കള്ളും കോഴിയും തമുക്കും ചാത്തന് പ്രധാനം; വീട്ടിലും പൂജ ചെയ്യാം അമാവാസി – പൗർണ്ണമി – സംക്രാന്തി ദിവസങ്ങളിൽ വീട്ടിലെ ശുദ്ധമായ സ്ഥലത്ത് പൂജാമുറിയിലോ ശുദ്ധമായ മറ്റേതെങ്കിലും മുറിയിലോ സ്വയം പൂജ ( Chathan seva )ചെയ്യാം. അതിനാവശ്യമായ സ്ഥാനത്ത് ഒരു പീഠംവെച്ച് പട്ടുവിരിച്ച് ചാത്തൻ, കാളി, മുത്തപ്പൻ, ഗുരുകാരണവന്മാർ ഇവരുടെ ചിത്രമോ പീഠമോ വിഗ്രഹമോ ആയുധമോ വയ്ക്കുക. അതിനുമുമ്പിൽ ഇലവട്ടത്തിൽ കീറി ആറ് ഇല വിരിക്കുക. (വലിയ പപ്പടവട്ടം) അട – 6, പുട്ട് –[...]
കറുപ്പുകലർന്ന കുള്ളൻ ദേവതയാണ് കരിങ്കുട്ടിച്ചാത്തൻ, കൃഷി, കന്നുകാലി സംരക്ഷണം, മത്സ്യബന്ധനം എന്നിവയിലെ അഭിവൃദ്ധിക്കും ശത്രുനാശത്തിനും കാര്യസാദ്ധ്യത്തിനും പണ്ടുള്ളവർ നമ്മുടെ ഗുരുകാരണവന്മാർ പ്രധാനമായും കരിങ്കുട്ടിയെ ആരാധിക്കുന്നു. ദ്രാവിഡ ദേവതയായതിനാൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കാടർ മുതൽ ഈഴവർ വരെ കുലപരദേവതമാരായി അംഗീകരിച്ചാരാധിച്ചിരുന്നു. ശ്രീവിഷ്ണു മായയുടെ വലംകൈയ്യും സർവ്വസൈന്യാധിപനുമാണ് കരിങ്കുട്ടിച്ചാത്തൻ, കരിങ്കുട്ടിയെ ആരാധിക്കുന്നത് ഭാഗ്യം നൽകുമെന്ന് വിശ്വാസമുണ്ട്. അതിനാൽ ഒരു ലക്ഷം രൂപവരെ വഴിപാട് നൽകി കരിങ്കുട്ടിയെ പ്രീതിപ്പെടു ത്തുന്നവരുണ്ട്. രണ്ടവസ്ഥയാണ് കരിങ്കുട്ടിക്ക്. നല്ലവനുക്ക് നല്ലവൻ. കെട്ടവനുക്ക് ഭീമൻ.[...]