Badrakali Mantra | Badrakali Pooja – Malayalam are using to remove all  black magic effect and stop Sathru doshas. These mantras should use after the consultation of any Guruji or Thantrik. Badrakali mantra and Badrakali Pooja is very useful to solve your any problem.

Badrakali Mantra :

“ഓം.. ഐo.. ക്ലീo.. സൗ:..ഹ്രീം.. ഭദ്രകാള്യയ് നമഃ”

“കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്‌ഥിതാം
ഖഡ്‌ഗം ഖേടകപാലദാരികശിര:
കൃത്വാ കരാഗ്രേഷുച.
ഭൂതപ്രേതപിശാച മാതൃസഹിതാം മുണ്ഡസ്രജാലം കൃതാം
വന്ദേ ദുഷ്ടമസൂരികാദി വിപദാം സംഹാരിണീമീശ്വരീം.”

“കാളീം മേഘസമപ്രഭാം”കാർമേഘം പോലെ കറുത്ത നിറം. അതാണ് ഭദ്രകാളിയുടെ നിറം. “കറുപ്പിന് ഏഴഴക്”ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതാണ് അമ്മയുടെ ഏറ്റവും വലിയ ആകർഷണം. അത്യുഗ്രമായി ജ്വലിക്കുന്ന മൂന്നു കണ്ണുകൾ. ഭഗവതി ഇരിക്കുന്നതോ വേതാളത്തിന്റെ മുകളിൽ(കഴുത്തിൽ). ഭഗവതിക്കു ചുറ്റും ഭൂതപ്രേതപിശാചുക്കൾ. ദേവിയുടെ കൈകളിൽ വാള്, പരിച തുടങ്ങിയ ആയുധങ്ങളും ദാരികന്റെ ശിരസ്സും.വസൂരി തുടങ്ങിയ ഏതു മഹാവ്യാധികളെയും ഉന്മൂലനം ചെയ്യാൻ കഴിവുള്ളവളാണ് ശ്രീഭദ്രകാളി.

ദേവീ സ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ അന്ധകാരം അമ്മയെ സ്മരിക്കുന്ന നിമിഷം തന്നെ നശിക്കും.ഭക്തന്റെ ഉള്ളിന്റെയുള്ളിൽ ആയിരമായിരം പൊൻകിരണങ്ങൾ ഉദിച്ചുയരും. പൂർവ്വജന്മപുണ്യം കൊണ്ടു മാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ എന്നു
” ഭദ്രകാളീ, മഹാദേവീ,
ഭദ്രേ, ശ്രീ രുദ്രനന്ദിനീ
സർവ്വസമ്പൽപ്രധാത്രീ, യാ
നമസ്‌തസ്യൈ നമോ നമഃ.”
സർവ്വദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ജീവിതവിജയം നൽകുന്ന പ്രപഞ്ചത്തിന്റെ അമ്മയാണ് ശ്രീ ഭദ്രകാളി.ദേവി സ്വതേ
ശാന്തസ്വരൂപിണിയാണ്, വാത്സല്യനിധിയാണ്, പെറ്റമ്മയെപ്പോലെയാണ്.സ്നേഹനിധിയാണ്,
സർവ്വമംഗള പ്രദായനിയും ആണ്.
ത്രികരണങ്ങളായ മനസ്സും, വാക്കും, ശരീരവും ദേവിക്കു സമർപ്പിക്കുക. മനസ്സും, വക്കും, പ്രവർത്തിയും ഒന്നായിരിക്കുമെന്ന് സത്യം ചെയ്യുക. അതനുസരിച്ചു ജീവിക്കുക.
” കാളി! കാളി! മഹാകാളി!
ഭദ്രകാളി നമോസ്തുതേ!
കുലം ച കുലധർമ്മം ച,
മാം ച, പലായ! പലായ! ”
എന്ന് മനസ്സിൽ ദേവിയെ കണ്ടുകൊണ്ടു ആവുമ്പോൾ ഒക്കെ പ്രാർത്ഥിക്കുക. എല്ലാ സൗഭാഗ്യങ്ങളും നമുക്കു വന്നു ഭവിക്കും.നമ്മുടെ കുലത്തെ രക്ഷിക്കുന്നതും മറ്റാരുമല്ലല്ലോ.
“ഓം.. ശ്രീ ഭദ്രകാള്യൈ നമഃ.”
അനുഗ്രഹം തേടി അമ്മയുടെ അടുത്തേയ്ക്കു ചെല്ലുന്ന ഭക്തർക്ക്‌ അതിരറ്റ സംതൃപ്തിയും സന്തോഷവും സമാധാനവും കൊടുത്തേ അമ്മ അവരെ മടക്കിഅയയ്ക്കാറുള്ളു.അമ്മ കുടികൊള്ളുന്ന ക്ഷേത്രദർശനം അത്രക്ക് പുണ്യമാണ്. അമ്മയുടെ ദർശനവും, അതു സാധിച്ചില്ലെങ്കിൽ, അമ്മയെ മനസ്സിൽ കണ്ടുകൊണ്ടുള്ള ധ്യാനവും നമ്മുടെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരംആണ്.
“ശക്തിസ്വരൂപിണീ!ലോകമാതാവേ!
ശ്രീ ഭദ്രേ…
ത്വമേവ വിശ്വധാരിണീ
ത്വമേവ വിശ്വകാരിണീ
ത്വമേവ സർവഹാരിണീ
ത്വമേവ ഭാഗ്യദായിനീ
ത്വമേവ സത്യരൂപിണീ
ത്വമേവ സർവ്വരൂപിണീ
ത്വമേവ രക്ഷരക്ഷമാം
നമോസ്തുതേ മഹേശ്വരി”

“ഓം.. ഐo.. ക്ലീo.. സൗ:..ഹ്രീം.. ഭദ്രകാള്യയ് നമഃ”
എപ്പോഴും ഉള്ളിന്റെയുള്ളിൽ ഈ മൂലമന്ത്രം മുഴങ്ങിക്കൊണ്ടിരിക്കട്ടെ. അപ്പോൾ ഒരു ദുഷ്ടശക്തിക്കും നമ്മോടടുക്കാനോ നമ്മെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനോ, തകർക്കാനോ സാധിക്കില്ല.അമ്മയോട് നിരന്തരം പ്രാർത്ഥിക്കുക. ” അമ്മേ.. ഭഗവതീ… ശ്രീഭദ്രേ …. മഹാമായേ.. അവിടുന്ന്
ശത്രുക്കളെ മുഴുവൻ നിഗ്രഹിച്ച് ഞങ്ങൾക്ക് രക്ഷ നൽകണേ. അവിടുത്തെ ത്രിശൂലം കൊണ്ട് സമീപത്തുണ്ടാവുന്ന ഉപദ്രവങ്ങളെ തടഞ്ഞു ഞങ്ങളെ രക്ഷിക്കണേ. ഹേ.. അംബികേ … ദേവിയുടെ കയ്യിലിരിക്കുന്ന വാൾ കൊണ്ട് എപ്പോഴും ഞങ്ങൾക്ക് രക്ഷ നൽകണേ.. ഘണ്ടാനാദം കൊണ്ടും അമ്മയുടെ കയ്യിലിരിക്കുന്ന വില്ലിന്റെ ഞാണൊലി ശബ്ദം കൊണ്ടും ദൂരത്തുനിന്നുള്ള ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ. അമ്മയുടെ കാൽക്കൽ എല്ലാം അർപ്പിച്ച് ഒരു ഭയവും കൂടാതെ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കണേ..
“തെറ്റുകുറ്റങ്ങളൊക്കെ ക്ഷമിക്കണേ
ചിത്തശുദ്ധിയും ശാന്തിയുമേകണേ
പ്രീതിയോടടിയങ്ങളെ സർവദാ
പാലനം ചെയ്ക.. ഭദ്രേ.. നമോ.. നമഃ”

Badrakali Mantra – Gayathri :

“ഓം രുദ്രസുതായാ വിദ്മഹേ
ശൂലാഹസ്തായ ധീ മഹി
തന്നോ കാളി പ്രചോദയാത്”. ഇതാണ് കാളീ ഗായത്രീ മന്ത്രം. ഇത് നിത്യവും ജപിക്കുന്നത് മനസ്സിന് നല്ല ഉണർവും ഉന്മേഷവും നൽകും. കൊച്ചുകുഞ്ഞുങ്ങൾക്കുണ്ടാവുന്ന ചെറിയ ചെറിയ വൈഷമ്യങ്ങൾ മാറാൻ ഈ ഗായത്രി മന്ത്രം ഏറെ ഉപകാരപ്രദം ആണ്.
ശുദ്ധവൃത്തിയോടെ ഈ മന്ത്രം ജപിച്ചുകൊണ്ട് കുഞ്ഞിനെ മെല്ലെ തലോടുകമാത്രം ചെയ്താൽ മതി.

“ആപദി കിം കരണീയം ?” ആപത്തു വരുമ്പോൾ എന്താണ് നമുക്കു ചെയ്യാൻ കഴിയുക. “സ്മരണീയം ചരണയുഗളം അംബായാം” അംബയുടെ പാദാരവിന്ദങ്ങളെ സ്മരിക്കുക. അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ല എന്നാണല്ലോ ജ്ഞാനികൾ പറയുന്നത്. എന്നാൽ ആപത്തുവരുന്നതു വരെ നോക്കിയിരിക്കാതെ നിത്യവും നമുക്ക്‌ ഭഗവതിയെ ഭജിച്ചു കൂടെ.നിത്യവും ദേവിയെ സ്മരിച്ചാൽ, ആ പാദാരവിന്ദങ്ങളിൽ സർവ്വതും അർപ്പിച്ചു, സ്വയം സമർപ്പിച്ചു ജീവിച്ചാൽ…. ജീവിക്കാൻ നമുക്കു കഴിഞ്ഞാൽ… അതല്ലേ നല്ലത്.
🪷
സർവ്വതീർത്ഥാത്മികേ… സർവ്വമന്ത്രാത്മികേ
സർവ്വതന്ത്രാത്മികേ……. സർവ്വയന്ത്രാത്മികേ
സർവ്വചക്രാത്മികേ………സർവ്വശക്ത്യാത്മികേ
സർവ്വപീഠാത്മികേ………. സർവ്വതത്വാത്മികേ
സർവ്വവിദ്യാത്മികേ……… സർവ്വയോഗാത്മികേ
സർവ്വവർണ്ണാത്മികേ…… സർവ്വദീക്ഷാത്മികേ
സർവ്വനാദാത്മികേ……….സർവ്വശബ്ദാത്മികേ
സർവ്വവിശ്വാത്മികേ…….. സർവ്വവർഗ്ഗാത്മികേ
സർവ്വസർവ്വാത്മികേ……. സർവ്വഗേ
സർവ്വരൂപേ, ജഗന്മാത്രുകേ പാഹിമാം… പാഹിമാം… പാഹിമാം.. തുഭ്യം നമോ ദേവി… 🙏തുഭ്യം നമോ ദേവി…🙏 തുഭ്യം നമോ ദേവി….🙏
തുഭ്യം നമോ ദേവി… 🙏തുഭ്യം നമഃ “🙏