പുരാതന ദക്ഷിണേന്ത്യൻ ദ്രാവിഡ സംസ്കാരത്തിൽ പരിശുദ്ധിയുടെയും പ്രതാപത്തിന്റെ പ്രതീകമാണ് ചാത്തൻ കാളി, മനുഷ്യനും പ്രപഞ്ച ശക്തികളും തമ്മിലുണ്ടായിരുന്ന അഭേദ്യബന്ധത്തിന്റെ നിരവധി കഥകൾ ദേശത്തെ ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഭൂലോകം സ്വർഗ്ഗത്തേ കാൾ സുന്ദരമാക്കിയ മഹത്തായ ഒരു ചരിത്രം തന്നെ കെട്ടുകഥകളിലുണ്ട്. ആദിവാസികളുടെ വിശ്വാസമനുസരിച്ച് യാദൃശ്ചികങ്ങൾ എന്നു തോന്നുന്ന പല സംഭവങ്ങളുടെയും പിന്നിൽ ദൈവീക പദ്ധതിയും ദൈവീകരങ്ങളും പ്രവർത്തിക്കുന്നു എന്ന് അംഗീകരിക്കേണ്ടതായിവരുന്നു. ഈശ്വരൻ നിയന്ത്രിച്ചു പരിപാലിക്കുന്ന ഈ പ്രപഞ്ചത്തിലും യാദൃശ്ചികങ്ങൾക്ക് പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവർ ഏറെയുണ്ട്.
നിങ്ങൾ വാഴയിൽ ‘കടവാവലുകൾ’ തേൻ തേടിവരുന്നത് കണ്ടിട്ടില്ലേ. അതോടൊപ്പം അവയിൽ പരാഗണം നടത്താനും ഈ പറക്കും സസ്തനി കൾ സഹായിക്കുന്നു. വാഴ, പേര, മാവ് തുടങ്ങി അഞ്ഞൂറോളം ഉഷ്ണമേഖല സസ്യങ്ങളിൽ പരാഗണം വിജയിപ്പിക്കുന്നത് ചാത്തന്റെ ആജ്ഞാനു വർത്തികളിൽ കുഞ്ഞുതാരങ്ങളായ വവ്വാലുകളാണ്. തിളങ്ങുന്ന നിറമോ തുടിച്ചികയറുന്ന മണമോ ഇല്ലാത്ത പൂക്കളോടാണ് ഇവർക്ക് പ്രിയം.
കുടമണിപോലെ തൂങ്ങികിടക്കുന്നതും വെളുപ്പോ മങ്ങിയ നിറമോ ഉള്ള യും ധാരാളം തേൻ നിറഞ്ഞതുമായ നിശാപുഷ്പങ്ങളാണ് ഇവർ തേടുന്നത്. നീളമേറിയതും ചുരുട്ടി സൂക്ഷിക്കാവുന്നതുമായ നാവാണ് പൂക്കളുടെ ഉള്ളിൽനിന്ന് തേനെടുക്കാൻ ഇവയ്ക്ക് സഹായകമാകുന്നത്. ഈ വവ്വാൽ ചാത്തന്മാർ നടത്തുന്ന പരാഗണം രാത്രിയിലാണ്. തേൻ അകത്താക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം അത്ഭുതകരമായവിധത്തിൽ ഫലമണിയുകയായിരുന്നു.