ഗുരുതി: 

(ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ കർമ്മരഹസ്യം)

വളരെക്കാലം നീണ്ട സാധന കൊണ്ടുമാത്രമേ ശ്രീവിഷ്ണുമായയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. ചാത്തൻമാർ അങ്ങനെയല്ല. ഇഷ്ടഭോജ്യങ്ങൾ നിവേദ്യം വെച്ച് മൂലമന്ത്രം ചൊല്ലിവിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമാത്രമല്ല ഉള്ളുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹവും ലഭിക്കും.

തികഞ്ഞ ഭക്തിയോടെ പളനി സ്വാമി പൊള്ളാച്ചിയിൽ നിന്നും പെരിങ്ങോ ട്ടുകരയിലേക്ക് വണ്ടികയറി സഞ്ചിയിൽ ഒരു പൂവ്വൻകോഴിയുണ്ട്. ഏകദേശം 4 മണിക്കൂർ നീ യാത്രയ്ക്കിടയിൽ ഒരിക്കൽപോലും കോഴി കൂവിയില്ല. ചിറകടിച്ച് ബഹളമുണ്ടാക്കിയില്ല. തൃശ്ശൂരിൽ നിന്നും പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയപ്പോൾ സഞ്ചിയിൽ പൂവ്വൻ കോഴിയുമായി വേറെ യും ഭക്തന്മാരുണ്ട് ആ ബസ്സിൽ. തൃശ്ശൂരിലെ  ചാത്തൻ സേവാമഠ ങ്ങളിലേക്കാണ് ഈ ഭക്തജനപ്രവാഹം. അവിടത്തെ തിറവെള്ളാട്ടിന് ശ്രീ വിഷ്ണുമായ രൂപക്കളത്തിൽ പാദസ്പർശനത്തിനുവേണ്ടിയും കുട്ടിച്ചാത്തൻ മാർക്ക് നേർച്ചയായി ഉഴിഞ്ഞിട്ടിരുന്ന കോഴികളാണ് ഭക്തജനങ്ങളിൽ ഏറെ പേരുടേയും കൈകളിൽ.

കാർഷിക സമൃദ്ധിക്കും കച്ചവടത്തിന്റെ ഉന്നതിക്കും കഷ്ടപ്പാടും ദുരിത ങ്ങളും അനുഭവിക്കുന്നവർ, സന്താനസൗഭാഗ്യമില്ലാത്തവർ, ദുഷ്ടശക്തിക ളുടെ പീഡനത്തിന് ഇരയായവർ (ബാധയേറ്റവർ) എല്ലാവരും കോഴിയെയും കൊണ്ട് ചൊവ്വ, വെള്ളി, അമാവാസി, പൗർണ്ണമി, സംക്രാന്തി ദിവസങ്ങളിൽ മദ്ധ്യകേരളത്തിലെ ചാത്തൻ, കാളി ക്ഷേത്രങ്ങളിലേക്ക് ഒഴുകുന്നു.