മൂന്നുലോകങ്ങളുടെയും ഈശ്വരനാണ് ശ്രീ വിഷ്ണുമായ. അതുകൊണ്ട് മായയെ ത്രിലോകേശൻ എന്നുപറയുന്നു. സർവ്വവ്യാപിയായ മായചാത്തൻ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളില്ല.
ശ്രീ വിഷ്ണുമായ പ്രഭുവിൽനിന്നും ത്രിമൂർത്തികളും അവരിൽ നിന്നും മൂന്നുകോടി ദൈവങ്ങളും അവരിൽ നിന്നും 33 കോടി ദേവതമാരും ഉണ്ടായി. അതിനാൽ ശ്രീവിഷ്ണുമായ പ്രഭുവിനെ സ്മരിക്കുന്നതിന് തുല്യമാണ്.
മായയുടെ ബ്രഹ്മമുഖത്തിൽ ഋഷിപൂജ നടത്തുകയും വിഷ്ണുമുഖത്തിൽ വിഷ്ണുസഹസ്രനാമജപവും സത്യപാരായണവതവും അനുഷ്ഠി ക്കുകയും രുദ്രമുഖത്തിൽ രുദ്രാഭിഷേകം നടത്തുകയും ചെയ്യണം. ബ്രഹ്മ മുഖത്തിൽ സരസ്വതി അധിവസിക്കുന്നു. വിഷ്ണുമുഖത്തിന്റെ മാറിടത്തിൽ മഹാലക്ഷ്മിയും രുദ്രമുഖത്തിന്റെ ഇടതുവശത്ത് പാർവ്വതിയും അധിവസി ക്കുന്നു. എല്ലാ ദേവിമാരുടേയും ശക്തി ഒരുമിച്ചുചേർന്ന് ശ്രീവിഷ്ണുമായ യുടെ വാമഭാഗത്ത് അധിവസിക്കുന്നു. എല്ലാ ദേവന്മാരുടെയും ശക്തി വലതു ഭാഗത്തും സന്നിഹിതമായിരിക്കുന്നു.