Coconut Breaking Astrology is one of the Hindu Tantrik method to find out the problems of human and his family.

നാളികേര പ്രവചനം:

പഴമക്കാർ ഒരു നാളികേരത്തെ രണ്ടുവിധത്തിൽ കണ്ടിരുന്നു. ചുവടു  ഭാഗം അതായത് വാൽഭാഗം വീതിയുള്ള നാളികേരത്തെ സ്ത്രീയായും മുക ഭാഗം തൃക്കണ്ണുള്ള ഭാഗം വീതിയുള്ള നാളികേരത്തെ പുരുഷനായും കണക്കാക്കിയിരുന്നു.

നാളികേര ഫലപ്രവചനത്തിനായ് കൊണ്ടുവരുന്ന നാളികേരം സ്ത്രീ വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ സൗന്ദര്യം, സൗഖ്യം, മനഃശുദ്ധി, മ ഭാഷണം, ആകർഷകത്വം, മുഖപ്രസാദം എന്നിവയാണ് ഫലം. പുരുഷ ത്തിൽപ്പെട്ട നാളികേരം അഭിമാനം, ദേഹകാഠിന്യം, ബുദ്ധിശക്തി, അധികാരം രാജ്യസേവനം എന്നിവയാണ് ഫലം.

നാളികേരഫല പ്രവചനത്തിൽ ആദ്യത്തേത് ഉരുട്ടിയുള്ള പ്രവചനമാണ്. അതിനായി നല്ല ദിവസം നോക്കി ശുദ്ധിവരുത്തിയ നാളികേരം ചന്ദനാദികുങ്കുമങ്ങൾ പുരട്ടി വന്ദിച്ച് ഗണപത സുബ്രഹ്മണ്യൻ, ശൗസ്താവ്, ചാത്തൻ, കാളി തുടങ്ങിയ ദേവതമാരെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഒരു കുട്ടിയെക്കൊണ്ട് ഭക്തിപൂർവ്വം കിഴക്ക് ദിക്കു നോക്കി ഉരുട്ടിക്കുക.

ഈ അവസരത്തിൽ അതിന്റെ മുഖം ഏതു ദിക്കിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് നമ്മൾ സൂക്ഷ്മനിരീക്ഷണം നടത്തണം തൃക്കണ്ണുള്ള മുഖം കിഴക്കോട്ടാണെങ്കിൽ കാര്യവിജയവും സുഖവും കുടുംബത്തിൽ ഐശ്വര്യവും കിഴക്കുതെക്കാണെങ്കിൽ കലഹവും മരണഭയവും കൃഷി വമ്പിച്ച നഷ്ടവും തെക്കുദിക്കിലാണെങ്കിൽ മരണതുല്യദുരിതങ്ങളും പ്രാണഹാനിയും.

തെക്കുപടിഞ്ഞാറാണെങ്കിൽ നാനാവിധ ദുരിതങ്ങളും ശത്രുപീഢയും ബന്ധുജനവിരോധവും വിരഹദുഃഖവും. പടിഞ്ഞാറാണങ്കിൽ അരിഷ്ടതകളും അർത്ഥലാഭവും ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയവും വടണക്കെങ്കിൽ ഉന്നത വ്യക്തികളിൽ കൂടിയുള്ള നേട്ടങ്ങളും അധികാരബലവും ദീർഘായുസ്സും നാൽക്കാലി, കൃഷി, വാഹനം എന്നിവയിൽ നേട്ടവു വടക്കുകിഴക്കാണെങ്കിൽ മരണഭയവും അംഗീകാരങ്ങൾക്ക് കാലതാമസവ സമസ്ത വിഘ്നങ്ങളും പ്രവചിക്കാവുന്നതാണ്.

 

നാളികേരം ഉടക്കുമ്പോഴുള്ള പ്രവചനം:

ഗണപതിയെ സങ്കല്പിച്ച് കുലപരദേവതയായ ചാത്തൻ, കാളിയെ വന്ദിച്ച് ഗുരുകാരണവന്മാരെ സ്മരിച്ച് പൂജ ചെയ്ത് നാളികേരത്തെ ഒറ്റവെട്ടിന് രണ്ടായി മുറിക്കുക. രണ്ടുഭാഗവും നിരപ്പായി മുറിയുകയും ഒന്ന് ഉൾഭാഗ ത്തേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ശുഭലക്ഷണമാണ്.

ചിന്നിച്ചിതറി ഉടയുകയാണെങ്കിൽ അത് ഹൃദ്രോഗത്തേയും നാനാവിധ അരിഷ്ടതകളേയുമാണ് സൂചിപ്പിക്കുന്നത്. നാളികേരക്കണ്ണ് ഭേദിച്ചാൽ ദുഃഖവും  ശിരോമദ്ധ്യത്തിൽ പൊട്ടിയാൽ മരണവും കഷ്ടനഷ്ടങ്ങളുമാണ് പറയുന്നത്.

എല്ലാ സുഖദുഃഖങ്ങൾക്കും കാരണം അവനവനോ, കാരണവന്മാരോ വെച്ച് പ്രവൃത്തിയുടെ ഫലമാണ്. അതുതന്നെയാണ് പിന്നീട് കർമ്മ ലവുമായി ഉരുത്തിരിയുന്നത്. പഴമക്കാരുടെ ആചാരാനുഷ്ഠാനങ്ങൾ മാത്രം മുറുകെപിടിക്കുക. മനോഭാവം മാറ്റുക.