കുടുംബക്ഷേത്രങ്ങളിലെ തെയ്യം, തിറ, പടയണി ഉത്സവാഘോഷ ത്തോടനുബന്ധിച്ചു കളമെഴുത്ത് തുടങ്ങിയ ആചാര അനുഷ്ഠാനത്തോ ടനുബന്ധിച്ച് തറവാട്ടിലെ ഈശ്വര ഭക്തി കാരണവഭക്തി വ്രതശുദ്ധി കൂടുതലുള്ള ചില പ്രത്യേക വ്യക്തികൾ കുലപരദേവതകളോടു കൂടു തൽ അടുക്കുന്നു. അതുപോലെ കുലദൈവവും അനന്തമായ ശക്തിയെ ചുരുക്കി താണ നിലയിലേക്ക് വരുന്നു. ഇതിനെയാണ് താൽക്കാലിക അവതാരം അഥവാ വെളിച്ചപ്പെടൽ എന്നു പറയുന്നത്. ഇത് നിരന്തരമായ യോഗ പരിശീലനം കൊണ്ടുണ്ടാകുന്നു ഒരു തവണ സത്യം സൃഷ്ടിയിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രത്യേക പരിശ്രമം കൂടാതെ സ്വാഭാവികമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.[...]
പ്രകൃതിശക്തിയുടെ പര്യായമാണ് ശ്രീവിഷ്ണുമായ അഥവാ സാക്ഷാൽ ശ്രീഭൂവനേശ്വരി. അതിനു പുരാതനകാലം മുതൽക്കേ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ശ്രീഭുവനേശ്വരിയെ കുലപരദേവതയായി അംഗീകരിച്ചാരാധിച്ചു വരുന്നു. ദേവി ശ്രീവിഷ്ണുമായയുടെ ശരീരമാണ് ഈരേഴ് പതിനാല് ലോകങ്ങളും അതിനാണ് ശ്രീഭുവനേശ്വരിദേവിയെ പ്രകൃതി എന്നറിയപ്പെടുന്നത്. ഉദയസൂര്യന്റെ നിറമുള്ള ശ്രീവിഷ്ണുമായാദേവിയുടെ തലമുടിയിൽ ചന്ദ്രക്കല തിളങ്ങുന്നു. തൃലോചനയുടെ രണ്ട് കൈകളിൽ പാശവും തോട്ടിയുമാണെങ്കിൽ മറ്റ് രണ്ട് തൃക്കൈകൾ അഭയവരദമുദ്രകളാൽ അനുഗൃഹീതമാണ്. ലോക മായയാണ് ശ്രീവിഷ്ണുമായ ഭുവനേശ്വരി. ലോകമാതാവായ ശ്രീവിഷ്ണുമായ ദേവീ മനസ്സിനെയാണ് സ്വാധീനി ക്കുന്നത്. മാനസിക സംഘർഷമുള്ളവർ, മനോരോഗികൾ,[...]
മൂന്നുലോകങ്ങളുടെയും ഈശ്വരനാണ് ശ്രീ വിഷ്ണുമായ. അതുകൊണ്ട് മായയെ ത്രിലോകേശൻ എന്നുപറയുന്നു. സർവ്വവ്യാപിയായ മായചാത്തൻ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളില്ല. ശ്രീ വിഷ്ണുമായ പ്രഭുവിൽനിന്നും ത്രിമൂർത്തികളും അവരിൽ നിന്നും മൂന്നുകോടി ദൈവങ്ങളും അവരിൽ നിന്നും 33 കോടി ദേവതമാരും ഉണ്ടായി. അതിനാൽ ശ്രീവിഷ്ണുമായ പ്രഭുവിനെ സ്മരിക്കുന്നതിന് തുല്യമാണ്. മായയുടെ ബ്രഹ്മമുഖത്തിൽ ഋഷിപൂജ നടത്തുകയും വിഷ്ണുമുഖത്തിൽ വിഷ്ണുസഹസ്രനാമജപവും സത്യപാരായണവതവും അനുഷ്ഠി ക്കുകയും രുദ്രമുഖത്തിൽ രുദ്രാഭിഷേകം നടത്തുകയും ചെയ്യണം. ബ്രഹ്മ മുഖത്തിൽ സരസ്വതി അധിവസിക്കുന്നു. വിഷ്ണുമുഖത്തിന്റെ മാറിടത്തിൽ മഹാലക്ഷ്മിയും[...]
ധർമ്മദൈവങ്ങളുടെ കോപംകൊണ്ട് രോഗങ്ങളും അനർത്ഥങ്ങളും അപകടങ്ങളും സംഭവിക്കാം. ഇതേപറ്റി പുരാതന ഗ്രന്ഥങ്ങളിലും വേണ്ട വിവരങ്ങളുണ്ട്. വംശപാരമ്പര്യമായി കുടുംബത്തിൽ വെച്ച് ആരാധിക്കുന്നതോ പൂർവ്വ കർ ആരാധിച്ചിരുന്നതോ ആയ കുലപരദേവതകളെയും അവരുടെ പ്രധാ കരുക്കളെയും സൽപരിവാരങ്ങളെയുമാണ് ധർമ്മദൈവങ്ങൾ എന്നുപറയുന്നത്. ഇപ്പോൾ കൂട്ടുകുടുംബവ്യവസ്ഥയില്ലാതെ ചെറുകുടുംബമായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ ഗുരുകാരണവന്മാർ, കുലപരദേവത എന്നൊക്കെ പറയു മ്പോൾ പലർക്കും പുച്ഛം തോന്നാം. ജ്യോതിഷത്തിൽ ഒരാളുടെ ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവചിന്ത നടത്തുന്നത്. നാലാം ഭാവാധിപൻ ആ ഭാവ ത്തെ നോക്കുന്ന ഗ്രഹം[...]
എവിടെയെങ്കിലും ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടി മിന്നൽ, തീപ്പിടുത്തം, വെള്ളപ്പൊക്കം, കല്ലേറ്, പകർച്ചവ്യാധി, അപകടം, മാനസികരോഗം, എന്നിവ കണ്ടാൽ പണ്ടൊക്കെ എല്ലാ നാവുകളിലും സർവ്വ സാധാരണയായി സാർവ്വത്രികമായി കളിയാടിയിരുന്ന ഒരു ചൊല്ലുണ്ട്. അതിന്റെ പുറകിൽ ചാത്തൻ ആയിരിക്കും. സത്യത്തിൽ ചാത്തൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു കൂടാ അവരുടെ നാവിൽ നിന്നും നാം നിത്യേന കേട്ടുകൊണ്ടിരിക്കാറുള്ള വാക്കു കളാണിവ. ഒരു പക്ഷെ ദൈവസങ്കല്പങ്ങളിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുള്ള മറ്റൊരു ദേവതയും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല.[...]
കേരളക്കരയിൽ കുട്ടിച്ചാത്തൻ ഇപ്പോൾ സൂപ്പർ താരമാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദൈവസങ്കല്പമാണ് കുട്ടിച്ചാത്തൻ. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടിച്ചാത്തൻ ക്ഷേത്രങ്ങളുള്ളത്. ലോക ജനസംഖ്യ ദിനംപ്രതി കൂടുകയാണല്ലോ? ആളോഹരി ഭൂമി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വീട്ടുവളപ്പിലെ ഉത്തമ മഹാവൃക ങ്ങളിലും മുല്ലത്തറകളിലും കാവുകളിലും ആളൊഴിഞ്ഞ തെക്കുഭാഗത്തെ ചരിമുറികളിലും കല്ലിലും വിഗ്രഹത്തിലും പീഠത്തിലും കുടിവെച്ച് ആരാ ധിക്കാവുന്ന കുഞ്ഞു ദൈവസങ്കല്പങ്ങൾക്ക് പ്രസക്തിയേറുകയാണ്. ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഉരുത്തിരിഞ്ഞ കുഞ്ഞൻ ദേവത മാരാണ് ചാത്തന്മാർ. കറുപ്പുനിറമാണ് ഇവരുടെ പ്രത്യേകത.[...]
Lord Vishnumaya In Kerala most of the people would know about the lord Vishnumaya devi, A powerful god to get more happiness and wealth in life. Vishnumaya is the divine child of Lord Shiva and parvathi Devi. in Hindus culture lord Shiva and parvathi blessing is more important in our Life. Our Vishnumaya temple in[...]