ശുഭകാര്യങ്ങൾ ആരംഭിക്കുമ്പോൾ ഈശ്വരപ്രാർത്ഥനയോടുകൂടിയാണ് മലയാളി തുടക്കംകുറിക്കുന്നത്. ഈശ്വരന്റെ ചൈതന്യരൂപത്തെ ഉള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് കണ്ണുകളടയ്ക്കുമ്പോൾ ഏകാഗ്രത ലഭിക്കുന്നു. എല്ലാം മറന്ന് മനസ്സ് ഏകാഗ്രതയിലേക്ക് കൊണ്ടുവരുവാൻ ഈശ്വരപ്രാർത്ഥന ഉപകരിക്കും. മനുഷ്യൻ പ്രാർത്ഥിയാണ് ഈശ്വരപ്രാർത്ഥനയ്ക്ക് വിശാലമായ അർത്ഥ തലങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഈശ്വര പ്രാർത്ഥന നടത്താത്ത മനുഷ്യർ ഇല്ലെന്നാവും നിഗമനം. അത് മൗനപ്രാർത്ഥനയാകാം. എങ്കിലും ഏതെങ്കിലും പ്രത്യേക ജാതി മതസമുദായ സംബന്ധിയല്ലാത്ത ഒരു പ്രാർത്ഥനയാണ് നല്ലത്. പ്രാർത്ഥനയെന്നാൽ ഈശ്വരനോടുള്ള അപേക്ഷയാണ്. ആഗ്രഹങ്ങൾ സഫലമാക്കിത്തരണേ എന്ന യാചനയാണ്. അത്തരമൊരു സ്വഭാവം പ്രകൃത്യാതന്നെ[...]
കുടുംബക്ഷേത്രങ്ങളിലെ തെയ്യം, തിറ, പടയണി ഉത്സവാഘോഷ ത്തോടനുബന്ധിച്ചു കളമെഴുത്ത് തുടങ്ങിയ ആചാര അനുഷ്ഠാനത്തോ ടനുബന്ധിച്ച് തറവാട്ടിലെ ഈശ്വര ഭക്തി കാരണവഭക്തി വ്രതശുദ്ധി കൂടുതലുള്ള ചില പ്രത്യേക വ്യക്തികൾ കുലപരദേവതകളോടു കൂടു തൽ അടുക്കുന്നു. അതുപോലെ കുലദൈവവും അനന്തമായ ശക്തിയെ ചുരുക്കി താണ നിലയിലേക്ക് വരുന്നു. ഇതിനെയാണ് താൽക്കാലിക അവതാരം അഥവാ വെളിച്ചപ്പെടൽ എന്നു പറയുന്നത്. ഇത് നിരന്തരമായ യോഗ പരിശീലനം കൊണ്ടുണ്ടാകുന്നു ഒരു തവണ സത്യം സൃഷ്ടിയിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രത്യേക പരിശ്രമം കൂടാതെ സ്വാഭാവികമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.[...]
പ്രകൃതിശക്തിയുടെ പര്യായമാണ് ശ്രീവിഷ്ണുമായ അഥവാ സാക്ഷാൽ ശ്രീഭൂവനേശ്വരി. അതിനു പുരാതനകാലം മുതൽക്കേ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ശ്രീഭുവനേശ്വരിയെ കുലപരദേവതയായി അംഗീകരിച്ചാരാധിച്ചു വരുന്നു. ദേവി ശ്രീവിഷ്ണുമായയുടെ ശരീരമാണ് ഈരേഴ് പതിനാല് ലോകങ്ങളും അതിനാണ് ശ്രീഭുവനേശ്വരിദേവിയെ പ്രകൃതി എന്നറിയപ്പെടുന്നത്. ഉദയസൂര്യന്റെ നിറമുള്ള ശ്രീവിഷ്ണുമായാദേവിയുടെ തലമുടിയിൽ ചന്ദ്രക്കല തിളങ്ങുന്നു. തൃലോചനയുടെ രണ്ട് കൈകളിൽ പാശവും തോട്ടിയുമാണെങ്കിൽ മറ്റ് രണ്ട് തൃക്കൈകൾ അഭയവരദമുദ്രകളാൽ അനുഗൃഹീതമാണ്. ലോക മായയാണ് ശ്രീവിഷ്ണുമായ ഭുവനേശ്വരി. ലോകമാതാവായ ശ്രീവിഷ്ണുമായ ദേവീ മനസ്സിനെയാണ് സ്വാധീനി ക്കുന്നത്. മാനസിക സംഘർഷമുള്ളവർ, മനോരോഗികൾ,[...]
മൂന്നുലോകങ്ങളുടെയും ഈശ്വരനാണ് ശ്രീ വിഷ്ണുമായ. അതുകൊണ്ട് മായയെ ത്രിലോകേശൻ എന്നുപറയുന്നു. സർവ്വവ്യാപിയായ മായചാത്തൻ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളില്ല. ശ്രീ വിഷ്ണുമായ പ്രഭുവിൽനിന്നും ത്രിമൂർത്തികളും അവരിൽ നിന്നും മൂന്നുകോടി ദൈവങ്ങളും അവരിൽ നിന്നും 33 കോടി ദേവതമാരും ഉണ്ടായി. അതിനാൽ ശ്രീവിഷ്ണുമായ പ്രഭുവിനെ സ്മരിക്കുന്നതിന് തുല്യമാണ്. മായയുടെ ബ്രഹ്മമുഖത്തിൽ ഋഷിപൂജ നടത്തുകയും വിഷ്ണുമുഖത്തിൽ വിഷ്ണുസഹസ്രനാമജപവും സത്യപാരായണവതവും അനുഷ്ഠി ക്കുകയും രുദ്രമുഖത്തിൽ രുദ്രാഭിഷേകം നടത്തുകയും ചെയ്യണം. ബ്രഹ്മ മുഖത്തിൽ സരസ്വതി അധിവസിക്കുന്നു. വിഷ്ണുമുഖത്തിന്റെ മാറിടത്തിൽ മഹാലക്ഷ്മിയും[...]
Vishnumaya Mantra is highly powerful, and those want use Vishnumaya mantra they should do Karma to get the Vishnumaya Kuttichathan Blessing. More over those want to chant the mantra, they should do rituals at least once in a month. ശ്രീവിഷ്ണുമായയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങളിലൂടെ ഊർജ്ജം സംഭരിച്ച് പരമ്പരാഗത ശാക്തേയ വിധിപ്രകാരം കർമ്മം ചെയ്യണം. പഴമക്കാരുടെ കൗളാചാരകർമ്മങ്ങൾ ധർമ്മം[...]
ധർമ്മദൈവങ്ങളുടെ കോപംകൊണ്ട് രോഗങ്ങളും അനർത്ഥങ്ങളും അപകടങ്ങളും സംഭവിക്കാം. ഇതേപറ്റി പുരാതന ഗ്രന്ഥങ്ങളിലും വേണ്ട വിവരങ്ങളുണ്ട്. വംശപാരമ്പര്യമായി കുടുംബത്തിൽ വെച്ച് ആരാധിക്കുന്നതോ പൂർവ്വ കർ ആരാധിച്ചിരുന്നതോ ആയ കുലപരദേവതകളെയും അവരുടെ പ്രധാ കരുക്കളെയും സൽപരിവാരങ്ങളെയുമാണ് ധർമ്മദൈവങ്ങൾ എന്നുപറയുന്നത്. ഇപ്പോൾ കൂട്ടുകുടുംബവ്യവസ്ഥയില്ലാതെ ചെറുകുടുംബമായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ ഗുരുകാരണവന്മാർ, കുലപരദേവത എന്നൊക്കെ പറയു മ്പോൾ പലർക്കും പുച്ഛം തോന്നാം. ജ്യോതിഷത്തിൽ ഒരാളുടെ ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവചിന്ത നടത്തുന്നത്. നാലാം ഭാവാധിപൻ ആ ഭാവ ത്തെ നോക്കുന്ന ഗ്രഹം[...]
എവിടെയെങ്കിലും ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടി മിന്നൽ, തീപ്പിടുത്തം, വെള്ളപ്പൊക്കം, കല്ലേറ്, പകർച്ചവ്യാധി, അപകടം, മാനസികരോഗം, എന്നിവ കണ്ടാൽ പണ്ടൊക്കെ എല്ലാ നാവുകളിലും സർവ്വ സാധാരണയായി സാർവ്വത്രികമായി കളിയാടിയിരുന്ന ഒരു ചൊല്ലുണ്ട്. അതിന്റെ പുറകിൽ ചാത്തൻ ആയിരിക്കും. സത്യത്തിൽ ചാത്തൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു കൂടാ അവരുടെ നാവിൽ നിന്നും നാം നിത്യേന കേട്ടുകൊണ്ടിരിക്കാറുള്ള വാക്കു കളാണിവ. ഒരു പക്ഷെ ദൈവസങ്കല്പങ്ങളിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുള്ള മറ്റൊരു ദേവതയും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല.[...]
എല്ലാ വാക് ദേവതകളുടെയും ഈശ്വരനാണ് സർവ്വ വാഗീശ്വരൻ സാക്ഷാൽ ശ്രീവിഷ്ണുമായ ചാത്തൻ ശബ്ദമാണ് വാക്ക്, ഭൂമിയിൽ ശബ്ദം ആദ്യം ഉത്ഭവിച്ചത് ആദിശക്തി ശ്രീവിഷ്ണുമായ ചാത്തനിൽ നിന്നുതന്നെ യാണ്. ആ ശബ്ദത്തെ ഓംകാരം (പ്രണവം) എന്നുപറയുന്നു. ആ ശബ്ദത്തിൽ നിന്ന് നാദപ്രപഞ്ചമുണ്ടായി. പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപം പ്രണവമന്ത്രമാണ് പ്രപഞ്ചത്തിലുള്ള ശബ്ദങ്ങളുടെയെല്ലാം ഉറവിടം ഓംകാരമായതുകൊണ്ട് ശ്രീവിഷ്ണുമായ ഭഗവാൻ സർവ്വവാഗീശ്വരനായി. പരമശിവനിൽനിന്നാണ് നൃത്തവും സംഗീതവും ഭാഷയും ഉണ്ടായതെന്നു പറയുന്നു. വിദ്യയുടെ അധികാരിണി ബ്രഹ്മദേവന്റെ പത്നിയായ സരസ്വതീദേവിയാണ്. അക്ഷര ങ്ങളെല്ലാം ഓരോ ദേവതമാരെ പ്രതിനിധാനം[...]
ശ്രീവിഷ്ണുമായയുടെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിയോട് എതിർത്തു നിൽക്കാൻ ആർക്കും സാധ്യമല്ല. ഉഗ്ര രാക്ഷസരിൽനിന്നും മരണത്തെ അതിജീവിക്കുവാനാണ് ശത്രുനാശത്തിനും കാര്യസാധ്യത്തിനും വേണ്ടി ചാത്തൻ, കാളി, കരിങ്കുട്ടി, കാപ്പിരി, മുത്തപ്പന് ജന്മം നൽകിയത്. അത്ഭുത മഹാശക്തിവിശേഷത്തോടെ ശ്രീവിഷ്ണുമായ നിലകൊള്ളുന്നു. നിർഗുണ നിരാകാരബ്രഹ്മത്തിന്റെ ആവിഷ്കാരമായ പ്രപഞ്ചത്തെ സഗുണ സകാര ബ്രഹ്മഃ എന്നുപറയുന്നു. നാമരൂപാദികളോടുകൂടിയ സഗുണ ബ്രഹ്മത്തിൽ നിന്ന് വ്യത്യസ്തവും വിശേഷപ്പെട്ടതുമായ അവസ്ഥയോടു കൂടിയവനാണ് ശ്രീവിഷ്ണുമായ, അതുകൊണ്ട് ഭഗവാനെ കുട്ടിച്ചാത്തൻ എന്നു പറയുന്നു. വിശ്രുതം എന്നാൽ കേൾവിപ്പെട്ടത് എന്നാണർത്ഥം. പ്രശംസനീയ മാ ആത്മാവോടുകൂടിയവനാണ് മായാചാത്തൻ.[...]
കേരളക്കരയിൽ കുട്ടിച്ചാത്തൻ ഇപ്പോൾ സൂപ്പർ താരമാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദൈവസങ്കല്പമാണ് കുട്ടിച്ചാത്തൻ. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടിച്ചാത്തൻ ക്ഷേത്രങ്ങളുള്ളത്. ലോക ജനസംഖ്യ ദിനംപ്രതി കൂടുകയാണല്ലോ? ആളോഹരി ഭൂമി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വീട്ടുവളപ്പിലെ ഉത്തമ മഹാവൃക ങ്ങളിലും മുല്ലത്തറകളിലും കാവുകളിലും ആളൊഴിഞ്ഞ തെക്കുഭാഗത്തെ ചരിമുറികളിലും കല്ലിലും വിഗ്രഹത്തിലും പീഠത്തിലും കുടിവെച്ച് ആരാ ധിക്കാവുന്ന കുഞ്ഞു ദൈവസങ്കല്പങ്ങൾക്ക് പ്രസക്തിയേറുകയാണ്. ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഉരുത്തിരിഞ്ഞ കുഞ്ഞൻ ദേവത മാരാണ് ചാത്തന്മാർ. കറുപ്പുനിറമാണ് ഇവരുടെ പ്രത്യേകത.[...]