കേരളക്കരയിൽ കുട്ടിച്ചാത്തൻ ഇപ്പോൾ സൂപ്പർ താരമാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദൈവസങ്കല്പമാണ് കുട്ടിച്ചാത്തൻ.
തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടിച്ചാത്തൻ ക്ഷേത്രങ്ങളുള്ളത്.
ലോക ജനസംഖ്യ ദിനംപ്രതി കൂടുകയാണല്ലോ? ആളോഹരി ഭൂമി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വീട്ടുവളപ്പിലെ ഉത്തമ മഹാവൃക ങ്ങളിലും മുല്ലത്തറകളിലും കാവുകളിലും ആളൊഴിഞ്ഞ തെക്കുഭാഗത്തെ ചരിമുറികളിലും കല്ലിലും വിഗ്രഹത്തിലും പീഠത്തിലും കുടിവെച്ച് ആരാ ധിക്കാവുന്ന കുഞ്ഞു ദൈവസങ്കല്പങ്ങൾക്ക് പ്രസക്തിയേറുകയാണ്.
ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഉരുത്തിരിഞ്ഞ കുഞ്ഞൻ ദേവത മാരാണ് ചാത്തന്മാർ. കറുപ്പുനിറമാണ് ഇവരുടെ പ്രത്യേകത. പ്രതികൂലസാഹ ചര്യങ്ങളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കുകയും ചെയ്യും.
സൃഷ്ടി, സ്ഥിതി, സംഹാരം നടത്തുന്നത് യഥാക്രമം ത്രിമൂർത്തിമാരാണ്. കുട്ടിച്ചാത്തൻ എന്ന വാക്കിന് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ അർത്ഥങ്ങ ളുണ്ട്. പരമാത്മാവായ ശ്രീവിഷ്ണുമായ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ തന്റെ ഇച്ഛപോലെ നടത്തുന്നു. തന്റെ നാഭിയിൽ നിന്നുണ്ടായ താമരയിൽ നിന്ന് സൃഷ്ടികർമ്മം നടത്താൻ ബ്രഹ്മാവിനെയും ബ്രഹ്മാവിന്റെ മുഖത്തു നിന്ന് സംഹാരത്തിനായി രുദ്രനെയും സൃഷ്ടിച്ചു. ജനനമരണങ്ങൾ എല്ലാ പദാർത്ഥത്തിനുമുണ്ട്. എന്നാൽ പ്രപഞ്ചസൃഷ്ടാവായ ശ്രീവിഷ്ണുമായക്ക ജനനമരണങ്ങളില്ല. മായ ജനിക്കാത്തവനാണ്. അതുകൊണ്ട് മരണവുമില്ല.
ഈ കാരണത്താൽ ശ്രീവിഷ്ണുമായയും ദേവതയായി പ്രധാനകരുക്കളേയും ചിരഞ്ജീവി എന്നുവിളിക്കുന്നു.
കുട്ടിച്ചാത്തൻ, കരിങ്കുട്ടി, കാപ്പിരി, മുത്തപ്പൻ, നാഗം എന്ന വാക്കിന് കാമദേവനെന്ന മറ്റൊരർത്ഥവുമുണ്ട്. വംശവർദ്ധനയ്ക്കുള്ള താല്പര്യം സൃഷ്ടി ക്കാൻ ശ്രീവിഷ്ണുമായ ചാത്തൻ, കാളി തന്നെയാണ് മനുഷ്യരിൽ കാമദേവനായി പ്രേരണ നൽകുന്നത്.
കാമദേവപ്രീതിക്കായി കന്യകമാർ വ്രതം നോൽക്കുന്നതും പൂജ ചെയ്യുന്നതും വാസ്തവത്തിൽ ശ്രീവിഷ്ണു മായ, ഭഗവതി പ്രീതിക്കാണ്. സന്താനോൽപ്പാദനം നടത്തുവാനുള്ള പ്രേരണ നൽകുന്ന കാമദേവൻ ചാത്തൻ, കാളി, രക്ഷസ്സ്, കരിങ്കുട്ടി, കാപ്പിരി, മുത്തപ്പൻ, ഭൈരവൻ, വേട്ടെക്കാരൻ തുടങ്ങിയ വനദേവതമാരാണ്. സ്ത്രീ പുരുഷന്മാരുടെ പരസ്പരാകർഷണത്തിനുപിന്നിൽ ശ്രീവിഷ്ണുമായയുടെ ഇച്ഛതന്നെയാണ് പ്രവർത്തിക്കുന്നത്.