സത്യനാരായണ പൂജ എന്നത് ഹിന്ദു ദൈവമായ മഹാ വിഷ്ണുവിൻ്റെ  സത്യനാരായണ ഭാവത്തിൽ ഉള്ള  ആരാധനയാണ് അല്ലെങ്കിൽ പൂജയാണ്. നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭഗവാൻ മഹാവിഷ്ണു ഭക്തർക്ക് പറഞ്ഞു കൊടുത്ത പൂജയാണ് സത്യനാരായണ പൂജ. പൗർണ്ണമി ദിവസം, ഏകാദശി കഴിഞ്ഞു വരുന്ന വെളുത്തവാവ് ദിവസം, ഞായറാഴ്ച്ച, വെള്ളിയാഴ്ച്ച, തിങ്കളാഴ്ച്ച തുടങ്ങിയ ദിവസങ്ങളിൽ പൂജ ചെയ്യുന്നതാണ് ഉത്തമം.

 

ഗണപതി ഭഗവാനേയും, കുല ദേവതയേയും പൂജിച്ചതിന് ശേഷം ആണ് സത്യനാരായണ പൂജ ആരംഭിക്കുന്നത്. കുട്ടികൾ ഇല്ലാതെ ബുദ്ധിമുട്ടുന്നവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, കുടുംബ പ്രശ്നങ്ങൾ ഉള്ളവർ എന്നിവ്വർ നിർബന്ധമായും ചെയ്യേണ്ട ഒരു പൂജയാണ് ഇത്.  അഷ്ട ഐശ്വര്യങ്ങളും ഒരു വ്യക്തിയ്ക്കും അവരുടെ കുടുംബത്തിനും നൽകുന്ന ഒരു മഹത്തായ കർമ്മം ആണ് ഇത്.  ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഭഗവാൻ വിഷ്ണു പറഞ്ഞു തന്ന പൂജാ സമ്പ്രദായം ആണ് ഇത്. ആഗ്രഹ സാഫല്യം ആഗ്രഹിക്കുന്നവർക്കും ഈ പൂജ ഉത്തമം ആണ്.

 

വാഴക്കന്ന്, കലശം, വിളക്ക്, പൂജാ ദ്രവ്യങ്ങൾ തുടങ്ങിയ ഉപയോഗിച്ചാണ് ഈ പൂജ ചെയ്യുന്നത്. പൂജ ചെയ്യുന്ന ദിവസം പഴവർഗ്ഗങ്ങൾ, പാൽ തുടങ്ങിയവ മാത്രം ഭക്ഷിച്ഛ് വ്രതം എടുക്കണം. പൂജ ചെയ്യുന്നതിന് തലേ ദിവസം പച്ചക്കറി മാത്രം ഭക്ഷിച്ഛ് വ്രതം എടുക്കണം.

സത്യനാരായണ പൂജ  ചെയ്യേണ്ട ദിവസങ്ങൾ:

  • പൗർണ്ണമി ദിവസം
  • ഏകാദശി കഴിഞ്ഞുള്ള വെളുത്ത വാവ് ദിവസം
  • വെള്ളിയാഴ്ച
  • ഞായറാഴ്ച
  • തിങ്കളാഴ്ച

 

സത്യനാരായണ പൂജയിൽ ഉപയോഗിക്കുന്ന നിവേദ്യങ്ങൾ:

  • പാൽ പായസം
  • ശർക്കര പായസം
  • പഴം
  • പഴവർഗങ്ങൾ
  • പാൽ
  • നെയ്യ്

 

സത്യനാരായണ പൂജ  ചെയ്യുന്ന ദിവസം എടുക്കേണ്ട വ്രതം:

 

  • പൂജ നടക്കുന്ന ദിവസം പാലും പഴ വർഗങ്ങൾ മാത്രം ഭക്ഷിച്ചുകൊണ്ടുള്ള വ്രതം എടുക്കണം
  • പൂജ നടക്കുന്നതിനു തലേ ദിവസം പച്ചക്കറി മാത്രം ഭക്ഷിച്ചുകൊണ്ടുള്ള വ്രതം എടുക്കണം
  • 7, 21, 41 ദിവസം വ്രതം എടുക്കുന്നത് ഉത്തമം (optional)

 

സത്യനാരായണ പൂജയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ:

  • വിളക്കുകൾ
  • സത്യനാരായണ ഫോട്ടോ
  • കലശം
  • നിവേദ്യങ്ങൾ
  • പൂജാ ദ്രവ്യങ്ങൾ
  • മന്ത്രങ്ങൾ
  • പൂജാ സെറ്റ്
  • വെറ്റില
  • ഒറ്റരൂപാ നാണയം
  • തുളസി മാല
  • പൂവ്
  • വാഴ
  • അരി
  • നെല്ല്

 

പൂജ നടക്കുന്ന സ്ഥലം:

  • വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
  • അല്ലെങ്കിൽ പൂജ ചെയ്യുന്ന വ്യക്തിയുടെ ഭവനം

 

സത്യനാരായണ പൂജയുടെ ഐതിഹ്യം:

നാരദ മഹർഷിയാണ് ഈ പൂജയുടെ ഉൽഭവത്തിനു കാരണക്കാരനായ വ്യക്തി. ഒരിക്കൽ ഭൂമിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന നാരദ മഹർഷി ജനങ്ങളുടെ ബുദ്ധിമുട്ടുകൾകണ്ട് സങ്കടപ്പെട്ടു. എന്തെങ്കിലും ദുരിതങ്ങൾ ഇല്ലാത്തവരെ ഭൂമിയിൽ അന്ദേഹത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. ഭക്ഷണം ലഭിക്കാത്തവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, കുട്ടികൾ ഇല്ലാത്തവർ, കുടുംബ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ  എന്നിങ്ങനെ ഭൂമിയിലെ എല്ലാ മനുക്ഷ്യരും നിരവധി പ്രശ്നങ്ങൾകൊണ്ട് വീർപ്പു മുട്ടി ജീവിക്കുന്ന കാലമായിരുന്നു അത്.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾകണ്ട് സങ്കടപ്പെട്ട നാരദമഹർഷി ഭഗവാൻ വിഷ്ണുവിനെ സമീപിച്ചു. അന്ദേഹത്തിൻ്റെ നിരവധി പ്രാവശ്യം ഉള്ള അഭ്യർത്ഥനകൾക്ക് ശേഷം ഭഗവാൻ വിഷ്ണു ഒരു ഉപായം പറഞ്ഞുകൊടുത്തു. പൗർണ്ണമി നാളിലോ, ഏകാദശി കഴിഞ്ഞുള്ള വെളുത്ത വാവിലോ സത്യനാരായണ ഭാവത്തിൽ താൻ വന്നുകൊള്ളാം എന്നും, തനിക്കുവേണ്ടി സത്യനാരായണ പൂജ ചെയ്യണം എന്ന നിർദേശവും നൽകി. അങ്ങനെയാണ് മനുക്ഷ്യർക്ക് സത്യനാരായണ പൂജ ചെയ്യേണ്ട അറിവ് ലഭിച്ചത് എന്നാണ് ഐതിഹ്യം.

നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്നവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, കുട്ടികൾ ഇല്ലാതെ കഷ്ടപ്പെടുന്നവർ എന്നിവർക്കെലാം ആഗ്രഹ സഫലീകരണത്തിനായി സത്യനാരായണ പൂജ ചെയ്യാം എന്ന അനുഗ്രഹം ഭഗവാൻ വിഷ്ണു മനുക്ഷ്യന്മ്മാർക്ക് നൽകി. ഈ പൂജ ചെയ്യുന്നവർക്ക് ആഗ്രഹ സഫലീകരണം ഉണ്ടാകുകയും, സകലമാന ബുദ്ധിമുട്ടുകളും മാറും എന്ന് പണ്ഡിതർ പറയുന്നു.

ഈ പൂജയെക്കുറിച്ചു കൂടുതലായി അറിയുന്നതിനും, പൂജ ചെയ്യാൻ താല്പര്യപെടുന്നവരും ഈ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ ബന്ധപെടുക