എല്ലാ വാക് ദേവതകളുടെയും ഈശ്വരനാണ് സർവ്വ വാഗീശ്വരൻ സാക്ഷാൽ ശ്രീവിഷ്ണുമായ ചാത്തൻ ശബ്ദമാണ് വാക്ക്, ഭൂമിയിൽ ശബ്ദം ആദ്യം ഉത്ഭവിച്ചത് ആദിശക്തി ശ്രീവിഷ്ണുമായ ചാത്തനിൽ നിന്നുതന്നെ യാണ്. ആ ശബ്ദത്തെ ഓംകാരം (പ്രണവം) എന്നുപറയുന്നു. ആ ശബ്ദത്തിൽ നിന്ന് നാദപ്രപഞ്ചമുണ്ടായി. പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപം പ്രണവമന്ത്രമാണ് പ്രപഞ്ചത്തിലുള്ള ശബ്ദങ്ങളുടെയെല്ലാം ഉറവിടം ഓംകാരമായതുകൊണ്ട് ശ്രീവിഷ്ണുമായ ഭഗവാൻ സർവ്വവാഗീശ്വരനായി. പരമശിവനിൽനിന്നാണ് നൃത്തവും സംഗീതവും ഭാഷയും ഉണ്ടായതെന്നു പറയുന്നു. വിദ്യയുടെ അധികാരിണി ബ്രഹ്മദേവന്റെ പത്നിയായ സരസ്വതീദേവിയാണ്. അക്ഷര ങ്ങളെല്ലാം ഓരോ ദേവതമാരെ പ്രതിനിധാനം ചെയ്യുന്നു. പക്ഷെ, ഓംകാരംമെന്ന പ്രഥമ ശബ്ദത്തിൽനിന്നാണ്. സംഗീതവും നൃത്തവും ഭാഷയും വിദ്യ
യും എല്ലാം ഉദ്ഭവിച്ചത്. പരമശിവൻ സംഗീതത്തേയും നൃത്തത്തേയും ഭാഷയേയും ഓംകാരശബ്ദത്തിൽ നിന്നാണ് വികസിപ്പിച്ചത്. സരസ്വതീ ദേവി യും ഓംകാരത്തിൽ നിന്നുതന്നെയാണ് വിദ്യയെ ആവിഷ്കരിച്ചത്.