Dharma Sastha Pooja or Shani Dev Pooja was performed at night will solve many problems in your life, even past life problems will be solved. Shani Dosha is the main reason of family problems. Shani Dosha will create too much troubles in our life. Relationship issues, Land issues, job issues, child issues, black magic issues are the some symptoms of Shani Dosha.
ശനീശ്വരനാണ് നമ്മെ കർമ്മനിരതരാക്കുന്നത്. രാഹു-കേതു എന്ന് രണ്ട് നിഴൽ ഗ്രഹങ്ങളുണ്ട്. ശനീശ്വരതുല്യമായ ഫലമാണ് രാഹു നൽകുന്നത്. കേതു അംഗാരകനും (കുജൻ) തുല്യമായ ഫലവും നൽകുന്നു. എല്ലാറ്റിനും സാക്ഷിയായ സൂര്യന്റെ സൽപുത്രനാണ് കർമ്മത്തിനു കാരണക്കാരനായ ശനി. അതിനാൽ ശനിയാഴ്ച സായംസന്ധ്യ വളരെ ശക്തിയുള്ളതാണ്. രാഹുവിന്റെ ശ്രമമായ തിഥികൾ ചതുർത്ഥിയും (നാലാം ദിവസം) ത്രയോദശി (പതിമൂന്നാം ദിവസം)വുമാണ്.
മുജ്ജന്മത്തിൽ ചെയ്തിട്ടുള്ള മഹാപാപഫലങ്ങൾപോലും ശനിപ്രദോ ഷദിവസം സായംസന്ധ്യക്ക് ശ്രീധർമ്മശാസ്താ ആരാധന നടത്തിയാൽ തീ രും. എല്ലാ ദൈവസ്വരൂപങ്ങളും ശ്രീധർമ്മശാസ്താവിൽ അടങ്ങിയിരിക്കുന്നു. അദ്ദേഹം സർവ്വദേവതകൾക്കുമുപരി മഹാതത്വമാണ്. അദ്ദേഹത്തിന്റെ ദർശനം, സ്പർശനം, ജ്ഞാനം, സംഭാഷണം, അനുഗ്രഹം എന്നിവ കിട്ടുന്നവർ തികച്ചും അനുഗൃഹീതരാണ്. കാരണം അദ്ദേഹം സർവ്വവ്യാപിയും സർവ്വ ശക്തനും സർവ്വജ്ഞനുമായ മായോൻ വിഷ്ണു കൂടിയാണ്. യുഗങ്ങൾ കടന്നുപോകും, അനേകം ലോകങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ അനേകം ഘട്ടങ്ങളിലൂടെ കടന്നുപോകും. എന്നാൽ ശ്രീധർമ്മശാസ്താവ് എന്നറിയപ്പെടുന്ന ഞാൻ ചില ഭാവങ്ങളിൽ ശ്രീവിഷ്ണുമായയും സാക്ഷാൽ ചാത്തനും കുട്ടിച്ചാത്തന്മാരുമായി നിലനില്ക്കും.
എന്റെ വിവിധ ഈശ്വരരൂപങ്ങളെ ആരാധിക്കുന്നതിൽ തെറ്റൊന്നുമില്ല. അതെല്ലാം എന്നിൽ തന്നെയെത്തുന്നു. എന്നെ ശ്രീബ്രഹ്മ വിഷ്ണു മഹേശ്വരനായിട്ടോ ഭക്തർക്ക് ആരാധിക്കാം. കൂടാതെ, അനേകം വിഭിന്ന ഭാവരൂപങ്ങളായും ആരാധിക്കാം. പലവിധത്തിലുള്ള സാധനകളും സാധക ന്മാരുടെ പലവിധത്തിലുള്ള അവസ്ഥകളും പലകാലങ്ങളും പല കാരണങ്ങളും ജീവന്മാരുടെ പരിവർത്തനത്തിന് സഹായിക്കും.
ഇനി പുരണങ്ങളുടെ പിൻബലത്തോടെ ശനിയെ അൽപ്പംകൂടി വിശദ മായി പരിചയപ്പെടാം. ശനിയുടെ പിതാവ് ഊർജ്ജത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടമായ സൂര്യനും മാതാവ് ഛായാദേവിയുമാണെന്നാണ് വിശ്വാസം. ജ്യോതിഷികൾക്ക് ഭൂതപ്രേതപിശാചുക്കളെയും, ആഭിചാരം, കൂടോത്രം തുടങ്ങിയ പലതിനെയും കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന ഗുളികൻ ഇദ്ദേഹത്തിന്റെ ഒരേയൊരു പുത്രനാണെന്നും കരുതപ്പെടുന്നു. ശനി കൃശഗാത്രനും കൃഷ്ണവർണ്ണനുമാണ്.ഇദ്ദേഹത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ചെറിയൊരു മുടന്ത് മഹിളാമണികളുടെ ഇടതുകവിളിലെ ചുഴിയും കറുത്ത മറുകുംപോലെ ആകർഷകമായാണ് കരുതപ്പെടുന്നത്.
കറകളഞ്ഞ വിഷ്ണുഭക്തനായ ഇദ്ദേഹത്തിന് സ്വന്തം ഭാര്യയിൽനിന്നും ഒരു ശാപം ഏൽക്കേണ്ടിവന്നതായി ബ്രഹ്മവൈവർത്ത പുരാണത്തിൽ ഒരു
കഥയുണ്ട്.
ശനിയുടെ ദൃഷ്ടിപതിക്കുന്ന വസ്തു നശിച്ചുപോകും എന്നതായിരുന്നു ഭാര്യയുടെ ശാപം. ഇന്നത്തെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം എന്ന കണക്കിന് ഭർത്താവിനെ ശപിക്കുന്നവരാ യിരുന്നില്ല അന്നത്തെ മഹിളാരത്നങ്ങൾ. കണവനെ കൺകണ്ട ദൈവമായി കരുതിയിരുന്ന അന്തകാലത്തെ മഹിളാരത്നങ്ങൾ ശപിച്ചാൽ ശാപം ഫലിക്കുമെന്ന കാര്യത്തിൽ ജ്ഞാനമൂർത്തിയായ ശനിക്ക് അൽപ്പം പോലും സംശയമില്ലായിരുന്നു. ആയതിനാൽ ശാപഗ്രസ്തനായതിനുശേഷം അദ്ദേഹം മറ്റൊന്നിലും തന്റെ ദൃഷ്ടിപതിക്കാതെ സദാ വിഷ്ണു ധ്യാനവുമായി കഴിഞ്ഞു കൂടി. ആയിടയ്ക്കാണ് ശിവ-പാർവ്വതിമാരുടെ ആദ്യത്തെ കുട്ടി ജനിച്ചത്. ആയിരം കോടി സൂര്യതേജസ്സാർന്ന മുഖശോഭയോടുകൂടിയ ശിശു. ബ്രഹ്മ വിഷ്ണു-മഹേശ്വരന്മാർ തുടങ്ങിയ ദേവന്മാരും നാരദമുനിശ്രേഷ്ഠന്മാരും യക്ഷ-കിങ്കര-ഗന്ധർവ്വാദികളെല്ലാം കൈലാസത്തിലെത്തി നവജാതശിശു വിനെ ദർശിക്കുകയും ആശീർവ്വദിക്കുകയും ചെയ്തു. ശ്രേഷ്ഠന്മാരായ എല്ലാവരും തന്റെ പുത്രനെ വന്നുകണ്ടെങ്കിലും നവഗ്രഹങ്ങളിൽ ശ്രേഷ്ഠ നായ ശനിയെ മാത്രം കാണാത്തതിൽ പരാശക്തിയായ പാർവ്വതിക്ക് അൽപ്പം മനോവിഷമം ഉണ്ടാകാതിരുന്നില്ല. ദേവിയുടെ മനോഗതം മനസ്സിലാക്കിയിട്ടായിരിക്കണം തൽക്ഷണം ശനി പാർവ്വതി സമീപത്തിലെ ത്തിയെങ്കിലും നവജാതശിശുവിനെയോ ദേവിയേയോ നോക്കാതെ ദുഃഖ ഭാവത്തോടെ താഴോട്ടുനോക്കിനിൽക്കുകയാണ് ചെയ്തത്. നമ്മുഖനായി നിൽക്കുന്ന ശനിയെ ഹോ കണ്ടപ്പോൾ ദേവി പരിഹാസപൂർവ്വം പറഞ്ഞു, ഹേ ശനിയെ താൻ നവഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയവനായതുകൊണ്ട് എനിക്ക് ഒരാൺ കുഞ്ഞ് ജനിച്ചവിവരം വൈകിയേ അറിഞ്ഞുകാണുകയുള്ളൂ. ഏതായാലും നേരെ നോക്കാതെ ഇങ്ങനെ തലയും താഴ്ത്തി നിൽക്കാൻ മാത്രമുള്ള അപ രാധമൊന്നും ചെയ്തതായി ഞാൻ കരുതുന്നില്ല. ദേ, ഇങ്ങോട്ടു നോക്കൂ… എങ്ങനെയിരിക്കുന്നു ഞങ്ങളുടെ പൊന്നുമോൻ, പാർവ്വതിയുടെ വാക്കുകൾ ശനിയെ വേദനിപ്പിച്ചെങ്കിലും അദ്ദേഹം തലനിവർത്തുകയോ ശിശുവിനെ നോക്കുകയോ ചെയ്യാതെ ദേവിയോട് തനിക്കേറ്റ ശാപത്തിന്റെ കഥ പറഞ്ഞു. ശനിയുടെ ശാപക്കഥ കേട്ടപ്പോൾ ദേവിക്ക് അതൊരു തമാശ പോലെയേ തോന്നിയുള്ളൂ, ദേവി പറഞ്ഞു. കേട്ടോ, ശനി നിനക്ക് ഇങ്ങനെ യൊരു ശാപം ഉണ്ടായതിനാൽ എനിക്കും പ്രയാസമുണ്ട് എന്നുവെച്ച് നിന്റെ ഭാര്യയുടെ ശാപം ഭയന്ന് നീ എന്റെ കുഞ്ഞിനെ നോക്കാതിരിക്കോ. സംഹാര മൂർത്തിയായ പരമശിവന്റെയും സർവ്വശക്തിസ്വരൂപിണിയെന്ന് ലോകർ വാഴ്ത്തുന്ന എന്റെയും ആസ്ഥാനമായ ഇവിടെ നിൽക്കുമ്പോൾ നിനക്കുണ്ടായ ശാപം ഫലിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ധൈര്യമായിഎന്റെ ഓമനയെ നോക്കിക്കൊള്ളൂ. ദേവിയുടെ വാക്കുകൾ കേട്ട് ധൈര്യം ലഭിച്ച് ശനി മടിച്ചുമടിച്ചാണെങ്കിലും ഒരു കണ്ണുകൊണ്ട് ശിശുവായ ഗണപതി ഭഗവാനെ നോക്കി. ശനിയുടെ ദൃഷ്ടി പതിച്ചതും ഗണപതിയുടെ ശിരസ്സ് പൊട്ടിത്തെറിച്ച് പലകഷണങ്ങളായി ചിതറി. രക്താഭിഷിക്തനായ ശിരസ്സില്ലാത്ത തന്റെ പൊന്നോമനയുടെ ശരീരം കണ്ട് പാർവ്വതീദേവി മാത്രമല്ല, കൈലാസവാസികളൊക്കെ ഉറക്കെ കരയാൻ തുടങ്ങി. പരമശിവൻ പോലും ഇതികർത്തവ്യഥാ മൂഢനായിത്തീർന്നു. കഥയുടെ ശേഷഭാഗവും രസകരവും ദീർഘവുമാണ്.
കൈലാസത്തിലുണ്ടായ ദുരന്തം ദിവ്യദൃഷ്ട്യാ ഗ്രഹിച്ച് മഹാവിഷ്ണ തൽക്ഷണം ഗരുഡരൂപനായി പുഷ്പഭദ്രാനദിതീരത്തു ഒരു വനത്തിലെത്തി അവിടെ സർവ്വഗുണങ്ങളും ഒത്തിണങ്ങിയ ഒരു ഗജശ്രേഷ്ഠനുണ്ടായിരുന്ന പാലാഴിമഥന സമയത്ത് ലഭിച്ച ഈ ദിവ്യഗജം മുമ്പ് ദേവേന്ദ്രന്റേതായിരുന്ന ദുർവാസാവിന്റെ ഒരു ശാപത്തെ തുടർന്നാണ് ഇന്ദ്രന് ഈ ഗജശ്രേഷ്ഠനെ ന ഷ്ടമായത്, മഹാവിഷ്ണു ചക്രായുധത്താൽ ആ ആനയുടെ മനോഹരമാ ശിരസ്സ് അറുത്തെടുത്ത് ക്ഷണനേരത്തിൽ കൈലാസത്തിലെത്തി പാർവ്വത ദേവിയുടെ മടിയിൽനിന്നും ശിരസ്സില്ലാത്ത ശിശുവിന്റെ ശരീരം എടു വിഷ്ണു താൻ കൊണ്ടുവന്ന ഗജേന്ദ്രന്റെ ശിരസ്സ് ശിശുവിന്റെ കണ്ഠത്തിൽ വച്ചുപിടിപ്പിക്കുകയും അപ്പോൾ അവിടെ സന്നിഹിതനായിരുന്ന ബ്രഹ്മാ ശിശുവിന് ജീവൻ പ്രദാനം ചെയ്യുകയും ചെയ്തു.
ഈ സംഭവത്തോടെ ശനിയുടെ ദൃഷ്ടിദോഷം എന്ന ശാപം ഇല്ലാതായെന്നും പറയുന്നുണ്ട്. ഏതായാലും ഇപ്പോഴും പല ജ്യോതിഷികളും പറയന്നത്. ശനി നിൽക്കുമിടം വളർത്തും. പാർക്കുമിടം കെടുത്തും എന്നാണ് .