കരിം കുട്ടിച്ചാത്തൻ (കരിംകുട്ടി ) എവിടെയെല്ലാം എങ്ങനെ ഒക്കെയാണ് ആരാധിക്കപെടുന്നത്*

വടക്കൻ മലബാറിലെ പ്രധാന ഉപാസന മൂർത്തിയാണ് കുട്ടിച്ചാത്തൻ (കരിംകുട്ടിച്ചാത്തൻ) പ്രത്യേകിച്ച് കോഴിക്കോട് പ്രശസ്ത കാളക്കാട്ട് ഇല്ലം തൊട്ട്, കാട്ടുമാടം മന തുടങ്ങി എത്രയോ ബ്രാഹ്മണ ഇല്ലങ്ങൾ വരെ കരിംകുട്ടിച്ചാത്തനെ ആരാധിച്ചു പോരുന്നു എന്നതാണ് വാസ്തവം ഇതിൽ ഏറ്റവും വലിയ ഒരു അവസ്ഥ ഈ പറയുന്ന എല്ലാവരും ബ്രാഹ്മണ തനതു ബ്രാഹ്മണ ശൈലിയിൽ നിന്നും വിഭിന്നമായി കള്ളും കോഴിയും ഒക്കെ തന്നെയാണ് കൊടുക്കുന്നത് എന്നതുമാണ്.

കാസർകോട് മുതൽ കണ്ണൂർ, കോഴിക്കോട് ഭാഗം വരെ തെയ്യം കെട്ടി കരിംകുട്ടിയെ ആരാധിക്കുമ്പോൾ മലബാറിൽ തന്നെ മലപ്പുറം ഇങ്ങോട്ട് വള്ളുവനാടൻ സമ്പ്രദായത്തിൽ പാലക്കാട് വരെ കല്ലടിക്കോടൻ മലവാര സമ്പ്രദായത്തിലും ഈ തനതു പ്രാചീന ശിവനിൽ പിറന്ന ആദ്യ ചാത്തൻ എന്ന സങ്കല്പത്തെ മറ്റൊരു തലത്തിൽ കരിംകുട്ടി ആട്ടം,കോമരം, തുടങ്ങിയ തലങ്ങളിൽ അടുത്ത കാലത്തായി ചിലപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും അല്ലാതെയും കാണാൻ കഴിഞ്ഞേക്കാം.. പ്രത്യേകിച്ച് മറ്റു കുടുംബ ക്ഷേത്രങ്ങളിലേതു പോലെ ഉണ്ടായിരുന്ന ആവണങ്ങാട്ട് കളരി, കാനാടി മടം തുടങ്ങിയ വലിയ രീതിയിൽ പല രീതിയിലും ഉയർന്നു വന്നു എന്നതും.ഇവിടെ തൃശൂരിൽ കളം പാട്ട് രൂപത്തിൽ ആണ് ചാത്തന്മാരെ പ്രീതി പെടുത്തുന്നത് (വിഷ്ണുമായ കളം, കരിംകുട്ടി കളം ).

മറ്റൊരു വ്യത്യാസം എന്തെന്നാൽ തൃശ്ശൂരിൽ എത്തിയാൽ മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യാസമായി കരിംകുട്ടി കാളപ്പുറത്ത് ആണ് സങ്കല്പം, മലപ്പുത്തും-പാലക്കാട്ടും ചെമ്പൻ ചെറുപോത്തു തന്നെയാണ് കരിംകുട്ടിയുടെ വാഹനമായി വാമൊഴിയും തോറ്റം പാട്ടിലും, പ്രാചീന ഗ്രന്ഥങ്ങളിലും എല്ലാം പറയുന്നത്.. തൃശ്ശൂരിലും സമാനമായി വിഷ്ണുമായയുടെ ജ്യേഷ്യം സ്ഥാനം തന്നെയാണ് കരിംകുട്ടിക്ക് നൽകുന്നതു.