പണ്ടുകാലം മുതൽക്കേ ഗ്രാമീണർ ശകുനത്തിലും നിമിത്തത്തിലും വിശ്വാസമുള്ളവരാണ്. നാളികേരം ഉരുട്ടി ശകുനം നോക്കുന്നവരുണ്ട്. വെറ്റില ശകുനവും പ്രധാനമാണ്. വിവാഹാദി സന്ദർഭങ്ങളിൽ നിമിത്തം നോക്കുന്ന ചടങ്ങ് ചില സമുദായക്കാർക്കിടയിൽ ഇന്നും നിലവിലിരിക്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ പകുത്ത് ആ ഏടിൽ കാണുന്ന വരികളിലുള്ള കാര്യം നോക്കി ശുഭാശുഭഫലങ്ങൾ ഗ്രഹിക്കുന്ന പതിവുണ്ട ത്. പുള്ളുവർ യാത്ര പുറപ്പെടുമ്പോൾ പോലും ശകുനം നോക്കിയിരുന്നു. വെണ്ണീറ്, വിറക്, എണ്ണ, എള്ള്, ചൂല്, മുറം, ദർഭ, പോത്ത്, കാള, കയറ്, ഉലക്ക, പരുത്തി,[...]
വിഷ്ണുമായ ചാത്തൻസ്വാമിക്ക് നിഗ്രഹാനുഗ്രഹശക്തിയുണ്ട്. ശരികളെ നിയന്ത്രിക്കാനും ചിലപ്പോൾ അവരെ ദുഷ്കർമ്മത്തിന്റെ കാഠിന്യത നോക്കി നിഗ്രഹിക്കുവാനും മായക്ക് ശത്രുനാശത്തിനും കാര്യ സാദ്ധ്യത്തിനും സാധിക്കുന്നു. ആത്മസാക്ഷാത്കാരത്തിന് പരിശ്രമിക്കുന്ന സാധകന്മാർ ഉപവാസവും – ബ്രഹ്മചര്യവും സ്വീകരിക്കണമെന്ന് മായക്ക് നിർബന്ധമുണ്ട്. വ്രതമനുഷ്ഠി ച്ചാൽ മാത്രമേ മനസ്സ് സ്വസ്ഥമാവുകയുള്ളൂ. സ്വസ്ഥമായ മനസ്സുകൊണ്ടേ ധ്യാനിക്കുവാൻ സാധിക്കുകയുള്ളൂ. ജ്ഞാനം കൊണ്ടുമാത്രം ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് യമൻ നചികേതസിനോട് പറഞ്ഞു. ദുഷ്കർമ്മങ്ങളിൽനിന്നും വിരമിക്കാത്തവനും ബ്രഹ്മചര്യം വ്രതം സ്വീകരിക്കാത്തവനും ഏകാഗ്രമായ മനസ്സില്ലാത്തവനും മനസ്സിൽ ശാന്തിയില്ലാത്തവനും പ്രാകൃതമായ ജ്ഞാനംകൊണ്ട് ആത്മാവിനെ പ്രാപിക്കുവാൻ സാധിക്കുകയില്ല.[...]
മലദൈവങ്ങൾ മലയരയരുടെയും മലങ്കുറവരുടെയും മലവേടരുടെയും, മണ്ണാൻ, പുലയൻ, മലപണ്ടാരൻ തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാവരുടെയും ഈഴവരുടെയും ആരാധനാമൂർത്തികളാണ് മലദൈവങ്ങൾ. മുരുകൻ, ശാസ്താവ്, ശ്രീവിഷ്ണുമായ, മുത്തപ്പൻ, മലവാഴി, മലനായാടി, മലം കുറത്തി, കാപ്പിരി മുത്തപ്പൻ, വാർത്താളി ദേവി കൂടുതലായും ശൈശവ വൈഷ്ണവ സങ്കല്പത്തിലാണ് മലദൈവങ്ങളെ മുഖ്യമായും ആരാധിക്കുന്നത്. എന്നാൽ ബ്രഹ്മാംശവും ഈ മൂർത്തികളിലുണ്ട്. തലപ്പത്ത് ഇരിക്കുന്നത് കലിയുഗത്തിൽ മുരുകനും ശാസ്താവുമായതിനാൽ മലദൈവങ്ങൾ ഇവരുടെ ഭിന്നഭാവങ്ങളായും മന്ത്രമൂർത്തികളായും കണക്കാക്കുന്നു. പ്രാചീന കേരളത്തിൽ കോഴി, ആട്, കാള എന്നിവയെ മലദൈവങ്ങൾക്ക് നേർച്ചയായി[...]
ഗുരുതി: (ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ കർമ്മരഹസ്യം) വളരെക്കാലം നീണ്ട സാധന കൊണ്ടുമാത്രമേ ശ്രീവിഷ്ണുമായയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. ചാത്തൻമാർ അങ്ങനെയല്ല. ഇഷ്ടഭോജ്യങ്ങൾ നിവേദ്യം വെച്ച് മൂലമന്ത്രം ചൊല്ലിവിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമാത്രമല്ല ഉള്ളുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹവും ലഭിക്കും. തികഞ്ഞ ഭക്തിയോടെ പളനി സ്വാമി പൊള്ളാച്ചിയിൽ നിന്നും പെരിങ്ങോ ട്ടുകരയിലേക്ക് വണ്ടികയറി സഞ്ചിയിൽ ഒരു പൂവ്വൻകോഴിയുണ്ട്. ഏകദേശം 4 മണിക്കൂർ നീ യാത്രയ്ക്കിടയിൽ ഒരിക്കൽപോലും കോഴി കൂവിയില്ല. ചിറകടിച്ച് ബഹളമുണ്ടാക്കിയില്ല. തൃശ്ശൂരിൽ നിന്നും പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയപ്പോൾ സഞ്ചിയിൽ പൂവ്വൻ കോഴിയുമായി[...]
നാലടി പത്ത് ഇഞ്ചിൽ താഴെ ഉയരമുള്ള വ്യക്തി ദേവനോ, അസുരനോ, മനുഷ്യനോ ആരായിരുന്നാലും കുഞ്ഞൻ എന്ന ഗണത്തിൽപ്പെടും. ജന്മനാ കുഞ്ഞന്മാരായിരിക്കുകയെന്നത് ഒരു രോഗാവസ്ഥയല്ല. കുള്ളനോ, കുഞ്ഞ നോ (ലിറ്റിൽ പീപ്പിൾ) ആയി ജനിക്കാൻ 200-ൽപ്പരം കാരണങ്ങളുണ്ടെങ്കിലും ഏതാണ്ട് ജനിതക തകരാറാണു കാരണമാകുന്നത്. ഭൂരിഭാഗം കുഞ്ഞന്മാരിലും അച്ഛനമ്മമാർക്കു യാതൊരു വക തകരാറും ഉണ്ടായിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കുട്ടി കുഞ്ഞനായി ജനിക്കാൻ അച്ഛനമ്മമാർ ആരെങ്കിലും കുഞ്ഞനായിരിക്കണമെന്നില്ല. പിതാവിന്റെ പ്രായം കൂടുന്നതനുസരിച്ച് കുട്ടി കുഞ്ഞനായി ജനിക്കാനുള്ള സാധ്യത ഏറി വരും. ഇതിൽനിന്നും[...]
അത്യത്ഭുത മഹാശക്തിവിശേഷമാണ് ശ്രീവിഷ്ണുമായ, മഹാശക്തി പ്രപഞ്ചത്തെ പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ ശക്തി അഥവാ ഊർജ്ജം അനവതരം നൽകുന്നത് മഹാശക്തിമാനായ മായാചാത്തൻ തന്നെയാണ്. പ്രവർത്തനത്തിനുള്ള ഊർജ്ജം ലഭിച്ചില്ലെങ്കിൽ പ്രപഞ്ചമോ പ്രപഞ്ച ത്തിലെ പദാർത്ഥങ്ങളോ ഒരു നിമിഷംപോലും പ്രവർത്തിക്കുന്നതല്ല. മഹാഗോളങ്ങൾ, കോടാനുകോടി നക്ഷത്രങ്ങൾ അണുസമാനമായ നിരവധി മറ്റു പദാർത്ഥങ്ങൾ എന്നിവയെല്ലാം മനോഹരമായി പ്രവർത്തിക്കുന്നത് സാക്ഷാൽ ചാത്തന്റെ മഹത്ശക്തിയാണ്. മനുഷ്യനെ പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നത് ആ അപ്പൻ സങ്കല്പമായ ശക്തി തന്നെയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ പലരും തനിക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന് വീരവാദം[...]
ശുഭകാര്യങ്ങൾ ആരംഭിക്കുമ്പോൾ ഈശ്വരപ്രാർത്ഥനയോടുകൂടിയാണ് മലയാളി തുടക്കംകുറിക്കുന്നത്. ഈശ്വരന്റെ ചൈതന്യരൂപത്തെ ഉള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് കണ്ണുകളടയ്ക്കുമ്പോൾ ഏകാഗ്രത ലഭിക്കുന്നു. എല്ലാം മറന്ന് മനസ്സ് ഏകാഗ്രതയിലേക്ക് കൊണ്ടുവരുവാൻ ഈശ്വരപ്രാർത്ഥന ഉപകരിക്കും. മനുഷ്യൻ പ്രാർത്ഥിയാണ് ഈശ്വരപ്രാർത്ഥനയ്ക്ക് വിശാലമായ അർത്ഥ തലങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഈശ്വര പ്രാർത്ഥന നടത്താത്ത മനുഷ്യർ ഇല്ലെന്നാവും നിഗമനം. അത് മൗനപ്രാർത്ഥനയാകാം. എങ്കിലും ഏതെങ്കിലും പ്രത്യേക ജാതി മതസമുദായ സംബന്ധിയല്ലാത്ത ഒരു പ്രാർത്ഥനയാണ് നല്ലത്. പ്രാർത്ഥനയെന്നാൽ ഈശ്വരനോടുള്ള അപേക്ഷയാണ്. ആഗ്രഹങ്ങൾ സഫലമാക്കിത്തരണേ എന്ന യാചനയാണ്. അത്തരമൊരു സ്വഭാവം പ്രകൃത്യാതന്നെ[...]
പ്രകൃതിശക്തിയുടെ പര്യായമാണ് ശ്രീവിഷ്ണുമായ അഥവാ സാക്ഷാൽ ശ്രീഭൂവനേശ്വരി. അതിനു പുരാതനകാലം മുതൽക്കേ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ശ്രീഭുവനേശ്വരിയെ കുലപരദേവതയായി അംഗീകരിച്ചാരാധിച്ചു വരുന്നു. ദേവി ശ്രീവിഷ്ണുമായയുടെ ശരീരമാണ് ഈരേഴ് പതിനാല് ലോകങ്ങളും അതിനാണ് ശ്രീഭുവനേശ്വരിദേവിയെ പ്രകൃതി എന്നറിയപ്പെടുന്നത്. ഉദയസൂര്യന്റെ നിറമുള്ള ശ്രീവിഷ്ണുമായാദേവിയുടെ തലമുടിയിൽ ചന്ദ്രക്കല തിളങ്ങുന്നു. തൃലോചനയുടെ രണ്ട് കൈകളിൽ പാശവും തോട്ടിയുമാണെങ്കിൽ മറ്റ് രണ്ട് തൃക്കൈകൾ അഭയവരദമുദ്രകളാൽ അനുഗൃഹീതമാണ്. ലോക മായയാണ് ശ്രീവിഷ്ണുമായ ഭുവനേശ്വരി. ലോകമാതാവായ ശ്രീവിഷ്ണുമായ ദേവീ മനസ്സിനെയാണ് സ്വാധീനി ക്കുന്നത്. മാനസിക സംഘർഷമുള്ളവർ, മനോരോഗികൾ,[...]
Vishnumaya Mantra is highly powerful, and those want use Vishnumaya mantra they should do Karma to get the Vishnumaya Kuttichathan Blessing. More over those want to chant the mantra, they should do rituals at least once in a month. ശ്രീവിഷ്ണുമായയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങളിലൂടെ ഊർജ്ജം സംഭരിച്ച് പരമ്പരാഗത ശാക്തേയ വിധിപ്രകാരം കർമ്മം ചെയ്യണം. പഴമക്കാരുടെ കൗളാചാരകർമ്മങ്ങൾ ധർമ്മം[...]
ധർമ്മദൈവങ്ങളുടെ കോപംകൊണ്ട് രോഗങ്ങളും അനർത്ഥങ്ങളും അപകടങ്ങളും സംഭവിക്കാം. ഇതേപറ്റി പുരാതന ഗ്രന്ഥങ്ങളിലും വേണ്ട വിവരങ്ങളുണ്ട്. വംശപാരമ്പര്യമായി കുടുംബത്തിൽ വെച്ച് ആരാധിക്കുന്നതോ പൂർവ്വ കർ ആരാധിച്ചിരുന്നതോ ആയ കുലപരദേവതകളെയും അവരുടെ പ്രധാ കരുക്കളെയും സൽപരിവാരങ്ങളെയുമാണ് ധർമ്മദൈവങ്ങൾ എന്നുപറയുന്നത്. ഇപ്പോൾ കൂട്ടുകുടുംബവ്യവസ്ഥയില്ലാതെ ചെറുകുടുംബമായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ ഗുരുകാരണവന്മാർ, കുലപരദേവത എന്നൊക്കെ പറയു മ്പോൾ പലർക്കും പുച്ഛം തോന്നാം. ജ്യോതിഷത്തിൽ ഒരാളുടെ ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവചിന്ത നടത്തുന്നത്. നാലാം ഭാവാധിപൻ ആ ഭാവ ത്തെ നോക്കുന്ന ഗ്രഹം[...]