ഉപാസന ( Upasana ) എന്നത് ഗുരുവിന്റെ നിർദേശങ്ങൾ അനുസരിച്ചു ഒരു ദേവതയെ നിരന്തരം മന്ത്രങ്ങൾ കൊണ്ട് ജപിച്ചു ആ ദേവതയെ പ്രസാദിപ്പിച്ച ദേവതയുടെ അനുഗ്രഹം നേടൽ ആണ്.
ഓരോ ഘട്ടത്തിലും ജപം എങ്ങനെ വേണം എന്നും എന്തൊക്ക ചെയ്യണം എന്നും ഉള്ളത് ഗുരു ഉപദേശ പ്രകാരം ആയിരിക്കും. ഓരോ ദേവത അനുസരിച്ചു ഉപാസന രീതികൾ വ്യത്യാസപെടും.
ഭക്ഷണ ശീലങ്ങൾ, ചില പ്രത്യേക സമയങ്ങളിൽ ഉള്ള ജപം, പൂജ രീതികളില് വ്യത്യാസം എന്നിവ എല്ലാം ഓരോന്നിനും പ്രത്യേകo ഉണ്ടാവും. കാളി ഉപാസകർക് അർദ്ധ രാത്രി ജപം, ശാക്തേയ സമ്പ്രദായത്തിലെ ഉപാസകർ എല്ലാ മാംസവും കഴിക്കാതെ ദേവിക്ക് നിവേദിച്ച പ്രസാദം ആയ മാംസം മാത്രം കഴിക്കൽ എന്നിവ എല്ലാം ചില ഉദാഹരണങ്ങൾ ആണ്.
ഗുരു ഉപദേശo അനുസരിച്ചു മന്ത്രങ്ങളാൽ ഒരു ദേവതയെ അറിഞ്ഞു ഒരുപാട് തലങ്ങൾ പിന്നിട്ടു സാക്ഷാൽ പരബ്രഹ്മത്തെ അറിയുക എന്നതാണ് ഉപാസന. മന്ത്രങ്ങളാൽ ദേവതയോട് അടുക്കുന്ന അവസരങ്ങളിൽ പ്രതിസന്ധികളും പരീക്ഷണങ്ങളും ഉപാസകന് വെല്ലു വിളി ഉയര്ത്തും അതിനെ എല്ലാം മറികടന്നു ദേവതയെ അറിഞ്ഞു മുന്നോട്ട് പോവുക എന്നത് കഠിനമായ അവസ്ഥയാണ്.
ഇന്ന ഇന്ന കാര്യങ്ങൾ സാധിച്ചു തരണേ എന്ന് ഒന്നും പറയാതെ പരിപൂർണമായി തന്നെ ദേവതക്ക് സമർപ്പിച്ചു ദേവതയിൽ ലയിച്ചു പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ദേവത ഉപാസകനിൽ പ്രസാദിച്ചു ഉപാസകന്റെ ഹിതമറിഞ്ഞ എല്ലാം കൊടുത്ത് അനുഗ്രഹിച്ചു അവനു വശമായിരിക്കുന്നു.
ഇവിടെ ഉപാസകനും ദേവതയും തമ്മിൽ ഉപാധികൾ ഇല്ലാത്ത ബന്ധം ഉടലെടുക്കുന്നു. ഊണിലും ഉറക്കത്തിലും തന്റെ ദേവതയെ ഉപാസകന് അനുഭവിക്കാൻ സാധിക്കുന്നു. ദേവതയുടെ രൂപം മനസ്സിൽ പ്രഭയോടെ വിളങ്ങി നില്കുന്നു. ശ്വാസോച്ഛാസം പോലെ ഉപാസകന് തന്റെ ദേവതയുടെ മന്ത്രം മനസ്സിൽ ഉരുവിടാൻ സാധിക്കുന്നു.
ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ കൊണ്ടും ദേവത പ്രസാദിച്ചു സിദ്ധി വന്നാൽ പ്രലോഭനങ്ങൾ കൊണ്ടും ഉപാസകൻ പരീക്ഷിക്കപെടും. ദേവത അനുഗ്രഹം കൊണ്ട് കൈവന്ന സിദ്ധി കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ഉപാസകൻ ശ്രദ്ധിക്കേണ്ടതാണ് നിരന്തരമായ മന്ത്ര ജപത്തിലൂടെയും പൂജകളിലൂടെയും ദേവതയും ഉപാസകനും തമ്മിൽ വേർപെടുത്താൻ ആവാത്ത ബന്ധം ഉടലെടുക്കുന്നു. സ്വപ്ന ദർശനം, ശബ്ദം, രൂപം എന്നിങ്ങനെ പല തരത്തിൽ ഉപാസകന് ദേവതയെ അനുഭവിച്ചറിയാൻ സാധിക്കുന്നു.
വിഷ്ണുമായ ഉപാസന ( Vishnumaya Upasana:
സാമ്പത്തിൻ്റെയും, ഐശ്വര്യത്തിൻ്റെയും ദേവതയായാണ് പൊതുവെ വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. വിഷ്ണുമായ സ്വാമിയുടെ ഉപാസന സ്വീകരിച്ചവർക്ക് സമ്പത്തും, കുടുംബ ഐശ്വര്യവും കൈ നിറയെ സ്വാമി കൊടുക്കുന്നു. 41 ദിവസ്സം മണ്ഢല വ്രതം എടുത്താണ് വിഷ്ണുമായ സ്വാമിയുടെ ഉപാസന പൂർത്തീകരിക്കുന്നത്. ഇങ്ങനെ മൂന്ന് മണ്ഡലങ്ങൾ എടുക്കുന്നത് കൂടുതൽ ഉത്തമം ആണ്.
കുബേര ഭാവത്തിൽ ആണ് വിഷ്ണുമായ സ്വാമിയെ വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. ഐശ്വര്യത്തിൻ്റെ പ്രതീകമായ വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വമിയെ സേവിക്കാനുള്ള അനുഗ്രഹം പല ഭക്തർക്കും ലഭിച്ചിട്ടുണ്ട്. വിഷ്ണുമായ സ്വാമിയെ അമ്പലത്തിൽ വന്ന് സേവിച്ചും, വിഷ്ണുമായ സ്വാമിയുടെ ചൈതന്യം ഉള്ള വിഗ്രഹം വീട്ടിൽ കൊണ്ടുപോയി സേവിച്ചും പലരും തങ്ങളുടെ ദോഷ സമയങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. അനുഗ്രഹം നേടിയവർ സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിൽ എത്തുകയും ചെയ്തിരിക്കുന്നു.
നിങ്ങൾക്കും വിഷ്ണുമായ സ്വാമിയുടേയും, കരിംകുട്ടി സ്വാമിയുടേയും ഉപാസന പൂർത്തീകരിച്ച് സർവ്വ ഐശ്വര്യങ്ങളും നേടാനുള്ള അവസരം വന്നിരിക്കുന്നു. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം വിഷ്ണുമായ ഭക്തർക്ക് വിഷ്ണുമായ സ്വാമിയുടേയും, കരിംകുട്ടി സ്വാമിയുടേയും ഉപാസന ( Karimkutti Upasana ) പൂർത്തീകരിക്കാനുള്ള അവസരം നൽകുന്നു. കുബേര മൂർത്തിയായ വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിയുടെ ഐശ്വര്യം നിറഞ്ഞ വിഗ്രഹം സ്വന്തം ആക്കാനുള്ള അവസരവും ഭക്തർക്ക് ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8304962233 എന്ന നമ്പറിൽ ബന്ധപെടുക
Call 8304962233