പ്രകൃതിശക്തിയുടെ പര്യായമാണ് ശ്രീവിഷ്ണുമായ അഥവാ സാക്ഷാൽ ശ്രീഭൂവനേശ്വരി. അതിനു പുരാതനകാലം മുതൽക്കേ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ശ്രീഭുവനേശ്വരിയെ കുലപരദേവതയായി അംഗീകരിച്ചാരാധിച്ചു വരുന്നു.
ദേവി ശ്രീവിഷ്ണുമായയുടെ ശരീരമാണ് ഈരേഴ് പതിനാല് ലോകങ്ങളും അതിനാണ് ശ്രീഭുവനേശ്വരിദേവിയെ പ്രകൃതി എന്നറിയപ്പെടുന്നത്.
ഉദയസൂര്യന്റെ നിറമുള്ള ശ്രീവിഷ്ണുമായാദേവിയുടെ തലമുടിയിൽ ചന്ദ്രക്കല തിളങ്ങുന്നു.
തൃലോചനയുടെ രണ്ട് കൈകളിൽ പാശവും തോട്ടിയുമാണെങ്കിൽ മറ്റ് രണ്ട് തൃക്കൈകൾ അഭയവരദമുദ്രകളാൽ അനുഗൃഹീതമാണ്. ലോക മായയാണ് ശ്രീവിഷ്ണുമായ ഭുവനേശ്വരി.
ലോകമാതാവായ ശ്രീവിഷ്ണുമായ ദേവീ മനസ്സിനെയാണ് സ്വാധീനി ക്കുന്നത്. മാനസിക സംഘർഷമുള്ളവർ, മനോരോഗികൾ, ഹ്രീംകാര ബീജ സ്വരൂപിണിയായ ശ്രീഭുവനേശ്വരി ദേവിയെ ആശ്രയിച്ചാൽ ക്ഷിപ്രഫലം കിട്ടും. ദുർഗ്ഗാമന്ത്രങ്ങൾ സ്തുതി ശ്രീവിഷ്ണുമായ ഗായത്രി വിളക്കുപൂജ എന്നിവ ഗുണകരമാണ്.
ശരീരത്തിൽ അനാഹതചക്രസ്ഥിതയായി മായാശക്തിയായ ദേവി കുടി കൊള്ളുന്നു. ത്രിലോകങ്ങളിലും സർവ്വ സമർത്ഥയും പ്രപഞ്ചലീലകളാടു ന്നവളുമായ ശ്രീവിഷ്ണുമായ ദേവിയുടെ അനുഗ്രഹത്താൽ ഭക്തർക്ക് ഉൾക്കരുത്ത്, സമർത്ഥകത്വം, വാക്സിദ്ധി, കർമ്മസിദ്ധി ഇവ കൈവരും. സർവ്വ ലോകങ്ങളുടെയും രാജ്ഞിയായ ശ്രീഭുവനേശ്വരിയാണ് സാക്ഷാൽ ആദിപ രാശക്തിയായി വിളങ്ങുന്നത്. പ്രകൃതി നിയമജ്ഞാനമുള്ള ആദിമമനുഷ്യൻ ശാക്തേയ വിധിപ്രകാരമുള്ള കർമ്മങ്ങളിലൂടെയാണ് ദേവിയെ കൈവരുത്തി പ്രീതിപ്പെടുത്തി ആവാഹിച്ചിരുന്നത്.