We can see Parakutty Chathan in some Chathan temples in Middle Kerala India. He is a Guardian Goddess of Village and family.  This parakutty chatan can be seen in thottam songs and some Kava’s ( Forest temple ) in central Kerala. Parakutty Chatan can also be seen during Theyam festivals held in the Malabar region of Kerala. You can see the Parakutty Chathan in Vadakkumpuram Vishnumaya Devatshanam and he is the God sitting with Vishnumaya kutti Chathan and Kooilvaga mother of Parakautti Chathan.

Parakutti Chathan blessing gets the all support from evils and enemies. Vadakkumpuram Vishnumaya Devasthanam has worshipping Parakutty chathan and other Chathans. Some special poojas also giving on the midnight of Amavasi Days.

Parakutti Chathan Story in Malayalam: 

കാലികളെ മേയ്ക്കുന്ന മുടയൻ കോലുമേന്തി പോത്തിൻ പുറത്തിരിക്കുന്ന ബ്രഹ്മം, വിഷ്ണു, മഹേശ്വരൻ ചൈതന്യമായ ഭൂതഗണത്തിൽപ്പെട്ട പറക്കുട്ടി ച്ചാത്തനാണു മദ്ധ്യകേരളത്തിലെ ചാത്തൻ സേവയിലെ പ്രധാനശക്തികേന്ദ്രം.

ശ്രീവിഷ്ണുമായയുടെ രണ്ടു പ്രധാനകരുക്കളിൽ പ്രഥമ ചാത്തന്മാരാണ് പറക്കുട്ടിയും കരിങ്കുട്ടിയും. യുദ്ധമുന്നണിയിൽ ഇവർ പ്രധാനദേവതയുടെ ഇടത്തും വലത്തുമായി കുടികൊള്ളുന്നു. കുലപരദേവതയാണ് പറക്കുട്ടി. അതുകൊണ്ട് ഒട്ടുമിക്ക കുടുംബക്ഷേത്രങ്ങളിലും പ്രതിഷ്ഠ ചാത്തൻ എന്നു പറഞ്ഞാൽ അത് പറക്കുട്ടിയോ, കരിങ്കുട്ടിയോ ആയിരിക്കുവാനാണ് സാധ്യത കൂടുതൽ.

നാടിന്റെയും വീടിന്റെയും കാവൽ ദേവതമാരായതിനാലും കൃഷി, കന്നു കാലി, മത്സ്യബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐശ്വര്യമൂർത്തി, ഉഗ്രമൂർത്തി സങ്കല്പമായതിനാൽ കള്ളും തവിടും, ചാരായവും, കോഴിയുമൊക്കെയാണ് ഇഷ്ടനിവേദ്യങ്ങൾ.

പറയരുടെ പറക്കുട്ടിച്ചാത്തൻ സേവകന് സ്വയം ശക്തിയാർജ്ജിക്കാൻ കഴിയുന്നു എന്നതാണ് ഈ ചാത്തൻ സ്വാമിയെക്കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. അറിഞ്ഞോ, അറിയാതെയോ തനിക്ക് മുകളിലിരിക്കുന്ന ശ്രീ വിഷ്ണുമായയോട് ഒരു വിശ്വാസി തന്നെ ഉയരങ്ങളിലെത്തിക്കണേ എന്ന് ഒരു സേവകൻ മനസ്സുരുക്കുകയാണ്. അനിശ്ചിതത്വത്തിലോ അരക്ഷിതാവസ്ഥയിലോ നിന്നുകൊണ്ടുള്ള വിളിയാണത്.

ചാത്തനിലുള്ള വിശ്വാസവും പ്രാർത്ഥനയും നേർച്ചയും ഭണ്ഡാരസങ്കൽ പവും മൂലം സ്വയംസേവകന് മനോവിഷമം കുറയ്ക്കാൻ കഴിയുന്നു. ദേവതയും ഭക്തനും തമ്മിൽ പങ്കിടലാണ് ഇവിടെ നടക്കുന്നത്. പങ്കിടുമ്പോൾ ഭക്തന്റെ അന്തരംഗം അറിയാവുന്ന ചാത്തൻ സേവകന്റെ പ്രശ്നങ്ങൾ സ്വയം ഏറ്റെടുക്കുന്നു വിശ്ചയിയുടെ മനോഭാരം കുറയും.