കലിയുഗത്തിൽ ശ്രീവിഷ്ണുമായയുടെ കണ്ണുകളെ സൂര്യചന്ദ്രന്മാരെന്ന് പറയുന്നു. വസ്തവത്തിൽ മായയുടെ രണ്ടുകണ്ണുകളും രണ്ടു സൂര്യന്മാർ തന്നെയാണ്. പ്രപഞ്ചത്തിന്റെ സൂക്ഷ്മവും സ്ഥലവുമായ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണമെങ്കിൽ അത്യന്തം കാഴ്ചശക്തിയുള്ള കണ്ണു കൾ അത്യാവശ്യമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ നിരീക്ഷിക്ക ണമെങ്കിൽ മായക്ക് സൂര്യനേത്രങ്ങൾ തന്നെ അത്യാവശ്യമാണ്.
ശ്രീവിഷ്ണുമായ ചാത്തന്റെ കടാക്ഷം ലഭിച്ചവർക്ക് അത്ഭുതസിദ്ധി ലഭിക്കുന്നു. മായയുടെ കണ്ണുകളിലൂടെ ഭഗവദ് ചൈതന്യം ഭക്തന്മാരുടെ മനസ്സിലേക്കാണ് പ്രവഹിക്കുക. ദേവതാചൈതന്യം മനസ്സിലേക്ക് ഏറ്റുവാങ്ങണമെങ്കിൽ സേവകന്റെ മനസ്സിൽ മുന്നൊരുക്കം നടക്കേണ്ടതാണ്. മനസ്സ് ഏകാഗ്രവും നിർമ്മലവുമാക്കി വേണം ദേവതയെ ധ്യാനിക്കുവാനും ഭഗവദ് വിഗ്രഹം ദർശിക്കുവാനും.
മനസ്സിൽ മൂർത്തീ രൂപവും ചുണ്ടിൽ മൂലമന്ത്രവുമായിട്ടുവേണം സേവകർ ക്ഷേത്രദർശനം നടത്തുവാൻ. എങ്കിൽ മാത്രമേ കലിയുഗവരദനായ ശ്രീധർമ്മശാസ്താവിന്റെ ഏറ്റവും നവീനഭാവമായ ശ്രീവിഷ്ണുമായ പരമാത്മാവിന്റെ മലയാളിയുടെ ഏകദൈവത്തിന്റെ കടാക്ഷം വിഗ്രഹത്തിലൂടെ മനുഷ്യമനസ്സിൽ പ്രവേശിക്കുകയുള്ളൂ.