Many people dream of a goddess or god in their sleep. If so, what will be the result and what will happen in our life. If you dream of an idol or a deity, it means that it is time to get closer to that deity. But dreaming of some goddess or god also makes some other changes in our life. Dreaming of goddess will make remarkable changes in your life.
If you dream of Goddess Bhadrakali, it means that the your enemy is going to down. Seeing Goddess Kali in a dream is a sign that you are going to achieve victory over your enemies. If you dream of Goddess Kali, you must go to the Kali temple. But if you dream of Goddess Kali hugging you, it is also said that danger is going to happen to you or your loved ones soon. It should be understood that the fearless goddess is with her.
പലരും ഉറക്കത്തിൽ ദേവതയെ അല്ലെങ്കിൽ ദേവനെ സ്വപ്നം കാണാറുണ്ട് . അങ്ങനെ ഉണ്ടായാൽ എന്താണ് ഫലം, നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്. ഒരു മൂർത്തിയെ അല്ലെങ്കിൽ ഒരു ദേവതയെ സ്വപ്നം കണ്ടാൽ ആ ദേവതയിലേക്ക് കൂടുതൽ അടുക്കാൻ സമയം ആയി എന്നാണ് മനസ്സിലാക്കേണ്ടത്. അതായത് ആ ദേവതയെ പൂജിക്കാനുള്ള അനുവാദം ലഭിച്ചിരിക്കുന്നു എന്നാണ് സാധാരണയായി മനസ്സിലാക്കേണ്ടത്. എന്നാൽ ചില ദേവിയെയോ, ദേവനേയോ സ്വപ്നം കാണുന്നത് നമ്മുടെ ജീവിതത്തിൽ മറ്റു ചില മാറ്റങ്ങൾ കൂടി ഉണ്ടാക്കുന്നു. കൂടുതലായും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവിയെയോ, ദേവനോ ആയിരിക്കാം സ്വപ്നത്തിൽ നമ്മൾ കാണുന്നത്. നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾ തീരാറായി എന്നും അനുഭവങ്ങളിലൂടെ മനസ്സിൽ ആകുന്നു.
ചാത്തൻ സ്വാമി ഉപാസനയിൽ ഗുരു കാർന്നവൻമ്മാർക്ക് വീത് കൊടുത്തതിന് ശേഷം 7 ദിവസം കാത്തിരിക്കുന്ന സംബ്രതായം ചില സ്ഥലങ്ങളിൽ നില നിൽക്കുന്നുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ചാത്തൻ സ്വാമി സ്വപ്നത്തിൽ എത്തി സ്വാമിയെ പൂജക്കാനുള്ള അനുഗഹം തരും എന്ന് വിശ്വസിച്ചുപോരുന്നു. ഇങ്ങനെ അനുവാദം കിട്ടിയതിനു ശേഷം വേണം ചാത്തൻ സേവ തുടങ്ങേണ്ടത്. അതുപോലെ തന്നെ ദേവിയെ സ്വപ്നം കണ്ടാൽ ദേവീ ഉപാസന തുടങ്ങേണ്ട സമയം ആയി എന്നും കരുതിവരുന്നു.
ഭദ്രകാളി ദേവിയെ സ്വപ്നം കണ്ടാൽ ശത്രു നാശം സംഭവിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാളി ദേവിയെ സ്വപനം കാണുന്നത് ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയാണ് . കാളി ദേവിയെ സ്വപ്നം കാണുകയാണെങ്കിൽ കാളി ക്ഷേത്രത്തിൽ നിർബന്ധമായും പോകണം . എന്നാൽ കാളി ദേവി ആശ്വസിപ്പിക്കുന്നതായി സ്വപ്നം കണ്ടാൽ, അടുത്തു തന്നെ നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപെട്ടവർക്കോ അപകടം സംഭവിക്കാൻ പോകുന്നു എന്നും പറഞ്ഞുവരുന്നു. പേടിക്കണ്ട ദേവി കൂടെ ഉണ്ട് എന്നാണ് അതിൽനിന്ന് മനസ്സിലാക്കേണ്ടത്.
ദുർഗ്ഗാ ദേവിയെ സ്വപ്നം കണ്ടാൽ അടുത്തതായി എന്തെങ്കിലും നടക്കാൻ പോകുന്നു എന്നു കരുതാം. അതിവിശേഷമായ അനുഭവങ്ങൾ ആയിരിക്കും പിന്നെ ഉണ്ടാകുന്നത്. എന്നാൽ ദുർഗ്ഗാദേവി അനുഗ്രഹിക്കുന്നതായി സ്വപ്നം കാണുകയാണെകിൽ വിഷമഘട്ടത്തിലൂടെ കടന്നുപോകാൻ സാധ്യത ഉണ്ട് എന്ന് കരുതാം. ആയതിനാൽ ദേവി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി ചെയ്യന്നതോ കടും പായസം കഴിക്കുന്നതോ നല്ലതാണ്.
സരസ്വതി ദേവിയെ സ്വപ്നം കണ്ടാൽ മറന്നു പോയ കാര്യം ഓർമ്മിക്കുമെന്നും, അത് ചെയ്താൽ ഭാവി ശുഭം ആകും എന്നും കരുതപ്പെടുന്നു. ദുർഗ്ഗാ ദേവിയെ സ്വപ്നം കാണുന്നത് കൂടുതൽ അറിവുകൾ നേടാനുള്ള സമയം ആയി എന്ന നിമിത്തം കൂടി ആകാം.
ഗണപതി സ്വാമിയെ സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകാൻ പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ സാധാരണയായി ഗണപതി സ്വാമിയെ സ്വപ്നം കാണാറില്ല എന്ന് പറയപ്പെടുന്നു. നല്ലൊരു സംഭവം നടക്കാൻ പോകുന്നതിന്റെ മുന്നോടിയായി ഗണപതി സ്വാമിയെ സ്വപ്നം കാണാറുണ്ട്.
ഹനുമാൻ സ്വാമിയെ സ്വപ്നം കാണുന്നത് നല്ലതാണ്. തടസങ്ങൾ നീങ്ങി ശുഭകരം ആകാനുള്ള ലക്ഷണം ആണ് ഹനുമാൻ സ്വാമിയെ സ്വപ്നം കാണുന്നത്. മുരുക സ്വാമിയെ സ്വപ്നം കണ്ടാൽ നമുക്ക് കൂടുതൽ ആത്മവിശ്വാസം വരും എന്നാണ് മനസ്സിലാക്കേണ്ടത്.
നരസിംഹ സ്വാമിയെ സ്വപ്നം കാണുന്നത് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളെ ആണ് സൂചിപ്പിക്കുന്നത്. സൂര്യ ദേവനെ സ്വപ്നം കാണുകയാണെങ്കിൽ നാം ജീവിതത്തിൽ ഒരു പ്രതാനപെട്ട ആളുമായി സന്ധിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ചന്ദ്ര ദേവനെ സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവതത്തിൽ പുതിയ വഴി തുറക്കാൻ പോകുന്നതിൻ്റെ ലക്ഷണം ആണ്. കല്യാണ യോഗം അടുത്ത് വരുന്നതിൻ്റെ ലക്ഷണം ആയാണ് ഇന്ദ്ര ദേവനെ സ്വപ്നം കാണുന്നത്.