Vishnumaya Vratham is important for all  kuttichathan worship. Vratham english meaning is fasting. All the devotees who have to do Chathan worship, they must do Vratham or fasting at least 41 days. Devotees should not eat noveg and should not drink liquor etc. And should drink termeic powder at morning and evening.  In 41 days devotees only eat once in day, rice should not eat.

ശരീരവും മനസ്സും വാക്കും കൊണ്ടു ചെയ്യുന്ന നിഷ്ഠവിശേഷം. പഞ്ചേന്ദ്രിയങ്ങളെയും  പൂർണ്ണതേജസ്സോടെ നിലനിറുത്താനുള്ള ഒരു കർമ്മപദ്ധതിയത്രെ  വ്രതാനുഷ്ഠാനങ്ങൾ. ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുവാൻ അവ പ്രയോജനകരമത്രെ.

കുളിച്ച് ശരീരശുദ്ധിവരുത്തുക, ഭസ്മ, ചന്ദനാദികൾ ധരിക്കുക, ശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവ വ്രതങ്ങളുടെയെല്ലാം പൊതുസ്വഭാവമാണ്. വ്രതം നോൽക്കുന്നവർ മദ്യം, മാംസം, മത്സ്യം തുടങ്ങിയവ കഴിക്കാതെ ശുദ്ധോപവാസം ചെയ്തുകൊണ്ടുള്ള വ്രതങ്ങളുടെ ഏകാദശി, സോമവാരം, ശിവരാത്രി എന്നിവ ചിലർ ശുദ്ധോപവാസമായിത്തന്നെ അനുഷ്ഠിക്കും. ഏകാദശിക്ക് പണ്ട് ചാമയരിയോ, ഇപ്പോൾ ഗോതമ്പ്, റവ എന്നിവ ഭക്ഷിക്കുന്നവരുണ്ട്. അരി ഭക്ഷണം അരുത്. പ്രദോഷം, സോമവാരം തുടങ്ങിയവ പകൽ മാത്രമേ ഉപവസിക്കേണ്ടതായുള്ളൂ. സന്ധ്യക്ക് പൂജയ്ക്കുശേഷം  എന്തെങ്കിലും ഭക്ഷിക്കാം. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് അനുഷ്ഠിക്കുന്ന ചില വ്രതങ്ങളാണ് അമാവാസി, ഷഷ്ഠി, തിരുവോണം, നവരാത്രി തുടങ്ങിയവ ഇപ്രകാരമുള്ളതാണ്.

വ്രതം അനുഷ്ഠിക്കേണ്ട ചില മാസങ്ങളുണ്ട്. കാർത്തിക, മാഘം,വൈശാഖം എന്നിവ ഉത്തരങ്ങളാണ്. ഈ മാസങ്ങളിൽ സൂര്യോദയത്തിനു മുമ്പ് വ്രതസ്നാനം ചെയ്ത് മന്ത്രാനുഷ്ഠാനാദികൾ നടത്തുന്നവരുണ്ട്. ധനു മാസത്തിലെ തിരുവാതിരാഘോഷകാലം കന്യകമാർക്കും ഇപ്രകാരം വ്രതാനുഷ്ഠാനകാലങ്ങളാണ്.

വ്രത മാഹാത്മ്യങ്ങളും വ്രതമാസ മാഹാത്മ്യങ്ങളും നാനാജാതി മതക്കാർ ക്കിടയിലും പ്രചാരത്തിലുണ്ട്. വ്രതാനുഷ്ഠാനങ്ങളിൽ വിശ്വാസമുണ്ടാകത്തക്കവിധം അനേകം കഥകൾ കൊണ്ട് ഉദാഹരിച്ചു കൊണ്ടുള്ളവയാണ്മിക്ക മാഹാത്മ്യങ്ങളും. ഏകാദശി മാഹാത്മ്യം, പ്രദോഷ മാഹാത്മ്യം, വ്രത മാഹാത്മ്യം, തുരവാതി മാഹാത്മ്യം തുടങ്ങിയവ വ്രതങ്ങളാണ്.

കാർത്തിക, മാഘം, വൈശാഖം തുടങ്ങിയ ഓരോ മാസത്തിന്റെയും മാഹാത്മ്യങ്ങളെ അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങളുണ്ട്. വ്രതകഥകളും മാഹാത്മ്യങ്ങളും അറിയാവുന്നവർ. ഗ്രാമപ്രദേശങ്ങളിൽ ഇന്നും ധാരാളം കാണാവുന്നതാണ്.