ധർമ്മദൈവങ്ങളുടെ കോപംകൊണ്ട് രോഗങ്ങളും അനർത്ഥങ്ങളും അപകടങ്ങളും സംഭവിക്കാം. ഇതേപറ്റി പുരാതന ഗ്രന്ഥങ്ങളിലും വേണ്ട
വിവരങ്ങളുണ്ട്.
വംശപാരമ്പര്യമായി കുടുംബത്തിൽ വെച്ച് ആരാധിക്കുന്നതോ പൂർവ്വ കർ ആരാധിച്ചിരുന്നതോ ആയ കുലപരദേവതകളെയും അവരുടെ പ്രധാ കരുക്കളെയും സൽപരിവാരങ്ങളെയുമാണ് ധർമ്മദൈവങ്ങൾ എന്നുപറയുന്നത്.
ഇപ്പോൾ കൂട്ടുകുടുംബവ്യവസ്ഥയില്ലാതെ ചെറുകുടുംബമായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ ഗുരുകാരണവന്മാർ, കുലപരദേവത എന്നൊക്കെ പറയു മ്പോൾ പലർക്കും പുച്ഛം തോന്നാം.
ജ്യോതിഷത്തിൽ ഒരാളുടെ ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവചിന്ത നടത്തുന്നത്. നാലാം ഭാവാധിപൻ ആ ഭാവ ത്തെ നോക്കുന്ന ഗ്രഹം ഇവയിൽ ബലവാനായ ഗ്രഹത്തിന് പറഞ്ഞിട്ടുള്ള മൂർത്തിയായിരിക്കും ധർമ്മദൈവം. വിദഗ്ദ്ധനായ ഒരു ജ്യോത്സ്യന് കുടുംബ പ്രശ്നചിന്ത വഴി ഇത് കണ്ടെത്താനാകും.
ധർമ്മകോപംകൊണ്ട് മഹാരോഗങ്ങൾ ഉണ്ടാകുമെന്ന് പഴമക്കാർ വിശ്വ സിച്ചിരുന്നു. അകാലമൃത്യുവരിച്ച വ്യക്തിയുടെ ആത്മാവിനെ വരിക്കപ്ലാവിൻ തടിയിൽ ആവാഹിച്ച് പാലമരച്ചുവട്ടിൽ പ്രതിഷ്ഠിച്ച് ആരാധന നടത്തുക. ചാത്തൻ, കാളി, നാഗം, രക്ഷസ്സ്, കരിങ്കുട്ടി, കാപ്പിരി തുടങ്ങിയവരെ ആരാ ധിക്കുകയാണ് പ്രതിവിധിയായി പറയപ്പെടുന്നത്.