മനുഷ്യരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളേയും മറ്റും കൂടുതൽ ബാധിക്കുന്ന യക്ഷി, പ്രേതം, പിശാച്, യക്ഷ, കിന്നരന്മാർ കൂടാതെ ഗന്ധർവ്വന്മാർ, നാഗം, ഭൂതം ധാരാളം ഭൂമുഖത്തുണ്ട്. മന്ത്രവാദവിഷത്തിൽ ബാധകളെ യക്ഷഗൃഹം, ബ്രഹ്മരാക്ഷസഗൃഹം, പിശാചഗൃഹം, പിതൃഗൃഹം, ഗുരു അമരഗൃഹം, ദൈത്യഗൃഹം, രാക്ഷസഗൃഹം, ഗന്ധർവ്വഗൃഹം, സർപ്പഗൃഹം, പ്രമുഖ ഗൃഹങ്ങൾ, പക്ഷിഗൃഹം എന്നിങ്ങനെ ഗൃഹങ്ങളും വർണ്ണങ്ങളുമായി തിരിക്കാറുണ്ട് ബാധകൾ. മനുഷ്യശരീരത്തിൽ ആവേശിക്കുന്നത് രമിക്കാനോ ഭുജിക്കുവാനോ ഹിംസിക്കുവാനോ ഉള്ള ആഗ്രഹംകൊണ്ടായിരിക്കുമാത്രേ.
ദേവഗൃഹങ്ങൾ പൗർണമാസ തിഥിയിലും എദൈത്യഗൃഹങ്ങൾ കൃഷ്ണ ദ്വാദശി – ശുക്ലത്രയോദശി എന്നീ തിഥിയിലും ഗന്ധർവ്വ ഗൃഹങ്ങൾ ദ്വാദശി ചതുർഥി എന്നീ ദിനങ്ങളിലും സർപ്പഗൃഹങ്ങൾ പഞ്ചമി ദിനത്തിലും യക്ഷ ഗൃഹങ്ങൾ ശുക്ലപക്ഷത്തിലെ ഏകാദശി – സപ്തമി എന്നീ തിഥികളിലും ബ്രഹ്മ – രാക്ഷസൻ കൃഷ്ണ പക്ഷത്തിലെ അഷ്ടമി – പഞ്ചമി എന്നീ തിഥി കളിലും പിശാച രാക്ഷസഗൃഹങ്ങൾ കൃഷ്ണപക്ഷത്തിലെ നവമി-ദ്വാദശി എന്നീ നാളുകളിലും പിതൃഗൃഹങ്ങൾ ദ്വാദശി – അമാവാസി എന്നീ തിഥി കളിലും ഗുരുപ്രദഗൃഹങ്ങൾ നവമി അഷ്ടമി എന്നീ നാളുകളിലുമാണ് ബാധിക്കുകയെന്ന് ഭൂതവിജ്ഞാനീയം വ്യക്തമാക്കുന്നു. മിക്ക ഗൃഹങ്ങളും സന്ധ്യാനേരത്താണ് ബാധിക്കുക. രാക്ഷസാദിഗണങ്ങളിൽപ്പെട്ടവ രാത്രിയിലാണത്രെ ആവേശിക്കുന്നത്.
ദേവഗൃഹങ്ങൾ ആവേശിച്ചാൽ ആ മനുഷ്യന്റെ മുഖം താമര തുല്യമായും വാക്കുകൾ ചുരുങ്ങുകയും മലമൂത്രാദികൾ കുറഞ്ഞും ഭോജ്യത്തിൽ ഇഷ്ടവും ദേവബ്രാഹ്മണഭക്തിയും വെളുത്ത വസ്ത്രാദികളിൽ പ്രീതിയും ലക്ഷണമത്രെ. ഗുരുദേവ ദ്വിജാദ്ദിദോഷം, മിഴികൊട്ടൽ, ഉത്സാഹകോപ ശാര്യങ്ങൾ, ഭയം, സുരമാംസാദികളിൽ താൽപര്യം തുടങ്ങിയ ലക്ഷണങ്ങൾ അസുരഗൃഹബാധയുടെ ലക്ഷണങ്ങളാണ്. സ്നാനപൂജാധികളിൽ ഇഷ്ടം ചുവന്ന മാലയിലും മുണ്ടിലും കറിക്കൂട്ടിലും താൽപര്യം. ഗാനാലാപനം ശൃംഗാരലീല സദാചാര പരത്വം തുടങ്ങിയ ലക്ഷണങ്ങളാണ് ഗന്ധർവ്വ ഗൃഹ ബാധകൊണ്ട് ഉളവാകുന്നത്. കണ്ണുമിഴിച്ച് അമ്പരന്ന് ചുവക്കുക ഹർഷതോ ഷങ്ങളുണ്ടകൽ. കളിക്കുക പാട്ട് – ആട്ടം മത്സ്യമാംസാദികളിൽ പ്രിയം ബലം കരാഗ്രമിളക്കൽ കോപം ദു:ഖം ദ്രുതഗമനം രഹസ്യം പറയൽ എന്നീ ലക്ഷണങ്ങൾ യക്ഷഗൃഹബാധയെയാണ് സൂചിപ്പിക്കുന്നത്. മിഴി സ്തബ്ധമായിരിക്കുക, കോപിക്കുക, നാവിൽ നീരൊലിക്കുക, വക്രതഗമനം, സദാ ശ്വസിക്കുക ചഹലഷശീലം കമിഴ്ന്നു കിടക്കൽ തുടങ്ങിയ ലക്ഷണങ്ങളാണ് സർമ്മഗൃഹത്തിബാധകൊണ്ട് ഉണ്ടാകുന്നത്. കപിത ദൃഷ്ടി, അമ്പരപ്പ്, പുരികം ചുളിക്കൽ, അടിക്കുക, കൊട്ടുക, ശബ്ദിക്കുക, രാത്രിയിൽപ്പോലും ഉറങ്ങാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ രാക്ഷസഗൃഹപീഡകൊണ്ടുണ്ടാകും. ഹാസ്യം, നർത്തനം എന്നിവയിൽ പ്രിയം തരം, നോക്കി പ്രഹരിക്കൽ, ശപിക്കുക, ദേവ വൈദ്യദ്വിജന്മാരോട് ദേഷ്യവും ശീഘ്രഗമനം തുടങ്ങിയ ലക്ഷണങ്ങളാണ് ബ്രഹ്മരക്ഷസ്സിന്റെ ബാധകൊണ്ടുണ്ടാകുന്നത്.
ആരാമം വാപി ഗിരിശിഖരം നദീതീരം ശൂന്യാലയം ശ്മശാനം വൃക്ഷം തുടങ്ങിയസ്ഥാനങ്ങളിൽ ബാധകൾ സഞ്ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുമത്രെ. താണി കോളി കരിമ്പന തുടങ്ങിയ വൃക്ഷങ്ങൾ യക്ഷി – ഭൂതാദികളുടെ സങ്കേതങ്ങളത്രെ.
ബാധകൾ ശരീരത്തിൽ ആവേശിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ഏതെല്ലാം ബാധകളാണുള്ളതെന്നും അവയെ ഉച്ചാടനം ചെയ്യുവാനുള്ള പരിഹാരമെന്തെന്നും അറിയുവാൻ അമ്പലത്തിലെ പൂജാരിമാരെ സമീപിക്കുക. പ്രശ്നത്തിൽ ബാധാ നിരൂപണം എന്നൊരു ഭാഗമുണ്ട്.
ബാധകളകറ്റുവാൻ ഭൂതപ്രതിരോധത്തിന് ജപം ഹോമം വ്രതം, ബലി, തപസ്സ്, വെളിച്ചപ്പെടൽ, മന്ത്രധ്യാനം, ദാനം തുടങ്ങിയ കർമ്മങ്ങൾ ചെയ്യണമെന്നാണ് വിധി. മാന്ത്രികകർമ്മങ്ങൾ ചെയ്യണമെന്നാണ് വിധി. മാന്ത്രിക കർമ്മങ്ങൾക്കൊണ്ട് ബാധോപദ്രവത്തെ അകറ്റാമെന്നാണ് വിശ്വാസം. ബലി കർമ്മങ്ങൾ, ദേവതാരൂപങ്ങൾ, കളമെഴുത്ത് പാട്ടുകൾ, പാടൽ, കോലങ്ങൾ ങ്ങൾ, സ്തുതികൾ ധ്യാനങ്ങൾ, ഗായത്രി തുടങ്ങിയവ ഇന്നും ബാധോച്ചാടനത്തിന് ചെയ്തു പോരുന്നുണ്ട്. മന്ത്രവാദികൾക്കെല്ലാം ദുർബാധകളെ കെട്ടിയാടൽ, മാന്ത്രികവാക്യങ്ങൾ ഉച്ചരിക്കൽ, ഭദ്രകാളി, ദുർഗ്ഗ മൂലമന്ത്ര അകറ്റാൻ കഴിയുമെങ്കിലും വണ്ണാൻ – കണിയാൻ – പാണൻ – വേലൻ – മൂന്തറ്റാൻ-കോപ്പളൻ-മണ്ണാൻ കണിയാൻ തുടങ്ങിയവർ മാന്ത്രികപാരമ്പര്യം ഉള്ളവരാണ്.