ശാക്തേയമൂർത്തി പ്രീതിക്കുവേണ്ടി മാസത്തിലൊരിക്കലോ, വർഷത്തി ലൊരിക്കലോ അമാവാസി നാളിൽ നടത്തപ്പെടുന്ന ഒരു കർമ്മമുണ്ട്. ആ കർമ്മത്തെ പണ്ടുകാലം മുതൽക്കേ വീത്, കലശം, ഗുരുതി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

എന്നാൽ പുണ്യാഹം എന്ന പദം വിഷ്ണു, ശിവനാമത്തിൽ നിന്നാണ് ഉണ്ടായതെന്ന് അനുമാനിക്കുന്നു. ക്ഷേത്രങ്ങളിൽ, കാവുകളിൽ, തറവാടുക ളിൽ, സ്ഥാപനങ്ങളിൽ അശുദ്ധിയുണ്ടായാൽ പുണ്യാഹ ക്രിയ ചെയ്ത് പരിശുദ്ധമാക്കുന്നു. ശുദ്ധാശുദ്ധങ്ങൾക്ക് ശാരീരികം, മാനസികം, ബൗദ്ധികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. മനുഷ്യന്റെ ബാഹ്യശരീരത്തിൽ മാലിന്യങ്ങൾ ബാധിച്ചാൽ അശുദ്ധിയായ മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കുളിക്കുകയോ കഴുകികളയുകയോ ചെയ്യണം. എന്നാൽ മാനസികതലത്തി ലും ബൗദ്ധികതലത്തിലും അശുദ്ധി ബാധിച്ചാൽ കുളിച്ചതുകൊണ്ട് പ്രയോ ജനമില്ല. ചിന്തകളാണ് മനസ്സിനെ അശുദ്ധി അഥവാ മാലിന്യം. മനസ്സിലെ അശുദ്ധി മാറ്റാൻ സദ്ചിന്തകൾക്കേ സാധിക്കുകയുള്ളൂ. സദ്കർമ്മങ്ങളും സജ്ജനസംസർഗ്ഗവും കൊണ്ടുമാത്രമേ സദ്ചിന്തകൾ ഉണ്ടാവുകയുള്ളൂ. ആദിമമനുഷ്യന്റെ അഭിപ്രായത്തിൽ മനസ്സിലെ അശുദ്ധി മൂലമാണ് ദുഃഖമുണ്ടാകുന്നത്, മനഃശുദ്ധിയുടെ ലക്ഷണമാണ് സുഖം. അതുപോലെ ബൗദ്ധിക ശുദ്ധി നിർണ്ണയിക്കപ്പെടുന്നത് വിവേകം കൊണ്ടാണ്.

ബൗദ്ധികതലത്തിൽ ശുദ്ധിയെ പുണ്യമെന്നും അശുദ്ധിയെ പാപമെന്നുംപറയുന്നു. പുണ്യപാപങ്ങൾ നിർണ്ണയിക്കപ്പെടുന്നത് ബുദ്ധിയിലാണ്.  പുണ്യപാപങ്ങളും സുഖദുഃഖങ്ങളും ശരീരത്തിന്റെ വൃത്തിയും വൃത്തികേടും ക്ഷേത്രാരാധനയിൽ ശുദ്ധാശുദ്ധങ്ങളായിട്ടാണ് പരിഗണിക്കുന്നത്.

ബാധിച്ച ദോഷത്തെയകറ്റി പുണ്യസമയമാക്കി മാറ്റാൻ വേണ്ടി നടത്തു ക്രിയയാണ് പുണ്യാഹം. ദോഷകാലത്തെ പുണ്യകാലമായും പരിവർത്തനം ചെയ്യാൻ പുണ്യാഹമന്ത്രത്തെ പ്രദാനം ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിക്കുമുമ്പ്  പരിശുദ്ധമായ കാരണജലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ന്നത്. ഈ കാരണജലത്തിലാണ് ദേവതാസാന്നിദ്ധ്യം. ഈ സാന്നിദ്ധ്യത്തിൽ പവിത്രമായ കാരണ ജലത്തെ ആവാഹിച്ച് ശരീരമനോബുദ്ധി മാലിന്യങ്ങളെ നിർമ്മാർജ്ജനംചെയ്യുന്ന ക്രിയയാണ് പുണ്യാഹം.