മലദൈവങ്ങൾ

മലയരയരുടെയും മലങ്കുറവരുടെയും മലവേടരുടെയും, മണ്ണാൻ, പുലയൻ, മലപണ്ടാരൻ തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാവരുടെയും ഈഴവരുടെയും ആരാധനാമൂർത്തികളാണ് മലദൈവങ്ങൾ. മുരുകൻ, ശാസ്താവ്, ശ്രീവിഷ്ണുമായ, മുത്തപ്പൻ, മലവാഴി, മലനായാടി, മലം കുറത്തി, കാപ്പിരി മുത്തപ്പൻ, വാർത്താളി ദേവി കൂടുതലായും ശൈശവ വൈഷ്ണവ സങ്കല്പത്തിലാണ് മലദൈവങ്ങളെ മുഖ്യമായും ആരാധിക്കുന്നത്. എന്നാൽ ബ്രഹ്മാംശവും ഈ മൂർത്തികളിലുണ്ട്. തലപ്പത്ത് ഇരിക്കുന്നത് കലിയുഗത്തിൽ മുരുകനും ശാസ്താവുമായതിനാൽ മലദൈവങ്ങൾ ഇവരുടെ ഭിന്നഭാവങ്ങളായും മന്ത്രമൂർത്തികളായും കണക്കാക്കുന്നു.

പ്രാചീന കേരളത്തിൽ കോഴി, ആട്, കാള എന്നിവയെ മലദൈവങ്ങൾക്ക് നേർച്ചയായി ഉഴിഞ്ഞിടുകയും നടതള്ളുകയും ബലികൊടുക്കുകയും ചെയ്തിരുന്നു. കൃഷിയുടെയും കന്നുകാലികളുടെയും സംരക്ഷണത്തിനും പകർച്ചവ്യാധിയിൽനിന്നും രക്ഷനേടുന്നതിനും തീപ്പിടുത്തം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം, ഉരുൾപ്പൊട്ടൽ എന്നിവയിൽനിന്നും പ്രകൃതിക്ഷോ ഭങ്ങളിൽനിന്നും രക്ഷനേടുന്നതിനുമാണ് മലദൈവങ്ങളെ മുഖ്യമായും മനുഷ്യസമൂഹം ആരാധിക്കുന്നത്. ഇപ്പോൾ ഗുരുതി തർപ്പണവും താമ്പൂല സമർപ്പണവും കളമെഴുത്തുപാട്ട്, വീത്, കലശം, വെളിച്ചപ്പെടൽ എന്നിവ ഇപ്പോഴത്തെ ആരാധനാരീതി.

 

ശ്രീവിഷ്ണുമായ ചാത്തൻസ്വാമിയുടെ തിറവെള്ളാട്ട് ഉത്സവാഘോ ഷങ്ങളിൽ ഏറ്റവും പ്രമുഖമായ സ്ഥാനമാണ് മലദൈവങ്ങൾക്കും. തിറ കെട്ടി യാടുന്ന തിറമണ്ണാർക്കുമുള്ളത്. ഗോത്രവർഗ്ഗക്കാർ അവരുടെ കുലദൈവ ങ്ങളുടെ സ്ഥാനത്ത് മലദൈവങ്ങളെയാണ് അംഗീകരിച്ചാരാധിക്കുന്നത്.

ശ്രീ ബ്രഹ്മ വിഷ്ണുമഹേശ്വര ചൈതന്യങ്ങൾ വിളങ്ങുന്ന ശ്രീവിഷ്ണുമായ പ്രകൃതിശക്തികളിൽ ഒന്നാമത്തേതാണ്. ഭൂതഗണങ്ങളുടെ പലരും പ്രപഞ്ചത്തിലുണ്ടെങ്കിലും ലോകത്തിനുപ്രകാശം പരത്തുന്ന സൂര്യ യെല്ലാം നാഥനാണ് യോനിയിൽ പിറക്കാത്ത ദേവതയാണ്, പ്രകൃതിശക്തികൾ ചന്ദ്രന്മാർക്ക് ഊർജ്ജം പകരുന്ന മൂർത്തിയാണ് ‘മായ’യെന്നോർക്കുക. കൃഷി, കന്നുകാലി സംരക്ഷണം, മത്സ്യബന്ധനം കൂടാതെ വേണ്ട സമയത്ത് മഴയും മഞ്ഞും കാറ്റും, വെളിച്ചവും, മഹാരോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുള്ള മുക്തിയും ശ്രീവിഷ്ണുമായ പ്രസാദ ത്താൽ സാധിക്കുന്നു.ലോകത്തിന്റെ സർവൈശ്വര്യങ്ങളും മായയുടെ അനുഗ്രഹത്താലാണ് സിദ്ധിക്കുന്നത്.

പ്രകാശത്തിന്റെ പ്രഭവകേന്ദ്രമായ ശ്രീവിഷ്ണുമായയെ സേവിക്കുന്നത് സർവ്വമംഗളങ്ങളും നൽകും. ഏതുകാര്യത്തിനു വിളിച്ചാൽ വിളിപ്പുറത്തെ ത്തുന്ന ഭഗവാനെ പ്രാർത്ഥിച്ചാൽ പൂർണ്ണഫലം ലഭിക്കുമെന്ന് പഴമക്കാർ പറയുന്നു. മലദൈവമായതിനാൽ ക്ഷിപ്രസാദിയുമാകുന്നു.

ചാത്തൻ സേവ ശുഭകാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. ശത്രുഭയമകറ്റാ നും ശാരീരികസൗഖ്യമുണ്ടാകുവാനും മായയെ സേവിക്കുന്നത് ഉത്തമ

മാണ്.

സാക്ഷാൽ ചാത്തന്റെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നതോടെ മുജ്ജന്മ പാപങ്ങൾ ഓടി അകലും. യാതൊരു ബാധോപദ്രവങ്ങളും ഏൽക്കുക യുമില്ല.