സത്യനാരായണ പൂജ എന്നത് ഹിന്ദു ദൈവമായ മഹാ വിഷ്ണുവിൻ്റെ  സത്യനാരായണ ഭാവത്തിൽ ഉള്ള  ആരാധനയാണ് അല്ലെങ്കിൽ പൂജയാണ്. നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭഗവാൻ മഹാവിഷ്ണു ഭക്തർക്ക് പറഞ്ഞു കൊടുത്ത പൂജയാണ് സത്യനാരായണ പൂജ. പൗർണ്ണമി ദിവസം, ഏകാദശി കഴിഞ്ഞു വരുന്ന വെളുത്തവാവ് ദിവസം, ഞായറാഴ്ച്ച, വെള്ളിയാഴ്ച്ച, തിങ്കളാഴ്ച്ച തുടങ്ങിയ ദിവസങ്ങളിൽ പൂജ ചെയ്യുന്നതാണ് ഉത്തമം.   ഗണപതി ഭഗവാനേയും, കുല ദേവതയേയും പൂജിച്ചതിന് ശേഷം ആണ് സത്യനാരായണ പൂജ ആരംഭിക്കുന്നത്. കുട്ടികൾ[...]