ദ്വിബാഹും കനക പ്രഖ്യം ഗജസ്ക്കാപരി

സ്ഥിതം ബാലം

ബാലാർഹ ഭൂഷാഢ്യം

ബാലഭൂതം നമാമ്യഹം

ഭൂമി മലയാളത്തിൽ സ്വർഗ്ഗം സൃഷ്ടിച്ച ഹൃദ്യവും സുന്ദരവുമായ ഒരു ഐതിഹ്യമാണ് കരിങ്കുട്ടിയുടേത്. ശ്രീവിഷ്ണുമായ കുടുംബത്തിലെ പ്രകൃ തിയിലെ ആഭ്യന്തരമന്ത്രി പദവിയാണ് കരിങ്കുട്ടിയുടേത്. സേവിച്ചവരുടെ കൂടെ നിൽക്കും എന്നാൽ കരിങ്കുട്ടി രക്ഷകനും ശിക്ഷകനുമാണ്. കരിങ്കുട്ടിക്ക് ഇരുനിറമാണ്.

ദുഷ്ടശക്തികൾക്ക് കരിങ്കുട്ടിയെ ഭയമാണ്. പിശാചുക്കളിൽനിന്നും, മാട്ട് – മാരണാദി ദുഷ്ടകർമ്മങ്ങളിൽ നിന്നുള്ള പീഢനം പമ്പകടക്കാൻ കരി കുട്ടിച്ചാത്തനെ പലവിധത്തിൽ ആരാധിക്കാം. രണ്ടവസ്ഥയുണ്ട് കരിംകുട്ടി ചാത്തൻ സ്വാമിക്ക്. മാന്ത്രികർ ദുഷ്കർമ്മങ്ങൾക്കും കരിങ്കുട്ടിയെ ആശ്രയിക്കാറുണ്ട്. മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അടിമപ്പെടുന്നവരിൽ 90%വും കരിങ്കുട്ടിയുടെ രൗദ്രഭാവമായിരിക്കും മാന്ത്രികർ പ്രയോഗിക്കുന്നത്.

കരിങ്കുട്ടിച്ചാത്തന്റെ ശക്തി സന്നിധിയിൽ എല്ലാ പ്രശ്നങ്ങൾക്കും പരി ഹാരമുണ്ട്. സാക്ഷാൽ ശ്രീ വിഷ്ണുമായ ചാത്തന്റെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിക്ക് എല്ലാ പരാതികളുടെയും തീർപ്പുകല്പിക്കാനുള്ള അധ

കാരവും പദവിയുമുണ്ട്.

ചാത്തൻ സേവയിലെ പ്രഥമ അത്ഭുതശക്തി കരിങ്കുട്ടി എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഏറ്റവും വലിയ ധനികനെയും സർവ്വസുഖങ്ങളും അനുഭവിക്കുന്ന മഹാരാജാവിനെയും കുഴപ്പത്തിലാക്കാനുള്ള ശക്തി കരകുട്ടിക്കുണ്ട്. അതേസമയത്ത് മലപോലെ വന്ന മഹാവിപത്തുക്കളെ മഞ്ഞുപോലെയാക്കാനുമുള്ള ശക്തിയും കരിങ്കുട്ടിക്കുണ്ട്.

പ്രകൃതിയോട് അടുക്കുന്നവരോട് അദ്ദേഹം ബന്ധം പുലർത്തുന്ന ഈശ്വരസാന്നിദ്ധ്യമാണ് കരിങ്കുട്ടിയുടേത്. ക്ഷേത്രവും വിഗ്രഹവും നിത്യ പൂജയും പൂജകനും വേണമെന്നില്ല. കള്ളും ചാരായവും തവിടും ഇളനീരും കോഴിയും പുട്ടും പപ്പടവും ഉണ്ണിയപ്പവും പായസവും അടയും പഴവും നിവേദ്യം വെച്ച് അറിയാവുന്ന രീതിയിൽ സ്വയം പൂജിച്ച് മൂലമന്ത്രം ചൊല്ലിവിളിച്ചാൽ വിളിപ്പുറത്തെന്ന ചൈതന്യവിശേഷം കരിങ്കുട്ടി സ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ എഴുതപ്പെട്ട ഈ കുറിപ്പ് ഭക്തർക്ക് മറ്റൊരനുഗ്രഹമായിത്തീരട്ടെ എന്നാശംസിക്കുന്നു.

അഗാധമായി ഓടുന്ന വേരുകൾക്കു മാത്രമേ വൃക്ഷത്തിനേറ്റവും മുക ളിൽ ചെന്ന് പന്തലിക്കുവാൻ പറ്റുകയുള്ളൂ. കരിങ്കുട്ടിയുടെ പുറകിൽ വൻ യുദ്ധസന്നാഹങ്ങൾ തന്നെയുണ്ട്. ദേവസമൂഹത്തിനുപോലും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് കീഴാകത്തേക്ക് ശിവാജ്ഞ അനു സരിച്ച് പോരുന്നത്. ഇവിടെ മനുഷ്യകുലത്തിന് ബാധോപദ്രവങ്ങൾ ഉണ്ടാക്കിയാൽ അവർ പൂജയും ബലിയും നിവേദ്യവും തരുമെന്ന് ഭഗവാൻ ശ്രീ പരമേശ്വരൻ അരുളുകയും അതുപ്രകാരമാണ് ചാത്തന്മാർ പൂജയും വഴിപാടും നൽകാത്തവരെ പൊതുവെ ഉപദ്രവിക്കുന്നത്.

ദേവപ്രീതിക്കായി ലോകമെമ്പാടുമുള്ള ആദിമനിവാസികൾ അംഗീകരി ച്ചാരാധിക്കുന്ന ദേവതമാരാണ് കാട്ടുമൂർത്തികളാണെങ്കിലും അതിൽ അന്തർ ലീനമായിരിക്കുന്ന ഭക്തിപാരമ്പര്യത്തിന്റെയും അമിതവിശ്വാസത്തിന്റെയും അംശങ്ങൾ അവഗണിക്കാവുന്നതല്ല. മനുഷ്യാതീതകാലം മുതൽക്ക് അപരിഷ്കൃത സമൂഹങ്ങളിൽ ചാത്തൻസേവ മുതലായുള്ള ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ പ്രബലമായി നിലനിന്നിരുന്നുവെന്നത് സത്യമാണ്. ആധുനിക മനുഷ്യരിലെ പഴയ കൗരാളാചാരത്തോടുകൂടിയുള്ള അമിത ഭക്തി നിലനില്ക്കുന്നുവെന്നത് അത്ഭുതകരമാണ്.

രൗദ്രഭാവത്തിൽ തലയിൽ തീയ്യുള്ള ചെകുത്താനായി മാറുന്നു ശത്രു നാശത്തിനുള്ള മൂലമന്ത്രത്തിൽ മാറ്റാൻ തലയിൽ കയറി എരിപൊരി കൊള്ളിക്ക് സ്വാഹ’ എന്ന വാചകം അതു സൂചിപ്പിക്കുന്നു