ശ്രീവിഷ്ണുമായയെയും കരിങ്കുട്ടിയെയും ജ്യോത്സ്യന്മാരായി കാണുമ്പോൾ നമ്മുടെ പൂർവ്വികരും പല ചാത്തൻ സേവാമഠങ്ങളും രണ്ടുപേരെയും ഒന്നായിട്ടാണ് കാണുന്നത്.

പുരാതനകാലം മുതൽക്കേ കറുപ്പുസ്വാമി, കരിങ്കുട്ടി, വിഷ്ണുമൂർത്തി, കരിയാത്തൻ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന വിശ്വാസത്തിന്റെ ആധാരത്തിലാണ് ഭക്തജനങ്ങൾ തൃപ്രയാർ ക്ഷേത്രത്തിലേക്കും പ്രവഹിക്കുന്നത്.

പ്രകൃതിയോട് അടുക്കുന്നവരോട് അഭേദ്യമായബന്ധം പുലർത്തുന്ന ഈശ്വരസാന്നിദ്ധ്യമാണ് കരിങ്കുട്ടിയുടേത്. സേവിച്ചവരുടെ കൂടെ നിൽക്കും. എന്നാൽ രണ്ടവസ്ഥയുണ്ട് കരിങ്കുട്ടിക്ക് രക്ഷകനും ശിക്ഷകനുമാണ്. ഇരുനിറമാണ് കരിങ്കുട്ടിക്ക്.

കരിങ്കുട്ടിച്ചാത്തന്റെ സന്നിധിയിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമു ണ്ട്. ശ്രീവിഷ്ണുമായയുടെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിക്ക് എല്ലാ പരാതികളുടെയും തീർപ്പുകല്പിക്കാൻ അധികാരവും പദവിയുമുണ്ട്. സ്വന്തം സേവകർക്ക് ആപത്തുവരുമ്പോൾ കരിങ്കുട്ടിക്ക് സ്വയം നിയന്ത്രണമില്ലാതാവുന്നു. ശക്തിയുടെ മൂർത്തിമത്ഭാവമായ ചാത്തൻ ഭക്തവാത്സല്യം എന്ന ദൗർബല്യത്തിന്റെ അടിമയായി മാറുന്നു. 

പ്രശ്നക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി അരുൾവാക്ക്  പൂർവ്വിക ശക്തികൾ പ്രോത്സാഹിപ്പിക്കുകയും അവർ കല്പനകൾ കോമരത്തില കാതിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. മദ്ധ്യകേരളത്തിലെ ചാത്തൻ  സേവ ഇതുതന്നെയാണ്. ഒരേ ലക്ഷ്യമുള്ള വ്യക്തികളോട് ഈ ചാത്തൻമ്മാർ കൂടുതൽ അടുക്കുന്നു. ആശയവിനിയമം നടക്കുമ്പോൾ ചുറ്റും അദൃശ്യ ഒത്തുകൂടുന്നു. അവർ മഠാധിപതിയെയും വെളിച്ചപ്പാടിനെയും,സഹായിക്കുന്നു.

ലോകത്ത് നടക്കുന്ന ഓരോ സംഭവവും മനുഷ്യർക്ക് മാർഗ്ഗനിർദ്ദേശക മാണ്. ചാത്തനെ സേവിക്കുന്നവർക്ക് ഭഗവദ്ഭാവനയുണ്ടാകുമെന്ന് യോഗ ശാസ്ത്രം പറയുന്നു. വരാൻ പോകുന്ന സംഭവങ്ങൾ ചിലർ മുൻകൂട്ടി പ്രവചിക്കുന്നത് സിദ്ധികൊണ്ടാണെന്ന് പറയുമെങ്കിലും ആ സിദ്ധി യഥാർത്ഥത്തിന് മായയുടെ അനുഗ്രഹം കൊണ്ടാണ് ലഭിച്ചതെന്ന് മനസ്സിലാക്കണം.

ചാത്തൻ സേവകന് കഠിനമായ പഥ്യങ്ങളില്ല. എന്നാൽ മണ്ഡലകാല വ്രതം, അമാവാസി ഒരിക്കൽ, ശ്രാദ്ധം, വീത്, കലശകർമ്മങ്ങൾ, കളമെഴുത്ത്,ഗുരുതി എന്നിവക്ക് പ്രതം നിർബന്ധമാണ്.

ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിച്ച ചരിത്രമാണ് കരിങ്കുട്ടിചാത്തന്റേത്. ദ്രാവിഡ സംസ്കാര കാലഘട്ടത്തിലാണ് ഇവർ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ളത്.

കരിങ്കുട്ടിച്ചാത്തന്റെ സങ്കല്പത്തിലുള്ള ഒരു ദേവതയാണ് കരിങ്കുട്ടൻ. കല്ലടിക്കോട് വാഴുന്ന കരിനീലിക്ക് ശിവന്റെ വരപ്രസാദം കൊണ്ട് ജനിച്ച പൊൻമകനാണ് കരിങ്കുട്ടൻ എന്നാണ് പുരാവൃത്തം. മദ്ധ്യകേരളത്തിലെ പുള്ളുവർ, മണ്ണാൻ ഈ ദേവതയുടെ അവതാരം,സഞ്ചാരം, പരാക്രമം സംബന്ധിച്ച് കളമെഴുതി ആചാരാനുഷ്ഠാനഗാനങ്ങൾ പാടി കൈവരുത്തി പ്രീതിപ്പെടുത്തി ആവാഹിക്കാറുണ്ട്. കോഴി ഗുരുതിയും ഈ ആചാരാനുഷ്ഠാ നത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ബാലപീഡകളകറ്റുവാനുള്ള അന്തിയുഴിച്ചൽ കർമ്മത്തിന് കരിങ്കുട്ടൻ പാട്ടുപാടും.

Karikutti Chathan pooja is the best option to assassinates all your enemies ( Enemy destroy pooja)