കുടുംബക്ഷേത്രങ്ങളിലെ തെയ്യം, തിറ, പടയണി ഉത്സവാഘോഷ ത്തോടനുബന്ധിച്ചു കളമെഴുത്ത് തുടങ്ങിയ ആചാര അനുഷ്ഠാനത്തോ ടനുബന്ധിച്ച് തറവാട്ടിലെ ഈശ്വര ഭക്തി കാരണവഭക്തി വ്രതശുദ്ധി കൂടുതലുള്ള ചില പ്രത്യേക വ്യക്തികൾ കുലപരദേവതകളോടു കൂടു തൽ അടുക്കുന്നു. അതുപോലെ കുലദൈവവും അനന്തമായ ശക്തിയെ ചുരുക്കി താണ നിലയിലേക്ക് വരുന്നു. ഇതിനെയാണ് താൽക്കാലിക അവതാരം അഥവാ വെളിച്ചപ്പെടൽ എന്നു പറയുന്നത്. ഇത് നിരന്തരമായ യോഗ പരിശീലനം കൊണ്ടുണ്ടാകുന്നു ഒരു തവണ സത്യം സൃഷ്ടിയിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രത്യേക പരിശ്രമം കൂടാതെ സ്വാഭാവികമായി പ്രവർത്തിച്ചുകൊണ്ടിരിക്കും. മായ സത്യം-ജ്ഞാനം ആനന്ദം എന്നിവ യുടെ പ്രതിരൂപമായി നിരവധി ദിവ്യസത്യങ്ങൾ പ്രതിഷ്ഠിക്കാൻ വന്ന ദിവ്യലോകാവതാരമാണ്.
സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു. ഋതുക്കൾ മാറി മാറി വരുന്നു. ക്ഷേത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങൾ എന്നിവയും ഇതു പോലെതന്നെ ഇത് അലംഘനീയമായ നിയമമാണ്. അതായത് അവയ്ക്ക് മറ്റൊരു വിധത്തിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമില്ല – എങ്ങും നിറ ഞ്ഞിരിക്കുന്ന പ്രഭുവായ തന്റെ സൃഷ്ടികളോടുള്ള കാരുണ്യത്താൽ താനുണ്ടാക്കിയ നിയമത്തിൽ ഒരു പരിധിവരെ ഇളവുവരുത്താറുണ്ട്. കൃത യുഗത്തിൽ വെറുതെ ആഗ്രഹിച്ചാൽ ഏതുകാര്യവും നേടാമായിരുന്നു. ത്രേതായുഗത്തിൽ യജ്ഞങ്ങൾകൊണ്ടും യാഗങ്ങൾക്കൊണ്ടും ആഗ്രഹിച്ചവ നേടാമായിരുന്നു. ദ്വാപരയുഗത്തിൽ മന്ത്രങ്ങൾക്കൊണ്ടും അസ്ത്രങ്ങൾ ക്കൊണ്ടുമായിരുന്നു കാര്യസാദ്ധ്യം. കലിയുഗത്തിൽ തുടക്കത്തിൽ തന് ശാസ്ത്രം പ്രാമുഖ്യം നേടി. പിന്നീട് യന്ത്രങ്ങൾക്കൊണ്ടാണ് മനുഷ്യൻ കാര്യം സാധിക്കുന്നത്. യുഗധർമ്മം അനുസരിച്ചാൽ കാര്യങ്ങൾ എളുപ്പമായിത്തീരും. മനുഷ്യന്റെ ശക്തിയും ആശയങ്ങളും കുറഞ്ഞുവരുന്നതിനാൽ എളുപ്പമാർഗ്ഗങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
മനുഷ്യൻ പുരോഗതി ആഗ്രഹിക്കുകയാണെങ്കിൽ അവന് ഭക്തിയും ഉറച്ച ആത്മവിശ്വാസവും വേണം. ഭക്തിയെന്നാൽ വിശ്വാസത്തോടെ പൂർണ്ണ മായ അംഗീകരിക്കലാണ്. ആത്മവിശ്വാസം അനുഭവംകൊണ്ടു മാത്രമേ വരുകയുള്ളൂ. നമുക്കെന്താവശ്യമുണ്ടെങ്കിലും ആത്മവിശ്വാസമുണ്ടെങ്കിലേ അതു പ്രാവർത്തികമാകുകയുള്ളൂ.
വിശ്വാസത്തിൽ സുരക്ഷാബോധം തോന്നുമ്പോഴാണ് ആത്മവിശ്വാസം എന്നു പറയുന്നത്.
ശക്തികൂടാതെയുള്ള ജ്ഞാനം അലംഭാവത്തിലേക്കു നയിക്കും. ജ്ഞാന മില്ലാത്ത ശക്തി അന്ധമാണ് അത് നാശത്തിലേക്ക് നയിക്കും. അതിനാൽ നാം പ്രകൃതിയിലുള്ള ബന്ധനങ്ങളെ ജ്ഞാനം കൊണ്ടു നശിപ്പിക്കണം. അതിനുശേഷം നാം ശക്തിയുടെ അനുഗ്രഹം കൊണ്ട് പൂർണ്ണതയിലെത്തണം. ശക്തിക്ക് ജ്ഞാനത്തിന്റെ അനുവാദം കിട്ടണം. സംഖ്യാശാസ്ത്രത്തിൽ ചൈതന്യത്തെ പുരുഷൻ എന്നാണ് പറഞ്ഞിരിക്കുന്നത് കർമ്മം ചെയ്യുന്ന ശക്തിയെ പ്രകൃതിയെന്നും. കുറച്ചുകൂടി ഉയർന്ന അതീന്ദ്രീയാവസ്ഥയിൽ ചൈതന്യത്തെയും പ്രകൃതിയെയും “ബ്രഹ്മം’ എന്നും “മായ’ എന്നും വിളി
ക്കുന്നു.