Kalladikode Karineeli  is a Yakshi and she is lived in Kalladikode Hill. She got blessing from lord Shiva and she having so much power. Now Kalladikode is a tappets destination of Mantrikam in Kerala.  Some Hindu preist worshipping Karileeni in Vamachara System.

മാന്ത്രികകർമ്മങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച സ്ഥലമാണ് കല്ലടിക്കോട് മല. പഴമക്കാർ വെള്ളിക്കിരി മല എന്നും പറയും. പാലക്കാട് ജില്ലയിൽ പണ്ടത്തെ വള്ളുവനാട് താലൂക്കിലായിരുന്നു ഈ സ്ഥലം.

നാൽപ്പത്തിരണ്ട് മലവാരമൂർത്തികളിൽ പ്രധാനം കല്ലടിക്കോട് കരിങ്കുട്ടി, കള്ളാടി മുത്തപ്പൻ, മലനായാടി, മലംകുറത്തി എന്നിവയാണ്. കല്ലടിക്കോട് കരിങ്കുട്ടിക്കും കള്ളാടി മുത്തപ്പനും കരിനീലിയമ്മയുടെ മക്കൾ സ്ഥാനമുണ്ട്. 

വെള്ളിക്കിരി മലയിൽ പോയി കരിനീലിയമ്മയെയും നാഗയക്ഷിയേയും ഉപാസിച്ച് പ്രീതി വരുത്തിയവരിൽ നിന്നാണ് പഴമക്കാർ ചാത്തൻ സേവ, കാളിസേവ സ്വീകരിക്കുന്നത്.

കല്ലടിക്കോട് കരീനീലിയമ്മയെ മാസങ്ങളോളം ഉപാസിച്ച് ഭുവനേശ്വരി പൂജയും (ഭുവനേശ്വരി പൂജക്ക് കോഴിയെ ബലി നൽകുന്ന രീതിയുണ്ട്) പഠിച്ചാണ് അത്യപൂർവ്വമായ കല്ലടിക്കോട് വിധിപ്രകാരം പൂജ ചെയ്യുന്ന അപൂർവ്വം ചില മാന്ത്രികരിൽ ഒരാളാകാൻ ഒരു വ്യക്തിക്ക് സാധിക്കുന്നത്.

തോറ്റം പാട്ടിൽ അത് ഇങ്ങനെ ഇങ്ങനെ തുടങ്ങുന്നു.  

കുറഞ്ഞരു നല്ല മഠപതി മന്ത്രവാസം 

സേവ ചെയ്യുക വേണല്ലോ

മായത്തിന്റെ മായം 

വേഷത്തിന്റെ വേഷം ഒടികളും പതിനെട്ടല്ലോ? 

കരിങ്കാളിയെ സേവ ചെയ്ത്

കൊണ്ടുപോകുക വേണല്ലോ! 

ആയതിനേതും വേണ്ടതില്ലല്ലോ

മകനെ

നാൽപ്പതുദിവസത്തെ മയ്യടിസേവ

ചെയ്യുക വേണമല്ലോ

എന്നും ചൊല്ലി കല്ലറ പാതാളത്തിൽ

കൊണ്ടുപോകുന്നാനല്ലോ!

മകനു വേണ്ട മന്ത്രങ്ങൾ

ഉപദേശിക്കുന്നാനല്ലോ

മായത്തിന്റെ മായം, വേഷത്തിന്റെ വേഷം

ഒടിവെട്ടിപിടിക്കുവാനും

കരിങ്കാളിയുടെ മന്ത്രതന്ത്രങ്ങൾ

സേവാമുദ്രകളെല്ലാം

ഓരുടെ പഠിച്ചുറച്ചാനല്ലോ മകനെ

കല്ലറ പാതാളത്തിൽ അറയിരുത്തുന്നല്ലോ മകനെ ജലസേവ ചെയ്യുന്നു, മന്ത്രസേവ ചെയ്യുന്നു കർമ്മസേവ ചെയ്യുന്നു മന്ത്രസേവയിൽ മന്ത്രമൂർത്ത

പ്രത്യക്ഷമാക്കുന്നല്ലോ

നാൽപ്പത്തിഒന്നാം ദിവസം കലശപൊയ്കയിൽ കുളി കഴിഞ്ഞ നേരത്ത്

കരിങ്കാളിയെന്ന നല്ലങ്കമാതാവ്

പ്രത്യക്ഷമാക്കുന്നല്ലോ!

കരിനീലി മാതാവും, കരിങ്കാളി മാതാവും ഒന്നുതന്നെയാണെന്നാണ് അറിവ്. ചാത്തൻ സ്വാമിയെ സേവ ചെയ്തോ, തപസ്സു ചെയ്തോ പ്രത ക്ഷമാക്കാൻ ആ വലിയ ആഗ്രഹം കരിനീലി മാതാവിന്റെ മുമ്പിൽ സേവയ്ക്ക് തയ്യാറെടുക്കുന്നവൻ സമർപ്പിക്കണം. മാതാവ് അദ്ഭുതപ്പെട്ടുവെങ്കിലും അവർ മുൻകരുതലായി സ്നേഹപൂർവ്വം പറഞ്ഞു തരും.