Theekutty Chathan is the deity Chatan who is the ruler of fire. Theekutti Chatan is a fierce idol who can
destroy with fire. It is also believed that people who harm his devotees will be destroyed by fire.
വിഷ്ണുമായയോടുകളിച്ചാൽ പുരയുടെ മോന്തായം തീപ്പിടിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഒരുപക്ഷേ, ക്ഷേത്രങ്ങളായാൽപോലും ഇക്കാര്യത്തി യാതൊരു വിട്ടുവീഴ്ചയുമില്ല. പഞ്ചഭൂതങ്ങളിൽ പ്രഥമനാണു അഗ്നി. അതു കൊണ്ടുതന്നെ തീയുടെ പുറകിൽ മലയാളിയെ സംബന്ധിച്ച് ഒരു ദേവ യുണ്ട്. പ്രമുഖ ദേവതയുടെയും സപരിവാരങ്ങളുടെയും വീര്യംകലർന്ന് ആവാഹിക്കാൻ കഴിയാതെ വരുകയോ പരമ്പരാഗതമായി നിലനിന്നു വരുന്ന പഴയ ആചാരാനുഷ്ഠാനങ്ങളെ ഒഴിവാക്കി ചിന്തിക്കുകയോ കൂച്ചുവിലങ്ങിടുകയോ അന്ധവിശ്വാസങ്ങളും ആചാരങ്ങളുമെന്ന് മുദ്രകുത്തി അടിച്ചമർത്തുകയോ ചെയ്യുമ്പോഴാണ് ദേവതയുടെ രൗദ്രഭാവം(Theekutty chathan) പ്രകടമാവുന്നത്. തീപ്പിടുത്തത്തിന്റെ കാര്യത്തിൽ പരിഷ്കൃത മനുഷ്യന് പ്രത്യേകിച്ച്, നമ്മുടെ വിദ്യാസമ്പന്നർക്ക് പല മുടന്തൻ ന്യായങ്ങളും പറയാനുണ്ടാകും. അങ്ങനെ അവർ തടിതപ്പാറുണ്ട്.
പഠിച്ചവരല്ലെ വാക്കുകൾ കൊണ്ട് കസർത്തുകളിക്കാൻ അവർക്കറിയാം. എന്നാൽ പഴമക്കാർക്ക് അക്കാര്യത്തിൽ യാതൊരു സംശയവുമില്ല അത് ചാത്തന്റെ പണി തന്നെ. അത് ലോകം അംഗീകരിച്ച കാര്യമാണ്. അമേരിക്കൻ ലോകവ്യാപാര കേന്ദ്രമായ പെന്റഗൺ തീപ്പിടുത്തത്തിന് പുറകിൽ പോലും ഏത് രഹസ്യ ഏജൻസിയെക്കൊണ്ടോ അഷ്ടമംഗല്യപ്രശ്ന ചിന്തകൾക്കൊണ്ടോ അന്വേഷിച്ചാൽ പോലും കേരളത്തിലെ ചാത്തന്മാരുടെ കാലടിപ്പാടുകൾ കാണാം. അതുപോലെതന്നെ വിമാനാപകടങ്ങൾ, തീപിടുത്തം, കോഴിക്കോട്ടെ തുടർച്ചയായുണ്ടാകുന്ന മിഠായിതെരുവ് തീപ്പിടുത്തം എന്നിങ്ങനെയുള്ള തീപ്പിടുത്തത്തിനു പിറകിലും കേരളത്തിലെ പ്രമുഖ ആരാധ നാലയമായ ശബരിമലയിലും ഗുരുവായൂരിലും പഴയന്നൂരിലും ഉണ്ടായ തീപ്പിടുത്തം കൂടാതെ, വെടിക്കെട്ട് അപകടങ്ങൾ സത്യസന്ധനായ ഒരു ജ്യോതി ഷിയെക്കൊണ്ട് പ്രശ്നം വെപ്പിച്ചാൽ അതിനു ശരിയുത്തരം ലഭിക്കും. ഗുരുതി ആരാധനാസമ്പ്രദായങ്ങൾക്ക് വിലക്ക് കല്പിച്ചതാണ് ക്ഷേത്രങ്ങളിലെ തീപ്പിടുത്തത്തിനു പുറകിൽ കണ്ടുവരുന്നതിന്റെ രഹസ്യം. പൂർണ്ണതയുള്ള ഒരേയൊരു ശുദ്ധസൽക്കർമ്മമാണ് ഗുരുതി. മറ്റുള്ള പൂജകളിൽ ദേവതയുടെ മുമ്പിൽ കലർപ്പും കാപട്യവും കണ്ടുവരുന്നു. അതിനു ശിക്ഷ വിഷ്ണുമായ സ്വാമി കല്പിക്കുന്നു.
വ്യാപാരി, വ്യവസായികൾ മൂന്നുമാസത്തിലൊരിക്കൽ ഭണ്ഡാരസങ്കല്പമോ, ഗുരുതി, ബ്രഹ്മവെള്ളാട്ട്, വീത്, വെടിവഴിപാട്, മീനൂട്ട് തുടങ്ങിയ വഴിപാടുകൾ പഴമക്കാർ നിലനിർത്തിപോരാറുണ്ട്. പുതിയ തലമുറയ്ക്ക് അതൊക്കെ പരിഹാസവും പുച്ഛവുമാണ്. അതിനുള്ള ശിക്ഷ എത്ര വമ്പനായാലും അനുഭവിച്ചുതന്നെ തീർക്കണം. അതിന്റെ വകുപ്പു കൈകാര്യം ചെയ്യുന്ന മൂർത്തിയാണ് തീക്കുട്ടിച്ചാത്തൻ, വീരഭദ്രൻ. മൂർത്തിയുടെ നടയ്ക്കുനേർക്ക് തീപ്പിടുത്തം അടിക്കടി ഉണ്ടാകാറുണ്ട്. ആവാഹിക്കുന്നതിലുള്ള പിഴവുമൂലമാണ്. ക്ഷേത്രങ്ങളിലെ കുത്തക സമ്പദാ യം എടുത്തുകളഞ്ഞാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. അതും ദേവതയുടെ വീര്യം കലർന്ന രൗദ്രം ജാതി, മത തീവ്രവാദത്തിനു പിറകിലും ചില ദേവതമാരുടെ കരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചില കാര്യങ്ങൾക്ക് അധികാരികളുടെ കണ്ണുതുറപ്പിക്കുക എന്നത് തീവ്രവാദികളുടെ ലക്ഷ്യമെങ്കിൽ അതിനു പുറകിലും ചില ദൈവീക ശക്തികൾ കൂട്ടുനിൽക്കുന്നുണ്ടെന്നതാണ് സത്യം. അതുപോലെതന്നെ ആകാശം കീറിമുറിച്ചുപായുന്ന | എയർലൈൻസ് ഏജൻസികൾ പോലും ഭൂതഗണങ്ങൾക്ക് ശക്തിപകരുന്ന തിനുള്ള വഴിപാടുകൾ കൊടുക്കുന്നില്ല. അവരും ശിക്ഷ അനുഭവിക്കാൻ ബാദ്ധ്യസ്ഥരാണ്.
നട്ടുച്ചക്കും പുലർകാലെയുമാണ് ചില പ്രത്യേക നാളുകൾ, ദിവസങ്ങൾ ക്കാണ് ദേവതകൾക്ക് ശക്തി കൈവരുന്നത്.
കേരളത്തിലെ ആരാധനാമൂർത്തികളെക്കുറിച്ചുപറയുമ്പോൾ കിരാത മൂർത്തികൾക്കാണ് പ്രാമുഖ്യം. ആദിമനിവാസികളായ മലയരയർ മുതൽ ഈഴവർ വരെയുള്ള കൂട്ടായ്മയ്ക്ക് മാത്രമേ ഇവരെ പ്രീതിപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് അത്തരം കർമ്മങ്ങൾക്ക് വിലക്ക് വീണിരിക്കുന്നതും ഒരു പ്രശ്നമാണ്. രാത്രിയും പകലും ഒരുപോലെ അന്നവും ആടയുമില്ലാതെ പ്രപഞ്ചത്തെ ദുഷ്ടശക്തികളിൽനിന്നും രക്ഷിക്കാൻ അദൃശ്യശക്തികളായി കാവൽ നിൽക്കുന്ന കാവൽ ദൈവങ്ങളെപ്പറ്റി മനുഷ്യസമൂഹം പലപ്പോഴും ഓർക്കാറില്ല. കരുണാമയനായ ശ്രീവിഷ്ണുമായ് എത്ര കാര്യക്ഷമതയോടെയാണ് ജീവജാലങ്ങളുടെ ആന്തരിക പ്രവർത്തനങ്ങൾ നടത്തുന്നത്. ചാത്തന്മാരുടെ പ്രവർത്തനങ്ങളെപ്പറ്റി ഓർക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കാൻ സാധിക്കില്ല.
.
പൂർവ്വികരുടെ കർമ്മങ്ങളോട്, ആചാരാനുഷ്ഠാനങ്ങളോട് ഇവർ കൂടുതൽ ഇണങ്ങിനിൽക്കുകയും ചെയ്യും