അമ്മയുടെ വയറ്റിൽ വളരാത്ത യോനിയിൽ പിറക്കാത്ത പൊന്നുണ്ണി മായാ ചാത്തൻറെ ജനനം. അദ്ഭുതകരമായ വ്യക്തിത്വവും സങ്കല്പ വിശേഷവുമുള്ള ഒരു അർദ്ധനാ രീശ്വര ദേവതയാണ് ശ്രീവിഷ്ണുമായാചാത്തൻ. ഈ ദേവതയുടെ ഉത്ഭവത്തെ പ്പറ്റി കളമെഴുത്ത് തോറ്റംപാട്ടിൽ മണ്ണാന്മാർ പ്രസ്താവിക്കുന്നുണ്ട്. പ്രാചീനകേരളത്തിലെ മന്ത്രമൂർത്തികളിൽ പ്രമുഖ സ്ഥാനമുള്ള ദേവത യാണ് സാക്ഷാൽ ചാത്തൻ. പ്രശസ്തരായ പഞ്ചനെല്ലൂർ, കാട്ടുമാടം, കാള ക്കാട്, അടിയേരി, പുല്ലഞ്ചേരി എന്നിങ്ങനെ18 മന്ത്രവാദി കുടുംബങ്ങളും ചാത്തന്മാരെ ഉപാസിച്ചിരുന്നെങ്കിലും അധർമ്മത്തിന്റെ മർമ്മം തകർക്കാൻ ഭൂതത്താനുവേണ്ടി പ്രഥമ കുട്ടിച്ചാത്തൻ ശക്തി സന്നിധിയത്രെ തൃപ്രയാറിൽ[...]
കറുപ്പുകലർന്ന കുള്ളൻ ദേവതയാണ് കരിങ്കുട്ടിച്ചാത്തൻ, കൃഷി, കന്നുകാലി സംരക്ഷണം, മത്സ്യബന്ധനം എന്നിവയിലെ അഭിവൃദ്ധിക്കും ശത്രുനാശത്തിനും കാര്യസാദ്ധ്യത്തിനും പണ്ടുള്ളവർ നമ്മുടെ ഗുരുകാരണവന്മാർ പ്രധാനമായും കരിങ്കുട്ടിയെ ആരാധിക്കുന്നു. ദ്രാവിഡ ദേവതയായതിനാൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കാടർ മുതൽ ഈഴവർ വരെ കുലപരദേവതമാരായി അംഗീകരിച്ചാരാധിച്ചിരുന്നു. ശ്രീവിഷ്ണു മായയുടെ വലംകൈയ്യും സർവ്വസൈന്യാധിപനുമാണ് കരിങ്കുട്ടിച്ചാത്തൻ, കരിങ്കുട്ടിയെ ആരാധിക്കുന്നത് ഭാഗ്യം നൽകുമെന്ന് വിശ്വാസമുണ്ട്. അതിനാൽ ഒരു ലക്ഷം രൂപവരെ വഴിപാട് നൽകി കരിങ്കുട്ടിയെ പ്രീതിപ്പെടു ത്തുന്നവരുണ്ട്. രണ്ടവസ്ഥയാണ് കരിങ്കുട്ടിക്ക്. നല്ലവനുക്ക് നല്ലവൻ. കെട്ടവനുക്ക് ഭീമൻ.[...]