പുരാതന കേരളീയാചാരപ്രകാരം നമുക്ക് പ്രത്യക്ഷദൈവം അമ്മൻ, അപ്പൻ ആകുന്നു. ചാത്തൻ, കാളി, രക്ഷസ്സ്, നാഗം, മുത്തപ്പൻ, ശാസ്താവ്, ഭൈരവൻ, വീരഭദ്രൻ, ഘണ്ഠാകർണ്ണൻ, ഗുളികൻ, മുരുകൻ, ശാസ്താവ് ദുർഗ്ഗ, ശ്രീഭുവനേശ്വരി, ത്രിപുരസുന്ദരി, രാജരാജേശ്വരി, രുധിരമാല തുട ങ്ങിയ അനേകം പേരുകളിൽ വിഭിന്ന ഭാവങ്ങളിൽ അമ്മൻ, അപ്പൻ അറിയപ്പെടുന്നു.
ത്രിമൂർത്തിചൈതന്യരൂപനായ മേൽപ്പറഞ്ഞ മൂർത്തികളിൽ നിന്നാണ് ഈ ജഗത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടക്കുന്നത്. ചാത്തനും കാളിയും തമ്മിലുള്ള പരസ്പരാകർഷണം (കടലും മലയും) മുഖേന സൂര്യ ചന്ദ്ര നക്ഷത്രാദികളെ പ്രകാശിപ്പിക്കുന്നു. അതുമൂലം മഴയും മഞ്ഞും കാറ്റും വെളിച്ചവും ലഭിക്കുന്നു. ഇതുമൂലം ജീവജാലങ്ങൾക്ക് അത്യന്താപേക്ഷിതവും സസ്യജാലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവജാല ങ്ങൾ നിലനില്ക്കുന്നു.
പുരാതന ആചാരാനുഷ്ഠാനങ്ങളെക്കൊണ്ട് നാം ദേവതമാരെ തൃപ്തരാ ക്കുന്നു. ദേവതമാർ നമ്മെ സംരക്ഷിക്കുന്നു. ആ പരസ്പര സമന്വയത്താൽ നമ്മിലെ ഈശ്വരചൈതന്യം വർദ്ധിക്കുന്നു.
ഗ്രഹപ്പിഴകളെ മറികടക്കാൻ കഴിയുന്ന ക്ഷേത്രങ്ങളിലായാലും മഠങ്ങ ളിലായാലും നാം ചെയ്യുന്ന പൂജാകർമ്മങ്ങൾ മായയിൽ ലയിക്കുന്നു.
ഗ്രഹാചാരദോഷങ്ങൾ വരുമ്പോൾ വീത്, വെള്ളാട്ട് കർമ്മം, ഗുരുതി. ബ്രഹ്മവെള്ളാട്ട് എന്നീ കർമ്മങ്ങൾ നടത്തുകയും സാഹസ പ്രവൃത്തികൾ ഒഴിവാക്കുകയും വേണമെന്ന് പറയുന്നു.
ചാത്തൻ കാളി സേവയിലൂടെ ഉപദേവതകളെയും മൺമറഞ്ഞ ഗുരു കാരണവന്മാരെയും പ്രീതിപ്പെടുത്തുന്നതിലൂടെ ബന്ധുജനസംസർഗ്ഗം നില നിർത്തി നല്ല മനസ്സോടെ കൗളാചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യുന്നതു കൊണ്ടും ഗ്രഹങ്ങൾ ഇക്കൂട്ടരെ പീഢിപ്പിക്കുന്നില്ല.
ചാത്തൻ കാളി സേവയിലൂടെയും നവഗ്രഹപ്രീതിയിലൂടെയും ശാന്തിയും സമാധാനവും ഐശ്വര്യവും ദീർഘായുസ്സും നേടാമെന്ന് ആദിമശാക്തേയ പൂജകന്മാർ പറയുന്നു.

Do Badrakali pooja for to remove black magic problems and family related problems.