Vishnumaya Kuttichathan is a god of prosperity and Vishnumaya pooja will provide the result for those are suffering serious problems of Child problems For those who are worried about not having children, if they please Lord Vishnu Swami, they will be blessed with children. Maya Chatan Vishnumaya Swami is the one who fulfills any wish of loved ones.
ഐശ്വര്യത്തിന്റെ ദേവതയാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി. ഭൂതഗണങ്ങളുടെ നേതാവായാണ് അന്ദേഹത്തെ സങ്കൽപ്പിക്കുന്നത്. കുടുംബത്തിൽ സർവ ഐശ്വര്യങ്ങളും കൊണ്ടുവരുന്നതിന് സ്വാമിക്ക് കഴിയും. കുട്ടികൾ ഉണ്ടാകാതെ വിഷമിക്കുന്നവർക്ക് , വിഷ്ണുമായ സ്വാമിയെ പ്രീതിപ്പെടുത്തിയാൽ സന്താനലബ്ധി ഉണ്ടാകുന്നതാണ്. പ്രിയപെട്ടവരുടെ എന്തു ആഗ്രഹവും സാധിച്ചുകൊടുക്കുന്നവൻ ആണ് മായാ ചാത്തൻ വിഷ്ണുമായ സ്വാമി.
വിഷ്ണുമായ സ്വാമിക്ക് പ്രിയപ്പെട്ടവർ ആണ് കുട്ടികൾ. വിഷ്ണുമായ സ്വാമിയെ ഉപാസന എടുത്തിട്ടുള്ളവർ പലപ്പോഴും കുട്ടികൾ കളിക്കുന്നിടത്തു വിഷ്ണുമായ സ്വാമിയെ കണ്ടതിന്റെ അനുഭവം പങ്കു വെച്ചിട്ടുണ്ട്. കുട്ടികൾ ഓടുമ്പോൾ പിന്നാലെ മറ്റൊരു കുട്ടി കളിച്ചുകൊണ്ട് ഓടുന്നത് പലരും കണ്ടിട്ടുണ്ട്. അതുകൊണ്ടു വിഷ്ണുമായ സ്വാമിയെ പ്രീതിപ്പെടുത്തിയാൽ സന്താനലബ്ധി ഉണ്ടാകുന്നതാണ്.
കുട്ടികൾ ഉണ്ടാകാത്തവർ വിഷ്ണുമായ സ്വാമിയെ പ്രീതി പെടുത്തുന്നത് എങ്ങനെ?
വിഷ്ണുമായ സ്വാമിയെ ഉപാസിച്ചു പ്രീതി പെടുത്തിയാൽ സർവ ഐശ്വര്യങ്ങളും നിങ്ങളിലേക്ക് വന്നു ചേരുന്നതാണ്. സ്വാമിക്ക് ഇഷ്ടപെട്ട സർവ ഐശ്വര്യ പൂജ ചെയ്തു അന്ദേഹത്തെ സന്തോഷിപ്പിച്ചതിനുശേഷം 41 ദിവസത്തെ കഠിന വ്രതം ആരംഭിക്കണം. സർവ ഐശ്വര്യ പൂജ ചെയ്തതിനു ശേഷവും 41 ദിവസത്തെ വ്രതം ആരംഭിക്കാവുന്നതാണ്. 41 ദിവസം വ്രതം എടുക്കുമ്പോൾ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കാൻ പാടുള്ളൂ. മദ്യം, സിഗരറ്റു തുടങ്ങിയ ദുശീലങ്ങൾ ഈ കാലയളവിൽ ഉണ്ടാകാൻ പാടില്ല. രണ്ടു നേരവും വിളക്ക് വെച്ച് വിഷ്ണുമായ സ്വാമി മൂല മന്ത്രം 108 തവണ ജപിക്കണം. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു വ്രതത്തിന്റെ കാഠിന്യം കൂട്ടിയാൽ 100 റിസൾട്ട് ഉറപ്പാണ്. ഭാര്യയും ഭർത്താവും ഇത്തരത്തിലുള്ള വ്രതം എടുക്കണം.
41 ദിവസത്തെ വ്രതം അവസാനിക്കുന്ന ദിവസം സ്വാമിക്ക് ഇഷ്ടപെട്ട കലശ പൂജ ചെയ്തു വ്രതം അവസാനിപ്പിക്കേണ്ടതാണ്. കലശം കൊടുക്കുമ്പോൾ കോഴി, കള്ള്, പുട്ടു, കടല, അട, തവിടു, പായസം, തുടങ്ങിയ നിവേദ്യമായി വെക്കാവുന്നതാണ്. ഈ 41 ദിവസത്തെ കഠിനമായ വ്രതം കഴിഞ്ഞാൽ സ്വാമി സന്തോഷിച്ചു ആനുഗ്രഹിച് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരുന്നതാണ്. വടക്കുംപുറം വിഷ്ണുമായ ക്ഷേത്രത്തിൽ സന്താനലബ്ധിക്കായി ആട്ടുതൊട്ടിൽ കെട്ടുന്ന ആചാരവും നിലനിൽക്കുന്നു. സർവ ഐശ്വര്യപൂജ ചെയ്തതിനു ശേഷം ആട്ടുതൊട്ടിൽ കെട്ടുന്നതാണ് ഉത്തമം.
എല്ലാവരേയും ഭൂതഗണനായകൻ ആയിട്ടുള്ള സാക്ഷാൽ വിഷ്ണുമായ ചാത്തൻ സ്വാമി അനുഗ്രഹിക്കട്ടെ.
One Comment
[…] Shiva’s encounter with a beautiful forest woman named Koolivaka led to the birth of Vishnumaya Kuttichatan. It was this meeting that led to the birth of Kuttichatan, who is the true Lord Vishnu, and […]