ശ്രീവിഷ്ണുമായയുടെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിയോട് എതിർത്തു നിൽക്കാൻ ആർക്കും സാധ്യമല്ല. ഉഗ്ര രാക്ഷസരിൽനിന്നും മരണത്തെ അതിജീവിക്കുവാനാണ് ശത്രുനാശത്തിനും കാര്യസാധ്യത്തിനും വേണ്ടി ചാത്തൻ, കാളി, കരിങ്കുട്ടി, കാപ്പിരി, മുത്തപ്പന് ജന്മം നൽകിയത്. അത്ഭുത മഹാശക്തിവിശേഷത്തോടെ ശ്രീവിഷ്ണുമായ നിലകൊള്ളുന്നു. നിർഗുണ നിരാകാരബ്രഹ്മത്തിന്റെ ആവിഷ്കാരമായ പ്രപഞ്ചത്തെ സഗുണ സകാര ബ്രഹ്മഃ എന്നുപറയുന്നു. നാമരൂപാദികളോടുകൂടിയ സഗുണ ബ്രഹ്മത്തിൽ നിന്ന് വ്യത്യസ്തവും വിശേഷപ്പെട്ടതുമായ അവസ്ഥയോടു കൂടിയവനാണ് ശ്രീവിഷ്ണുമായ, അതുകൊണ്ട് ഭഗവാനെ കുട്ടിച്ചാത്തൻ എന്നു പറയുന്നു. വിശ്രുതം എന്നാൽ കേൾവിപ്പെട്ടത് എന്നാണർത്ഥം. പ്രശംസനീയ മാ ആത്മാവോടുകൂടിയവനാണ് മായാചാത്തൻ.[...]
കേരളക്കരയിൽ കുട്ടിച്ചാത്തൻ ഇപ്പോൾ സൂപ്പർ താരമാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദൈവസങ്കല്പമാണ് കുട്ടിച്ചാത്തൻ. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടിച്ചാത്തൻ ക്ഷേത്രങ്ങളുള്ളത്. ലോക ജനസംഖ്യ ദിനംപ്രതി കൂടുകയാണല്ലോ? ആളോഹരി ഭൂമി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വീട്ടുവളപ്പിലെ ഉത്തമ മഹാവൃക ങ്ങളിലും മുല്ലത്തറകളിലും കാവുകളിലും ആളൊഴിഞ്ഞ തെക്കുഭാഗത്തെ ചരിമുറികളിലും കല്ലിലും വിഗ്രഹത്തിലും പീഠത്തിലും കുടിവെച്ച് ആരാ ധിക്കാവുന്ന കുഞ്ഞു ദൈവസങ്കല്പങ്ങൾക്ക് പ്രസക്തിയേറുകയാണ്. ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഉരുത്തിരിഞ്ഞ കുഞ്ഞൻ ദേവത മാരാണ് ചാത്തന്മാർ. കറുപ്പുനിറമാണ് ഇവരുടെ പ്രത്യേകത.[...]
ഉപാസന ( Upasana ) എന്നത് ഗുരുവിന്റെ നിർദേശങ്ങൾ അനുസരിച്ചു ഒരു ദേവതയെ നിരന്തരം മന്ത്രങ്ങൾ കൊണ്ട് ജപിച്ചു ആ ദേവതയെ പ്രസാദിപ്പിച്ച ദേവതയുടെ അനുഗ്രഹം നേടൽ ആണ്. ഓരോ ഘട്ടത്തിലും ജപം എങ്ങനെ വേണം എന്നും എന്തൊക്ക ചെയ്യണം എന്നും ഉള്ളത് ഗുരു ഉപദേശ പ്രകാരം ആയിരിക്കും. ഓരോ ദേവത അനുസരിച്ചു ഉപാസന രീതികൾ വ്യത്യാസപെടും. ഭക്ഷണ ശീലങ്ങൾ, ചില പ്രത്യേക സമയങ്ങളിൽ ഉള്ള ജപം, പൂജ രീതികളില് വ്യത്യാസം എന്നിവ എല്ലാം ഓരോന്നിനും പ്രത്യേകo[...]