നാലടി പത്ത് ഇഞ്ചിൽ താഴെ ഉയരമുള്ള വ്യക്തി ദേവനോ, അസുരനോ, മനുഷ്യനോ ആരായിരുന്നാലും കുഞ്ഞൻ എന്ന ഗണത്തിൽപ്പെടും. ജന്മനാ കുഞ്ഞന്മാരായിരിക്കുകയെന്നത് ഒരു രോഗാവസ്ഥയല്ല. കുള്ളനോ, കുഞ്ഞ നോ (ലിറ്റിൽ പീപ്പിൾ) ആയി ജനിക്കാൻ 200-ൽപ്പരം കാരണങ്ങളുണ്ടെങ്കിലും ഏതാണ്ട് ജനിതക തകരാറാണു കാരണമാകുന്നത്.
ഭൂരിഭാഗം കുഞ്ഞന്മാരിലും അച്ഛനമ്മമാർക്കു യാതൊരു വക തകരാറും ഉണ്ടായിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കുട്ടി കുഞ്ഞനായി ജനിക്കാൻ അച്ഛനമ്മമാർ ആരെങ്കിലും കുഞ്ഞനായിരിക്കണമെന്നില്ല. പിതാവിന്റെ പ്രായം കൂടുന്നതനുസരിച്ച് കുട്ടി കുഞ്ഞനായി ജനിക്കാനുള്ള സാധ്യത ഏറി വരും. ഇതിൽനിന്നും കുട്ടിച്ചാത്തന്മാരുടെ പഴക്കവും പാരമ്പര്യവും മനസ്സിലാക്കാം.
25000 ൽ ഒന്ന് എന്ന തോതിൽ ഇത് കണ്ടുവരുന്നു. എന്തിന് ദേവന്മാരെ യും അസുരന്മാരെയും മനുഷ്യരെയും മാത്രമല്ല, മൃഗങ്ങളിലും വൃക്ഷങ്ങളിൽ പോലും ഈ ലക്ഷണം കണ്ടുവരുന്നു.
രണ്ടടി എട്ട് ഇഞ്ചുമുതൽ നാലടി എട്ടിഞ്ചുവരെ മാത്രമായിരിക്കും സാധാരണനിലയിൽ കുട്ടിച്ചാത്തന്മാരുടെ ഉയരം.
ഉഗ്രമൂർത്തികളിൽ പ്രഥമസ്ഥാനത്തിരിക്കുന്ന മൂർത്തിയാണ് കുട്ടിച്ചാ ത്തൻ. ആദിമ നിവാസികളിൽ കാടർ മുതൽ ഈഴവർ വരെയുള്ള എല്ലാ പുരാതന വർഗ്ഗക്കാരും കേരളക്കരയിൽ കുട്ടിച്ചാത്തനെ കുലപരദേവതയാക്കി അംഗീകരിച്ചാരാധിച്ചുവരുന്നു. സമ്പൽസമൃദ്ധി, കുടുംബ ഐശ്വര്യം, ശത്രൂ നാശം, കാര്യസാദ്ധ്യം കൂടാതെ ശത്രു പ്രാർത്ഥനയാൽ സ്തംഭിപ്പിക്കാനും ചാത്തൻ സേവയിലൂടെ സാധിക്കും. ബ്രഹ്മാംശമായും ശിവാംശമായും വിഷ്ണാംശമായും ശിവഭൂതഗണമായും ശ്രീധർമ്മശാസ്താവിന്റെ നവീന ഭാവമായും കുട്ടിച്ചാത്തനെ മലയാളികൾ സങ്കല്പിക്കുന്നു.
കുട്ടിച്ചാത്തൻ സേവക്ക് കൗളാചാരത്തിലാണ് പൂജ കൊടുക്കുക. തമോ ഗുണമൂർത്തിയായും ചിലർ സങ്കല്പിക്കുന്നു. മദ്യം, മത്സ്യമാംസാദികൾ നിവേദ്യംവെച്ചുള്ള ശാക്തേയകർമ്മങ്ങളും കോഴിവെട്ട് അഥവാ ഗുരുതികർമ്മങ്ങളിലൂടെ കൈവരുത്തി പ്രീതിപ്പെടുത്തി ആവാഹിക്കുന്നു.
മദ്ധ്യകേരളത്തിൽ കളമെഴുത്തുപാട്ട്, തിറവെള്ളാട്ട്, രൂപക്കളം എന്നീ ഉത്സവങ്ങളുടെ ഉത്സവമെന്ന് സങ്കല്പമുള്ള അനുഷ്ഠാനങ്ങളോടെ വറപ്പൊടി അഥവാ അരങ്ങുവലിച്ച് നൃത്തത്തിനുശേഷം കോമരം കളത്തിൽ ആവണ (തമുക്ക്) നൈവേദ്യം കളത്തിൽവെച്ച് പൂജിച്ച് കോമരം ഉറഞ്ഞുതുള്ളി പലകയിലിരുന്ന് പ്രസാദം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നതോടെ പാട്ടുത്സവച്ചടങ്ങുകളുടെ ഒന്നാം രംഗം ഇവിടെ പൂർണ്ണമാവുന്നു. സാത്വിക സമ്പ്രദായത്തിൽ താന്ത്രിക – വൈദികവിധിപ്രകാരം പൂജിക്കുകയാണ്ബ്രാഹ്മണർ ചെയ്യുന്നത്. ഒട്ടുമിക്ക ബ്രാഹ്മണഗൃഹങ്ങളിലും മനകളിലും തേവാരമൂർത്തിയായി കുട്ടിച്ചാത്തൻ സ്വാമിയുണ്ട്.
സേവിക്കുന്നവർക്ക് എളുപ്പത്തിൽ ഫലം നൽകുമെങ്കിലും രൗദ്രഭാവ ത്തിൽ ശത്രുക്കൾക്ക് മാനസികരോഗങ്ങൾ, ആക്രമണങ്ങൾ, കൊള്ള, കൊല, ഭൂകമ്പം, മോഷണം, അപകടം, വെള്ളപ്പൊക്കം, പകർച്ചവ്യാധി, ഇടിമിന്നൽ, തീപ്പിടുത്തം, മലയിടിച്ചൽ, രോഗം, കൂടോത്രം തുടങ്ങിയ ബാധകളുണ്ടാകും.
ഒരിക്കൽ സൃഷ്ടിച്ചു കഴിഞ്ഞാൽ സൃഷ്ടികർമ്മം അവസാനിക്കുന്നു. പിന്നീട് ഒഴിവാക്കിയാലും പൂർണ്ണമായും ഒഴിഞ്ഞുപോവില്ല. തലമുറകളായി തറവാട്ടിൽ നിലനിൽക്കുന്ന അത്യത്ഭുതശക്തി വിശേഷമാണ് കുട്ടിച്ചാത്തൻ.
ദുഷ്ടത ചെയ്യുന്നവർക്കെതിരെ ദുഷ്ടത പ്രയോഗിക്കാൻ ചാത്തന് യാതൊ രുവക മടിയും ഇല്ല. അതിനായി കുക്ഷികൽപ്പത്തിൽ സൽപരിവാരങ്ങളെ പ്രസാദിപ്പിക്കണമെന്ന് മാത്രം.
കള്ള്, കോഴി എന്നിവയാണ് പ്രധാന വഴിപാടുകൾ, വഴിപാട് നടത്തി പ്രാർത്ഥിക്കുന്നവർക്ക് നിശ്ചിതസമയത്തിനുള്ളിൽ വഴിപാട് നടത്തിയില്ലെങ്കിൽ വിപരീതാനുഭവങ്ങൾ ഒന്നൊന്നായി ഉണ്ടാകും.