ശ്രീവിഷ്ണുമായയുടെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിയോട് എതിർത്തു നിൽക്കാൻ ആർക്കും സാധ്യമല്ല. ഉഗ്ര രാക്ഷസരിൽനിന്നും മരണത്തെ അതിജീവിക്കുവാനാണ് ശത്രുനാശത്തിനും കാര്യസാധ്യത്തിനും വേണ്ടി ചാത്തൻ, കാളി, കരിങ്കുട്ടി, കാപ്പിരി, മുത്തപ്പന് ജന്മം നൽകിയത്. അത്ഭുത മഹാശക്തിവിശേഷത്തോടെ ശ്രീവിഷ്ണുമായ നിലകൊള്ളുന്നു.
നിർഗുണ നിരാകാരബ്രഹ്മത്തിന്റെ ആവിഷ്കാരമായ പ്രപഞ്ചത്തെ സഗുണ സകാര ബ്രഹ്മഃ എന്നുപറയുന്നു. നാമരൂപാദികളോടുകൂടിയ സഗുണ ബ്രഹ്മത്തിൽ നിന്ന് വ്യത്യസ്തവും വിശേഷപ്പെട്ടതുമായ അവസ്ഥയോടു കൂടിയവനാണ് ശ്രീവിഷ്ണുമായ, അതുകൊണ്ട് ഭഗവാനെ കുട്ടിച്ചാത്തൻ എന്നു പറയുന്നു.
വിശ്രുതം എന്നാൽ കേൾവിപ്പെട്ടത് എന്നാണർത്ഥം. പ്രശംസനീയ മാ ആത്മാവോടുകൂടിയവനാണ് മായാചാത്തൻ. ഈ വസ്തുത മദ്ധ്യകേരള ത്തിലെ കളമെഴുത്തു തോട്ടം പാട്ടിൽ വ്യക്തമായിട്ടുണ്ട്.സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലും കുറെ സമയം കൂടി വെളിച്ചം തുടരുന്നതുപോലെ മലയാളിയുടെ തനത് കർമ്മങ്ങൾ മൺമറഞ്ഞുവെങ്കിലും ആ ചൈതന്യധാര ഇന്നു നിലനില്ക്കുന്നു.
ഇന്നത്തെ ലോകം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് സന്തോഷവും സമൃദ്ധിയുമാണ്. അതു ഭവനത്തിൽ നിന്നും കുടുംബക്ഷേത്രങ്ങളിൽ നിന്നാരംഭിച്ച് സമൂഹത്തിലേക്ക് സംക്രമിക്കണം. കുടുംബത്തിന്റെ ഭദ്രത യ്ക്കായിട്ടാണ് കുടുംബനാഥൻ അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത്. കുടുംബാംഗങ്ങളുമായി, തറവാട്ടംഗങ്ങളുമായി യഥോചിതം ആശയവിനിമ യം നടത്തുന്നതിനോ സമ്പർക്കം പുലർത്തുന്നതിനോ അവർക്ക് കഴിയുന്നില്ല ധനം ആർജ്ജിക്കുന്ന കാര്യത്തിൽ മാത്രം അവർ ശ്രദ്ധിച്ചപ്പോൾ ജീവിത ത്തിന്റെ യഥാർത്ഥമൂല്യം അവർ വിസ്മരിക്കുകയായിരുന്നു.
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം നിർവ്യാജവും നിസ്തൂലവുമാണ്. ആ സ്നേഹം അവരിൽ ഒതുങ്ങാതെ വരുമ്പോൾ പകർന്നുവയ് ക്കുവാനാണ് ഈശ്വരൻ മക്കളെ നൽകുന്നത്. സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരു പൈതൽ കാണുന്നതും മനസ്സിലാക്കുന്നതും മാതാവും പിതാവും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്. ശിശുക്കളുടെ വ്യക്തിത്വം വികസിക്കുന്നതും നേരാംവണ്ണം വളരുന്നതും ഭവനത്തിലെ സ്നേഹാന്തരീക്ഷ ത്തിലാണ്.
പ്രതിസന്ധികളും പ്രശ്നങ്ങളും ചിലരെ തകർക്കുന്നു. മറ്റുചിലരെ വാർ ക്കുന്നു. അന്യരുടെ വാക്കുകൾ കേട്ടാൽ ആപത്ത് പുറകെ എന്നൊരു ചൊല്ലുണ്ട്. നമ്മുടെ കാവും കുളവും മുല്ലത്തറയും ദേവതാസങ്കല്പങ്ങളും