ത്രൈലോകനാഥനായ ശ്രീവിഷ്ണുമായയെ (Sri Vishnamya, the Lord of three world) മഹാൻ എന്നുവിളിക്കുന്നു.സർവ്വവ്യാപിയായ മായോൻ വിഷ്ണുവിനെപ്പോലെ മഹത്വം ഉള്ളവർ ആരും തന്നെയില്ല.

സർവ്വശക്തനായ മായ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊ 

ള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളിലില്ല.

മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി ലോകാധിപനായ ദേവസമൂഹത്തിന് ബോദ്ധ്യപ്പെടുത്തിക്കൊടുത്തത് മായയുടെ ശക്തമായ പിൻബലം കൊണ്ടാകുന്നു. ചാത്തൻ, കാളി കേരളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും ദ്രാവിഡ സംസ്കാരകാലഘട്ടത്തിലാണ്.

ജലമോ, പൂവോ, പഴമോ, പായസമോ, കള്ള്, പുട്ട്, അടയോ, തവിടോ തമുക്ക് എന്തുമാകട്ടെ ആരാണോ ചാത്തന് ഭക്തിയോടെ സമർപ്പിക്കുന്നത്, ശുദ്ധമായ സേവകൻ ഭക്തിയോടെ സമർപ്പിക്കപ്പെടുന്ന നിവേദ്യത്തെ മായ ചാത്തൻ സ്വീകരിക്കപ്പെടുന്നു.

മായോൻ വിഷ്ണുവിന് എല്ലാ ആരാധനകളുടെയും ഭോക്താവും ഫല ദാതാവുമായ പരമാത്മാവ് ഫല കാമനയോടുകൂടി ഇഷ്ടദേവതയെ ഉപാസി

ക്കുന്നതുകൊണ്ട് അവർ പരമാത്മാരൂപത്തിൽ മായയെ അറിയുന്നില്ല. അതു നിമിത്തം അവർ നിലംപതിച്ചുപോകുന്നു. ശ്രദ്ധയോടെ മായയിൽ അർപ്പിതമായ അനന്തരാത്മാവോടുകൂടി സർവ്വതാ മായയെ തന്നെ സേവിക്കുന്നവനാണ്. സർവ്വശക്തി സേവകരിലും വച്ച് ഏറ്റവും വലിയ മഹാൻ എന്നാണ് മായയെ അറിയാവുന്നവരുടെ അഭി പ്രായം.

മായയെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കൾ ശാശ്വത

മല്ലാത്തതും ദുഃഖത്തിനിരിപ്പിടവുമായ പുനർജന്മത്തെ പിന്നീട് പ്രാപിക്കുന്നില്ല.

ഹേ, പുരുഷ ശ്രേഷ്ഠചാത്തന്റെ (God chathan)ദിവ്യങ്ങളായ ഐശ്വര്യങ്ങളുടെ വിസ്താ രത്തിന് അവസാനമില്ല. എല്ലാ ഭാഗത്തും കൈകാലുകളോടും എങ്ങും കണ്ണും തലയും മുഖങ്ങളോടും എല്ലായിടത്തും കർണ്ണങ്ങളോടും കൂടി അധൃശ്യശക്തിയായ മായ എല്ലായിടത്തും വ്യാപിച്ച് സ്ഥിതിചെയ്യുന്നു.

ഏതൊരുവൻ ജ്ഞാനേന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിർത്തിയിട്ട് കർമ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്കാമകർമ്മം ആരംഭിക്കുന്നുവോ അവൻ മഹാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നു.