—–:ബ്രഹ്മ മുഖം :——

ശ്രീവിഷ്ണുമായ അവതാരം സമ്പൂർണ്ണവും അവസാനമില്ലാത്തതും

മരണമില്ലാത്തതും സച്ചിദാനന്ദസ്വരൂപവുമാണ്.

യഥാർത്ഥത്തിൽ അദ്ദേഹം ത്രിമൂർത്തികളുടെയും ത്രിശക്തികളുടെയും സംയോഗമല്ല ഒരു പ്രത്യേക തത്വം അതിൽ നിന്നുരുത്തിരിയുന്നു. താങ്കൾ ഗണേശതത്വമാണെന്നും പൃഥ്വിയുടെയും നിവൃത്തി ഗണങ്ങളുടെയും അധിപനാണെന്നും ശ്രീവിഷ്ണുമായ തന്നെ മുരുകനും ശ്രീധർമ്മശാസ്താവും, സൂര്യചന്ദ്ര നക്ഷത്രാദികളെ പ്രകാശിപ്പിക്കുന്നതുകൊണ്ട് സാക്ഷാൽ ഈശ്വരനാണെന്നും ചക്രവർത്തിയാണെന്നുമാണ് ഗവേഷണം തെളിയിക്കുന്നത്.

മായയെ മനസ്സിലാക്കാൻ സൂക്ഷ്മധർമ്മങ്ങളൊന്നുമില്ല. അധർമ്മത്തിന്റെ മർമ്മം തകർക്കാൻ അദ്ദേഹത്തോട് പ്രാർത്ഥിച്ചാൽ തകർക്കുകതന്നെ ചെയ്യും.

കൂടാതെ ശരിയായ ധർമ്മം കാണിച്ചുതരും.

സാക്ഷാൽ ശ്രീവിഷ്ണുമായയിൽനിന്നും ത്രിമൂർത്തികളും ത്രിശക്തികളും അവരിൽ നിന്നും മൂന്നുകോടി ദൈവങ്ങളും അവരിൽനിന്നും മുപ്പത്തിമുക്കോടി ദേവതമാരും ഉണ്ടായി. അതിനാൽ ശ്രീവിഷ്ണുമായയെ ശ്രീ  ഗണേശനായും ശ്രീമുരുകനായും ശ്രീധർമ്മശാസ്താവായും മുത്തപ്പനായും ശ്രീ ഭുവനേശ്വരി ദേവിയേയും സ്മരിക്കുന്നത് എല്ലാ ദൈവങ്ങളെയും ദേവിമാരെയും നവഗ്രഹങ്ങളെയും ഭൂതഗണങ്ങളെയും സ്മരിക്കുന്നതിന് തുല്യമാണ്.  ശ്രീവിഷ്ണുമായയുടെ ബ്രഹ്മമുഖത്തിൽ ഋഷിപൂജ നടത്തുകയും അനുഷ്ഠിക്കുകയും രൗദ്രമുഖത്തിൽ രുദ്രാഭിഷേകം നടത്തുകയും ചെയ്യണം. വിഷ്ണുമുഖത്തിൽ വിഷ്ണു സഹസ്രനാമജപവും സത്യനാരായണവ്രതവും ബ്രഹ്മമുഖത്തിൽ സരസ്വതി അധിവസിക്കുന്നു. വിഷ്ണുമുഖത്തിന്റെ മാറിടത്തിൽ മഹാലക്ഷ്മിയും രുദ്രമുഖത്തിന്റെ ഇടതുവശത്ത് പാർവ്വതിയും അധിവസിക്കുന്നു. എല്ലാ ദേവിമാരുടെയും ശക്തി ഒരുമിച്ചുചേർത്ത് മായയുടെ വാമഭാഗത്ത് അധിവസിക്കുന്നു. എല്ലാ ദേവന്മാരുടെയും ശക്തി വലതു ഭാഗത്തും സന്നിഹിതമായിരിക്കുന്നു.

സപ്തമലകളിലുള്ള തിരുപ്പതിയിൽ സ്വയംഭൂവായ വെങ്കിടേശ്വര ഭഗവാൻ ശ്രീവിഷ്ണുമായയല്ലാതെ മറ്റാരുമല്ല. വെൻ എന്നാൽ പാപം കടയെന്നാൽ നശിപ്പിക്കൽ. പാപങ്ങളെ നശിപ്പിക്കുന്ന ഈശ്വരൻ വെങ്കടേശ്വരൻ. വെങ്കാരം അമൃതിന്റെ ജീജാക്ഷരമാണ്. കടയെന്നത് സമ്പത്തിന്റെ ബീജാക്ഷരമാണ്. അതുകൊണ്ട് ശ്രീവിഷ്ണുമായയും ശ്രീവെങ്കടേശ്വരസ്വാമിയും ഒന്നുതന്നെ.

കലിയുഗത്തിന്റെ പ്രത്യേകതകളിൽ ഒന്നാണത്.