അത്യത്ഭുത മഹാശക്തിവിശേഷമാണ് ശ്രീവിഷ്ണുമായ, മഹാശക്തി പ്രപഞ്ചത്തെ പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ ശക്തി അഥവാ ഊർജ്ജം അനവതരം നൽകുന്നത് മഹാശക്തിമാനായ മായാചാത്തൻ തന്നെയാണ്.
പ്രവർത്തനത്തിനുള്ള ഊർജ്ജം ലഭിച്ചില്ലെങ്കിൽ പ്രപഞ്ചമോ പ്രപഞ്ച ത്തിലെ പദാർത്ഥങ്ങളോ ഒരു നിമിഷംപോലും പ്രവർത്തിക്കുന്നതല്ല.
മഹാഗോളങ്ങൾ, കോടാനുകോടി നക്ഷത്രങ്ങൾ അണുസമാനമായ നിരവധി മറ്റു പദാർത്ഥങ്ങൾ എന്നിവയെല്ലാം മനോഹരമായി പ്രവർത്തിക്കുന്നത് സാക്ഷാൽ ചാത്തന്റെ മഹത്ശക്തിയാണ്. മനുഷ്യനെ പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നത് ആ അപ്പൻ സങ്കല്പമായ ശക്തി തന്നെയാണ്.
ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ പലരും തനിക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന് വീരവാദം മുഴക്കുന്നു. നമ്മുടെ ശരീരം ചലിക്കണമെങ്കിൽ മഹാശക്തിവിശേഷത്തിന്റെ കാരുണ്യം അത്യാവശ്യമാണ്.
പ്രകൃതിശക്തിയാൽ പ്രപഞ്ചം പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. പ്രകൃതിയുടെ ശക്തി വാസ്തവത്തിൽ ഗണപതിയിൽ നിന്ന് ശ്രീമുരുകനിൽ നിന്ന്, ശാസ്താവിൽ നിന്ന് ശ്രീവിഷ്ണുമായയിൽ ലഭ്യമായ ശക്തി തന്നെയാണ്. ഈ പരമാർത്ഥമാണ് ആദിമ ശാക്തേയപൂജാകർമ്മങ്ങൾ പിൻകാലത്ത് ചാത്തൻ സേവയ്ക്ക് ശ്രീ ഭുവനേശ്വരി പൂജയ്ക്കും രൂപം നൽകിയത് .