ഈരേഴ് പതിനാല് ലോകങ്ങളിൽ ഭൂമിയൊഴിച്ച് മറ്റ് ലോകങ്ങളെ തന്റെ മായകൊണ്ട് മൂടിയിരിക്കുന്നതുകൊണ്ട് ശ്രീവിഷ്ണുമായ ഭഗവാനെ മായാചാത്തൻ എന്നു പറയുന്നു.
ദൈവികവും ഗുണമയിയുമായ എന്റെ ശ്രീവിഷ്ണുമായയെ അതിജീവി ക്കുവാൻ പ്രയാസം തന്നെയാണ്. എന്നാൽ ആരാണോ മായയെ ശരണം ജപിക്കുന്നത് അവർ മായയെ തരണം ചെയ്യുന്നു.
മനുഷ്യൻ മോഹവലയത്തിൽപ്പെടുന്നത് മായാചാത്തന്റെ സാന്നിദ്ധ്യം കൊണ്ടാണ്. ദിവ്യയും ഗുണമയിയുമായ മായാചാത്തനെ അതിജീവിക്കുവാൻ വളരെ പ്രയാസമാണ്. എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നവർക്ക് മായ ഒരിക്കലും പ്രതിബന്ധമാവുകയില്ല. അതേസമയം മായ അവർക്കൊരു വഴികാട്ടിയായിരിക്കും.
മായയെ രണ്ടു പ്രധാനശക്തികൾ വിക്ഷേപവും ആവരണവും ഒന്നിനെ മറ്റൊന്നായി തോന്നിപ്പിക്കുക, വസ്തുവിനെ മറക്കുക മായയുടെ ആവരണ ശക്തിയാണ്. മറച്ചു വെച്ചതിനെ മാറ്റിയാൽ മാത്രമേ മറക്കപ്പെട്ട വസ്തു ഏതാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഈ രണ്ട് ശക്തികളെ യും നേരിട്ട് പരാജയപ്പെടുത്തുവാൻ അന്യർക്ക് ബുദ്ധിമുട്ടാണ്. അവരുടെ യുക്തിക്ക് ഒതുങ്ങുന്നതല്ല മായയുടെ പ്രവർത്തനങ്ങൾ. എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നവർക്ക് മായ ഒരിക്കലും പ്രതിബന്ധമാവുകയില്ല.
ജീവനുണ്ട് ചാത്തന്മാർക്ക് നൂറ്റാണ്ടുകൾ, സഹസ്രാബ്ദങ്ങൾ നീളുന്ന ദീർഘായുസുണ്ട്. മരണമില്ലാതെ പ്രായം തളർത്തുമ്പോൾ മൊരിയും ചുളിവും മുഴയും കൂനും വന്നു മുത്തശ്ശന്മാരാകാറുണ്ട്.
ഓരോ ചാത്തൻ മുത്തച്ഛന്റെ ഓർമ്മയിൽ മനുഷ്യകുലത്തിന്റെ ഓരോ തലമുറകളുടെയും ചിത്രമുണ്ടാകും. പുനർജന്മം കാത്തുകഴിയുന്ന ഓരോ
പരേതാത്മാവും ഈ മുത്തച്ഛന്റെ കൈയിൽ ഭദ്രമായിരിക്കും.
യുഗങ്ങൾ പിന്നിട്ട, പ്രായം തളർത്തിയ ചാത്തൻ മുത്തച്ഛന് അകാലത്തിൽ പൊലിയുന്ന പ്രിയപ്പെട്ടവർക്ക് അതേ തറവാട്ടിൽ തിരിച്ചുവരുന്നതിന് പുനർജനത്തിലൂടെ ആയുസ്സ് നീട്ടിക്കൊടുക്കാനായാൽ അതിൽപ്പരം പുണ്യമുണ്ടോ?
പ്രപഞ്ചവും അതിലെ മറ്റു സൃഷ്ടിജാലങ്ങളും നശിക്കുന്നവയാണ് എന്നാൽ ജീവൽസാന്നിധ്യം അഥവാ ജീവാത്മാവ് ഒരിക്കലും നശിക്കുന്നില്ല. അത് ഭൂമിയിലല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിൽ അവിടെ തന്നെ ദൃശ്യ പ്രപഞ്ചത്തിൽ വേറൊരു രൂപത്തിലും ഭാവത്തിലും ജന്മമെടുക്കും. പരേതാത്മാവിന്റെ രക്ഷക്കും കുടുംബഭദ്രതക്കും വേണ്ടിയാണ് മലയാളി ഗുരുകാരണ വന്മാരെയും കുലപരദേവതമാരെയും ഉപദേവതമാരെയും പരമ്പരാഗത ശാക്തേയവിധിപ്രകാരം ആരാധിക്കുന്നത്.
പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം പരംപൊരുളിന്റെ ലീലകളാണ്.