People in Keralas costal areas are worshipping Kappiri Muthappan.  Most of the Kappiri muthappan temple we can see in Kochi, Kogugallur, Vadanappilly areas. People believing that Kappiri Muthappan  is a God and he is Guardian of Land. Some people in Kerala worshipping Kappiri Muthappan to get some goals.

അന്ധകാര നിബിഡമായിരുന്ന പാതാളലോകത്ത് (ഇന്നത്തെ കേരളം) കുന്നുകൾ തോറും കാപ്പിരി മുത്തപ്പൻ കാവൽദേവതയായി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. ഭൂതസ്ഥാനം കല്പിക്കപ്പെട്ട ഭൂമിയുടെ അന്തർഭാഗങ്ങളിൽ ആൽ, പാല, കല്ലിലും മുല്ലത്തറകളിലും പരമ്പരാഗത തറവാടുകളിൽ പീഠത്തിലും കുടി കാഞ്ഞിരം, പ്ലാവ്, ഇലഞ്ഞി, അരളി തുടങ്ങിയ ഉത്തമ മഹാവൃക്ഷങ്ങളിലും യിരുത്തി കൗരാളാചാരപ്രകാരം പഴമക്കാർ കാപ്പിരി മുത്തപ്പനെ അംഗീകരിച്ചാരാധിച്ചുവരുന്നു.

ചാത്തൻ കളം, ഭദ്രകാളിക്കളം, മുത്തപ്പൻ കളം തുടങ്ങി തറവാടുകളിലെ തോറ്റംപാട്ട് മഹോത്സവചടങ്ങുകളുടെ ഭാഗമായി ഒട്ടു മിക്ക മലയാളി ഭവനങ്ങളിലും തറവാട്ട് ക്ഷേത്രങ്ങളിലും കാവുകളിലും ഉപദേവതയായും മുഖ്യ ദേവതയായും കാപ്പിരി മുത്തപ്പനെ അംഗീകരിച്ച് ആരാധിച്ചുവരുന്നു.

രൗദ്രഭാവത്തിൽ നിൽക്കുന്ന വനദേവതയായതിനാൽ കാപ്പിരി മുത്തപ്പന് നേർച്ചയും വഴിപാടും നടത്തിയാൽ ശത്രുദോഷം മാറും. ശത്രുക്കളിൽ നിന്നും രക്ഷ നേടും. ശത്രുബാധ തീണ്ടുകയില്ല. എതിർപ്പുകളോ മത്സരങ്ങളോ ജീവിതത്തെ ബാധിക്കുകയില്ല. കിരാതമൂർത്തിയായ സാക്ഷാൽ ശ്രീ പരമേശ്വരന്റെ പ്രധാനഭൂതഗണങ്ങളിൽപ്പെട്ട കാപ്പിരി മുത്തപ്പനെ ഗണപതിയും ഭൂതത്തവരും, വേട്ടയ്ക്കൊരുമകനും നാഗങ്ങളും കരിങ്കുട്ടിയും ശാസ്താവും തുടങ്ങിയ ദേവതാചൈതന്യങ്ങളുമായി പ്രതിഷ്ഠിച്ചാരാധിക്കുന്നു.

കുന്നിൻ മുകളിൽ ദർശനമരുളി വിനകളെല്ലാം അകറ്റുന്ന ശക്തിയുള്ള മൂർത്തിയാണ് മഹാവീരപാതാള ഭൈരവകാപ്പിരി മുത്തപ്പൻ.

സന്താനഭാഗ്യമില്ലാത്ത ദമ്പതികളിൽ ക്ഷിപ്രസാദിയായ കാപ്പിരി സന്താന ഭാഗ്യമേകുന്നതായി ഭക്തർ അനുഭവങ്ങൾ ഒരു വനദേവതയുമായി ബന്ധ പ്പെടുത്തി സാക്ഷ്യപ്പെടുത്തുന്നു.

കാപ്പിരി മുത്തപ്പന് പഴയ കൗളാചാരപ്രകാരം കള്ള്, തവിട്, കോഴി, പുട്ട്, അട, പപ്പടം, ഇളനീർ എന്നിവയ്ക്കൊപ്പം കഞ്ചാവ്, ചുരുട്ട് നിവേദിച്ച് പൂജ കൾ നടത്തിയിരുന്നു. 

Nayadi Pooja is the base of Marana pooja. This pooja is using for to  destroy a enemy. Check some special saktheya poojas