Chathan upasana is a process to get Vishnumaya kuttichathan blessings. Its a difficult process and if you do properly who can win against anyone. Kuttichathan belssing make you stronger to win against your enemies.
യോഗ്യനായ ഗുരുവിൽ (Hindu Tantrik)നിന്ന് പുരശ്ചണവിധിപ്രകാരം മാത്രം സ്വീകരിച്ച് ജപിച്ചു സിദ്ധിവരുത്തുന്നതാണ് മന്ത്രദീക്ഷ. ഒഴുക്കുനീറ്റിൽ നിന്ന് ഗുരുമന്ത്രം ഓതികൊടുക്കാവൂ. ഗുരു ഒഴുക്കിന് മേൽഭാഗത്തും ശിഷ്യൻ താഴെ യും നിൽക്കണം. അംഗകലാപാദിചടങ്ങുകൾ വേണം, കലശപൂജ വേണം എന്നിങ്ങനെ ഒട്ടനവധി നിബന്ധനകളുണ്ട്. കാലാസൃതമായവിധം ഇത് സ്വീകരിക്കാം. കുറെക്കൂടി ഉയർന്ന തലത്തിലുള്ളതാണ് ഉപാസനാദീക്ഷ അതും നേടണം ജ്യോത്സ്യൻ.
ഇഷ്ടദേവതയുടെ മന്ത്രം ഗുരുവിൽനിന്ന് ഏറ്റുവാങ്ങി. ആ മൂർത്തിയുടെ ആഗമവിധിപ്രകാരമുള്ള പൂജകൾ പഠിച്ച് നിത്യവും ചെയ്ത് പ്രവചനത്തിനു സഹായമായ അരുൾ നേടുന്നതാണ് ഉപാസനാദീക്ഷ.
ദൈവജ്ഞന്റെ കഴിവുകളെ മഹത്വവൽക്കരിക്കാൻ അയാൾ ആഗമ മന്ത്രങ്ങളും അതിന്റെ പ്രയോഗങ്ങളും പഠിക്കുന്നതും നല്ലതാണ്. അത് മനുഷ്യ വിധിയെ മാറിമറിക്കാൻ ഉതകുന്ന കഴിവ് ലഭിക്കാനും കാരണമാകുന്നു.
നവഗ്രഹങ്ങളെ സൗരാഗമവിധിപ്രകാരം യജനം ചെയ്ത് പ്രീതിപ്പെടുത്തി യവനുമായിരിക്കണം. ദൈവജ്ഞൻ വിവിധ ഹോരാ പഠനങ്ങൾകൊണ്ട് ആർജ്ജിച്ച് കഴിവിലൂടെ പ്രമാണഭാഗത്തിൽ കാര്യങ്ങളെ ഊഹിക്കാനുള്ള നൈപുണ്യവും ഇത്തരം ഉപാസനാപുണ്യം നേടിയവർക്കേ ലഭിക്കൂ.
പണ്ട് രാജഗുരുക്കന്മാരും ജ്യോതിഷപരമ്പരകളും ഇങ്ങനെ ചെയ്തരുന്നു. യുക്തികൊണ്ട് നിരാകരിക്കേണ്ടതിനെ നിരാകരിക്കാനും ദൈവജ്ഞൻ പ്രാപ്തനായി ഭവിക്കണം. ഇതിന് ഒരു ഗുരുവിന്റെ യുക്തിയും തർക്കവും തന്നെയാണ് ജ്യോതിശാസ്ത്രത്തിന്റെ ആണിക്കല്ല്. ഗ്രഹഗോചരക്കുകളിൽ നിന്നും നിമിത്തങ്ങളിൽ നിന്നും കിട്ടുന്ന സംജ്ഞകളെ വിശകലനം, അപഗ്രഥനം, തുലനം, നിരീക്ഷണം, നിയമനം എന്നിവ വഴി ഫലത്തിലെത്തിക്കുകയാണത്.
ഗണിതത്തിലൂടെയും ഗണിതത്തിലുള്ള സൂക്ഷ്മമായ അവഗാഹത്തിലൂടെ യുമാണ് ജ്യോതിഷവിധി സാദ്ധ്യമാകുന്നത്.
അധികാരം:
ജ്യോതിശ്ശാസ്ത്രം ആർക്കൊക്കെ പഠിക്കാം. ആർക്കൊക്കെ കൈ കാര്യം ചെയ്യാം. പാരമ്പര്യമോ, ജാതിയോ ഇക്കാര്യത്തിലിന്ന് പ്രശ്നമാകുന്നില്ല. മൂല്യബോധമില്ലാത്ത മ്ളേച്ചന്മാരിൽ നിന്നാണ് ആചാര്യൻ നിർദ്ദേശിക്കുന്ന ജ്യോതിശാസ്ത്ര രഹസ്യത്തിന്റെ മൗലികത എക്കാലവും കാത്തുസൂക്ഷിക്കേണ്ടത്. രജസ്സും തമസ്സും അധികരിച്ച് സമൂഹത്തിൽ ജ്യോതിഷം പോലെ യുള്ള ഒരു ദിവ്യശാസ്ത്രത്തെ അപമിത്രമാക്കാതിരിക്കുവാൻ ജ്യോതിഷ പ്രേമികളുടെ കൂട്ടായ യത്നം ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്.
പഴമക്കാർ ജ്യോതിഷം പഠിച്ചിരുന്ന പഴയ ഗുരുകുലത്തിൽ ത്രിഗുണാ ദികൾക്ക് ഇങ്ങനെ നിർവ്വചനം കൂടി പഠിപ്പിച്ചിരുന്നത് ഇപ്രകാരമാണ്.
സ്വാതികം:
സത്യം, ജ്ഞാനം, തപോമൗനം ശ്രുതി, ധർമ്മം ച ദീക്ഷിതഃ ഉത്സാഹം, നിശ്ചയം, ധൈര്യം സ്വാതികാഗുണ ലക്ഷണം.
താമസം:
അജ്ഞാനം മോഹനിദ്രാച
ചാപല്യം ബുദ്ധിഹീനത
പാപേഷ്ടം, പരപാപത്വം
താമസം ഗുണ ലക്ഷം.
ഇതിൽ അവസാനത്തെ രണ്ടു കൂട്ടരുടെ കൈകളിൽ ജ്യോതിശാസ്ത്രം
എത്തിപ്പെട്ടതാണ് ഇന്നത്തെ വൈപരീത്യത്തിനും വിലോമതയ്ക്കും കാരണം. എല്ലാ കുത്സിത പ്രവൃത്തികൾക്കും അവർ ജ്യോതിഷത്തെ ഉപയോഗിക്കുന്നു.
അധാർമ്മികമായ പണം സ്വരൂപിക്കൽ, അധികാരവർഗ്ഗത്തെ ചൊൽപ്പടി യിലാക്കാൻ, നാരീസംഗത്തിനും പ്രലോഭനത്തിനും ഒക്കെയായി ഈ പവിത്രമായ ശാസ്ത്രത്തെ ദുർവിനിയോഗിക്കുന്നു. അതിനെയാണ് കടിഞ്ഞാണിടേണ്ടത്.
അണലിവേദം:
അണലിവേദം എന്ന ചെടിയെ കണ്ടുപിടിച്ച് വെള്ളിയാഴ്ച ശാപമോചനം ചെയ്ത് ശനിയാഴ്ച പ്രാണൻ കൊടുത്തുകൊണ്ടുവന്ന് (ഇരുമ്പു തൊടാതെ) ഇതിൽ ചില്ലകളോ തടിയോ കല്ലിൽ വെച്ച് ഉരസി വടിപോലെ പാകപ്പെടുത്തി കൈവശമിരുന്നാൽ എത്ര വിഷപാമ്പുകളുള്ള കാട്ടിലും നിർഭയം നമുക്കു കയറാം. അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയാലും പാമ്പ് നമ്മെ ഒന്നും ചെയ്യകയില്ല.
ഈ ചെടി മലകളിൽ മാത്രമേ കാണുകയുള്ളൂ. ഈ ചെടി നില്ക്കുന്നി ടത്ത് പാമ്പുകൾ ചത്തു ദ്രവിച്ച മുള്ളുകൾ കാണാം. ഈ ചെടിയുടെ വാസന ഏറ്റാൽ പാമ്പുകൾ ചത്തുപോകും.