It is believed that naga doshas, family problem, childless, child problem and health problem can be removed by worshiping the Naga Raja and Naga Yakshi. The Naga Pooja on the day of Ayilyam is very important. Special pujas and offerings are made to the serpents on the Ayillyam day of every month. This is a very important day.
How to solve Naga doshas:
Ayillyam pooja is the perfect solution for all Naga doshas. Child problem, family problem, health problem are the main symptom’s of Naga doshas. So start ayilyam pooja on the day ayilyam to remove all the Naga doshas. Call 8304962233 to know more about Naga Poojas.
തലമുറകളെ പിന്തുടരും സര്‍പ്പദോഷം തീര്‍ക്കാന്‍ ആയില്യം പൂജ
ആയില്യം സര്‍പ്പങ്ങള്‍ക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് തുലാം മാസത്തിലെ ആയില്യത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തേണ്ട ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. ഈശ്വരശക്തി നാഗങ്ങളിലുണ്ട് എന്നതാണ് വിശ്വാസം. മന:ശുദ്ധിയോടെയുള്ള നാഗാരാധന നമ്മുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു എന്നാണ് വിശ്വാസം.സര്‍പ്പദോഷം നമ്മുടെ തലമുറകളോളം ബാധിക്കുന്ന ഒന്നാണ്.
Ayilyam Pooja Benefits:
സര്‍പ്പശാപം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവയെല്ലാം നാഗാരാധനയിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. ആയില്യം നാളിലെ പൂജക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. എല്ലാ മാസവും ആയില്യം നാളില്‍ സര്‍പ്പങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്. എന്നാല്‍ തുലാം മാസത്തിലെ ആയില്യം അല്പം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.ഈ വര്‍ഷം നവംബര്‍ 6-നാണ് തുലാം മാസത്തിലെ ആയില്യം വരുന്നത്. മണ്ണാറശാല ആയില്യം എന്നാണ് ഈ ദിനത്തെ അറിയപ്പെടുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് ഇത്.
ആയില്യം ദിനത്തിലെ വ്രതം:
ആയില്യം ദിനത്തില്‍ സര്‍പ്പങ്ങള്‍ക്ക് വേണ്ടി പ്രത്യേക പൂജകളും മറ്റും നടത്താറുണ്ട്. ഈ ദിനത്തില്‍ എടുക്കുന്ന വ്രതത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ആയില്യത്തിന് ഒരു ദിവസം മുന്‍പ് തന്നെ വ്രതമെടുക്കേണ്ടതാണ്. മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ളവ ഉപേക്ഷിക്കേണ്ടതാണ്. ഇത് കൂടാതെ മദ്യം പുകയില എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. ബ്രഹ്മചര്യം പാലിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ക്ക് ഫലമൂലാദികള്‍ കഴിക്കേണ്ടതാണ്. ആയില്യത്തിന് അടുത്ത ദിവസം ശിവക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.വ്രതമെടുക്കുന്ന വ്യക്തി വ്രതദിനത്തില്‍ ഓം നമ:ശിവായ എന്ന് ജപിക്കേണ്ടതാണ്. ഇത് കൂടാതെ സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ശിവക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുകയും ചെയ്യുക. നാഗപ്രതിഷ്ഠക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വെക്കുകയും രാവിലേയും വൈകുന്നേരവും ശിവലിംഗത്തിന് ചുറ്റും വലം വെക്കുകയും വേണം. രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം വേണം ബാക്കി കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താൻ.
സര്‍പ്പശാപത്തിന് പരിഹാരം കാണാന്‍:
സര്‍പ്പശാപം തലമുറകളോളം നിലനില്‍ക്കുന്ന ഒന്നാണ്.എത്ര തലമുറ കഴിഞ്ഞാലും സര്‍പ്പശാപം മാറില്ല എന്നാണ് വിശ്വാസം. സര്‍പ്പത്തെ കൊല്ലുക, പാമ്പിന്റെ മുട്ട നശിപ്പിക്കുക, കാവ് അശുദ്ധിയാക്കുക എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സര്‍പ്പബലി നടത്തുന്നത് പരിഹാരമാണ്. മുജ്ജന്മ ദോഷ പരിഹാരത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സര്‍പ്പബലി. സര്‍പ്പദോഷ പരിഹാരത്തിനെല്ലാം സര്‍പ്പബലി നടത്താവുന്നതാണ്.