ശുഭകാര്യങ്ങൾ ആരംഭിക്കുമ്പോൾ ഈശ്വരപ്രാർത്ഥനയോടുകൂടിയാണ് മലയാളി തുടക്കംകുറിക്കുന്നത്. ഈശ്വരന്റെ ചൈതന്യരൂപത്തെ ഉള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് കണ്ണുകളടയ്ക്കുമ്പോൾ ഏകാഗ്രത ലഭിക്കുന്നു. എല്ലാം മറന്ന് മനസ്സ് ഏകാഗ്രതയിലേക്ക് കൊണ്ടുവരുവാൻ ഈശ്വരപ്രാർത്ഥന ഉപകരിക്കും.
മനുഷ്യൻ പ്രാർത്ഥിയാണ് ഈശ്വരപ്രാർത്ഥനയ്ക്ക് വിശാലമായ അർത്ഥ തലങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഈശ്വര പ്രാർത്ഥന നടത്താത്ത മനുഷ്യർ ഇല്ലെന്നാവും നിഗമനം. അത് മൗനപ്രാർത്ഥനയാകാം. എങ്കിലും ഏതെങ്കിലും പ്രത്യേക ജാതി മതസമുദായ സംബന്ധിയല്ലാത്ത ഒരു പ്രാർത്ഥനയാണ് നല്ലത്.
പ്രാർത്ഥനയെന്നാൽ ഈശ്വരനോടുള്ള അപേക്ഷയാണ്. ആഗ്രഹങ്ങൾ സഫലമാക്കിത്തരണേ എന്ന യാചനയാണ്. അത്തരമൊരു സ്വഭാവം പ്രകൃത്യാതന്നെ മനുഷ്യനിൽ അടങ്ങിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നിരീശ്വരവാദികൾപോലും പ്രാർത്ഥിക്കാറുണ്ടെന്നുകാണാം. ഈശ്വരപ്രാർത്ഥനകൊണ്ട് സ്വയം ശക്തിപ്പെടാൻ കഴിയുന്നു എന്നതാണ് അതിന്റെ വലിയ നേട്ടം. ഇഷ്ടദേവതയോടുള്ള പ്രാർത്ഥന കുലപരദേവതമാരെയും ഗുരുകാരണവന്മാരെയും അംഗീകരിച്ച് ആരാധിക്കുന്നു എന്നതാണ് ആചാരാനുഷ്ഠാനങ്ങളിലെ നന്മയെ വീണ്ടെടുക്കുക.
പ്രാർത്ഥനവഴി പ്രതീക്ഷയും ശുഭചിന്തകളും ശുഭാപ്തി വിശ്വാസവും ഉള്ളിൽ നിറയുമ്പോൾ പ്രസന്നതയോടെ കർമ്മം ചെയ്യാൻ മനുഷ്യന് കഴി യുന്നു. ആ തെളിച്ചം സ്വഭാവികമായും കർമ്മത്തിൽ പ്രതിഫലിക്കുകയും സദ്ഫലം സിദ്ധിക്കുകയും ചെയ്യുന്നു.