അമ്മയുടെ വയറ്റിൽ വളരാത്ത യോനിയിൽ പിറക്കാത്ത പൊന്നുണ്ണി മായാ ചാത്തൻറെ ജനനം.
അദ്ഭുതകരമായ വ്യക്തിത്വവും സങ്കല്പ വിശേഷവുമുള്ള ഒരു അർദ്ധനാ രീശ്വര ദേവതയാണ് ശ്രീവിഷ്ണുമായാചാത്തൻ. ഈ ദേവതയുടെ ഉത്ഭവത്തെ പ്പറ്റി കളമെഴുത്ത് തോറ്റംപാട്ടിൽ മണ്ണാന്മാർ പ്രസ്താവിക്കുന്നുണ്ട്.
പ്രാചീനകേരളത്തിലെ മന്ത്രമൂർത്തികളിൽ പ്രമുഖ സ്ഥാനമുള്ള ദേവത യാണ് സാക്ഷാൽ ചാത്തൻ. പ്രശസ്തരായ പഞ്ചനെല്ലൂർ, കാട്ടുമാടം, കാള ക്കാട്, അടിയേരി, പുല്ലഞ്ചേരി എന്നിങ്ങനെ18 മന്ത്രവാദി കുടുംബങ്ങളും ചാത്തന്മാരെ ഉപാസിച്ചിരുന്നെങ്കിലും അധർമ്മത്തിന്റെ മർമ്മം തകർക്കാൻ ഭൂതത്താനുവേണ്ടി പ്രഥമ കുട്ടിച്ചാത്തൻ ശക്തി സന്നിധിയത്രെ തൃപ്രയാറിൽ ഉള്ളത്.
ഉത്തരകേരളത്തിൽ പൂക്കുട്ടിച്ചാത്തന്റെ തെയ്യവും മദ്ധ്യകേരളത്തിൽ ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ, കരിങ്കുട്ടിച്ചാത്തന്റെ തിറയാട്ടവും വളരെ പ്രധാനമത്രെ. മലയർ, പാണർ, മുന്നൂറ്റാൻ, പുലയൻ, പറയൻ, മണ്ണാൻ എന്നീ സമുദായക്കാർ ദേവതയുടെ കോലം കെട്ടുന്നവരാണ്.
മദ്ധ്യകേരളത്തിലെ ചാത്തൻ കളത്തിൽ പ്രസ്തുത ദേവതയുടെ ഉദ്ഭവം, സഞ്ചാരം, പരാക്രമം തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്നു. കാലക്രമത്തിൽ പഞ്ചവർണ്ണപൊടികളിലും പാട്ടിലും കഥയിലും പരിഷ്കാരങ്ങൾ വരുത്തിണ്ടെങ്കിലും മൂലകഥയിൽ വമ്പിച്ച മാറ്റം കാണാനില്ല.
പുറപ്പെടുകയും ആറ്റരികെ പോകുമ്പോൾ അതീവ സുന്ദരിയായ ഒരു മലയ യരുടെ മൂപ്പൻ മരത്തന്റെ മകൾ “കൂളിവാക’ എന്ന തരുണിയാണവൾ. ആര ത്തിപ്പെണ്ണ് മാറോളം വെള്ളത്തിൽ നീരാടുന്നത് കാണുവാനിടയായി. മലയാ കണ്ടാലും അറിയാതെ മോഹിച്ചുപോകുന്ന ആ സുന്ദരിയായ വേടത്ത ണിയുടെ പൂർണ്ണ നഗ്നമേനി യാദൃശ്ചികമായി പരമേശ്വരൻ കാണുവാനിട്ട കാട്ടുകിഴങ്ങിൽ പതിച്ചു. ദിവസങ്ങൾ, മാസങ്ങൾ പിന്നിട്ടു. കൂളിവാക എ യായപ്പോൾ ശ്രീ പരമേശ്വരൻ അറിയാതെ തന്നെ ശിവബീജം ഭൂമിയിൽ വേടത്തരുണിയുടെ മനസ്സിനും ശരീരത്തിനും ചില മാറ്റങ്ങൾ സംഭവിച്ചിര ക്കുന്നു. ഒപ്പം ഒരു കുഞ്ഞിനെ മുലയൂട്ടാനുള്ള ആഗ്രഹവും അവളിൽ പ്രകട
മായി തുടങ്ങി.
ഒരു ദിവസം രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അവൾ ഒരു
കണക്കിന് തിരിഞ്ഞും മറിഞ്ഞും കിടന്നു. ബ്രഹ്മമുഹൂർത്തമായപ്പോൾ അവൾ എഴുന്നേറ്റു. കൂളിയാറിന്റെ തീരത്ത് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അമ്മേ എന്ന നിലവിളിയും കുട്ടിയുടെ കരച്ചിൽ കേട്ട് കാട്ടാളന്മാർ ഓ യെത്തി കുട്ടിയെ വാരിയെടുത്തു. കാട്ടുകിഴങ്ങിൽ നിന്നാണ് കുട്ടിയുടെ ജനനമെന്ന് കാട്ടുമൂപ്പൻ ലക്ഷണം നോക്കി മനസ്സിലാക്കി.
ഒരു കുട്ടിയെ മുലയൂട്ടി താലോലിക്കാനുള്ള ഒരമ്മയുടെ അമിതമായ ആഗ്രഹം കൂളിവാകയിൽ പ്രകടമായിരുന്നു. കൂളിവാക കുഞ്ഞിനെ ഏറ്റു വാങ്ങി. മലയ മുപ്പന്റെ കൊട്ടാരത്തിൽ പൊന്നുണ്ണി മായാത്തൻ വളർന്നു.
ശ്രീ ബ്രഹ്മം, വിഷ്ണു, മഹേശ്വരന്മാരുടെയും ശ്രീ സരസ്വതി, ലക്ഷ്മി, പാർവ്വതിമാരുടെയും ദിവ്യഗർഭത്തിൽ നിന്നും കാട്ടുകിഴങ്ങിൽ പിറന്ന സന്തതിയാണ് പൊന്നുണ്ണിമായ. കുട്ടിയെ കാട്ടിലുപേക്ഷിച്ചുപോകുമ്പോൾ ത്രൈലോകത്തിൽ ആരും നിന്നെ ജയിക്കരുത് എന്ന് വരം നൽകി. കൂളിവാക ഇവിടെ ഒരു നിമിത്തം മാത്രമായിരുന്നു. ഒപ്പം വളർത്തമ്മയും.
മലയ മൂപ്പൻ മരത്തിന്റെ കൊട്ടാരത്തിൽ യോനിയിൽ പിറക്കാത്ത പൊന്നുണ്ണിമായ വളർന്നു. അവൻ എഴുത്തും പൊയ്ത്തുമൊക്കെ അഭ്യസിച്ചു. അസ്ത്രവിദ്യയിൽ അഗ്രഗണ്യനായ പൊന്നുണ്ണിമായ ഏഴാമത്തെ വയസ്സിൽ കാട്ടുപോത്തിനെ കീഴടക്കി വാഹനമാക്കി. ചില അസൂയാലുക്കളായ ഒപ്പാ പഠിക്കുന്ന കുട്ടികൾ അവനെ അപ്പനില്ലാ മോനേ എന്ന് പരിഹസിച്ചതിനാൽ അവൻ അമ്മയുടെ അടുത്തുവന്ന് അപ്പനെക്കുറിച്ച് അന്വേഷിച്ചു. അമ്മക്ക സ്വപ്നദർശനത്തിൽനിന്ന് ലഭിച്ച അറിവ് പൊൻമകനെ ധരിപ്പിച്ചു.
അമ്മയുടെ ഉപദേശപ്രകാരം യാത്രാനുമതിയും അനുഗ്രഹവും വാങ്ങി
അവൻ അപ്പനെ കാണുവാൻ കൈലാസത്തിലേക്ക് പോത്തിൻ പുറത്തറി പുറപ്പെട്ടു. മായാവിദ്യകൊണ്ട് ക്ഷണമാത്രയിൽ വായുമാർഗ്ഗം കൈലാസത്തിന ടുത്തെത്തി. ഈ രൂപത്തിൽ എനിക്ക് പിതാവിന്റെ അരികിലെത്തുവാൻ നന്ദി കേശൻ തുടങ്ങിയ ഭൂതഗണങ്ങൾ അനുവദിക്കില്ല. അതുകൊണ്ട് തൽക്കാലം മഹാവിഷ്ണുവിന്റെ രൂപം ധരിച്ച് താഴെ ഇറങ്ങുക തന്നെ. അങ്ങനെ ശംഖ്, ഗദ, പ്രകം, പത്മം എന്നിവ ധരിച്ച് വനമാല ചാർത്തി പൊന്നുണ്ണിമായ
കൈലാസത്തിന്റെ പ്രവേശനകവാടത്തിൽ ഇറങ്ങി.
ആകാശമാർഗ്ഗത്തിലൂടെ ഒരു ഉജ്ജ്വലതേജസ്സ് പോത്തിൻ പുറത്ത് വരുന്ന തും അത് വിഷ്ണുവിന്റെ രൂപസാദൃശ്യംകൊണ്ട് താഴെ ഇറങ്ങുന്നതും ശ്രീ പരമേശ്വരൻ കണ്ടുവെങ്കിലും എല്ലാം അറിയാവുന്ന ശിവൻ മൗനം പൂണ്ടു. മഹാവിഷ്ണുവാണെന്ന് ധരിച്ച നന്ദികേശൻ ഭക്ത്യാദരപൂർവ്വം സ്വീകരിച്ചു. ഭൂതവലയങ്ങളാൽ യോഗസ്ഥനായ ശ്രീ പരമേശ്വരന്റെ സന്നിധിയിലെ ത്തിയ മഹാവിഷ്ണു രൂപം ധരിച്ച് മായാത്തൻ പിതാവിനെ സാഷ്ടാംഗം നമസ്കരിച്ചു. ധ്യാനനിദ്രവിട്ട ശിവൻ കൈവെച്ച് അനുഗ്രഹിച്ച് മടിയിൽ പിടി ച്ചിരുത്തി പൊൻമകന്റെ ശിരസ്സിൽ തലോടി. മായയാൽ ശ്രീവിഷ്ണുരൂപം ധരിക്കയാൽ ശ്രീവിഷ്ണുമായ എന്ന നാമത്തിലും ഇനിമേൽ അറിയപ്പെടും എന്ന് അനുഗ്രഹിച്ച് മകനുവേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രകൃതി രഹസ്യങ്ങളും നൽകി. അവസാനം ശ്രീപരമേശ്വരൻ പറഞ്ഞു: പൊൻ മകൻ ഇത്രയും കാലം വളർത്തമ്മയുടെ കൂടെയാണ് കഴിഞ്ഞത്. എന്നാൽ മകനെ യഥാർത്ഥ അമ്മയുടെ അടുത്തു പോയി നമസ്കരിക്കൂ. മകന് തിരിച്ചു ചെല്ലേണ്ടതായ സമയം അടുത്തുകൊണ്ടിരിക്കുന്നു എന്നുകൂടി ഓർമ്മപ്പെടു ത്തി മകനെ പാർവ്വതി സവിധത്തിലേക്ക് പറഞ്ഞയച്ചു. ശ്രീ പാർവ്വതിദേവി യുടെ സന്നിധിയിലെത്തിയ പൊൻമകനെ വാത്സല്യപൂർവ്വം ദേവി സ്വീകരിച്ചു. പൊന്നുണ്ണിമായ ലോകമാതാവിന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. സർവ്വശക്തി സ്വരൂപിണിയായ അമ്മ മകനെ ആപാദചൂഢം തഴുകി മടിയിലി രുത്തി, ദേവി ഉപദേശിച്ചു.
ഞാൻ അനേകം അസുരഗണങ്ങളെ ഒറ്റക്ക് നിഗ്രഹിച്ചിട്ടുണ്ട്. അതെല്ലാം പിതാവിന്റെ സംഹാരശക്തിയുൾക്കൊണ്ടു മാത്രമാണ്. എന്നാൽ പൊന്നു മോന്റെ ജന്മോദ്ദേശ്യത്തിനു പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. ആലക്ഷ്യ സാക്ഷാത്കാരത്തിനുവേണ്ടി ത്രിമൂർത്തികളുടെയും ത്രിശക്തികളുടെയും മുഴുവൻ പിൻബലമുണ്ട്.
ഇന്ന് ഭൃംഗാസുരൻ ലോകത്തിന് ഉപദ്രവകാരിയായി വളർന്നിരിക്കുന്നു.
അവനെ നിഗ്രഹിക്കുന്നതിനുവേണ്ടിയാണ് പൊന്നുമോൻ അവതരിച്ചിരിക്കു ന്നത്. അതുകൊണ്ട് എന്റെ ഉൽക്കടമായ ശക്തി പൊന്നുണ്ണിക്ക് നൽകിയിരിക്കുന്നു.
മായാതന്ത്രം, യുദ്ധതന്ത്രം എന്നീ വിദ്യകളെപ്പറ്റി ശ്രീപാർവ്വതി വിശദമായ പൊൻമകനെ ഉപദേശിക്കുകയുണ്ടായി. പിന്നീട് യുദ്ധതന്ത്രപ്രധാനങ്ങളായ ആയുധങ്ങളും ദുഷ്ടനിഗ്രഹത്തിനും ശിഷ്ട സംരക്ഷണത്തിനുമായുള്ള
കാഞ്ഞിരമരത്തിന്റെ രണ്ടു കുറുവടികളും നൽകി പൊന്നുണ്ണിമായ അനുഗ്രഹിച്ച് ലോകജനനി യാത്രയാക്കി.
സാക്ഷാൽ ശ്രീചാത്തന്റെ തിരുനാമങ്ങളിൽ ജലന്ധരനിഗ്രഹ എന്നൊ പദം കാണാനുണ്ട്. ഒരിക്കൽ വരബലത്താൽ മൂന്നു ലോകങ്ങളെയും ക കിടാവിറപ്പിക്കുകയും ശ്രീപാർവ്വതിയുടെ ഭർത്തൃപദവിക്ക് ഞാൻ ത യാണ് അർഹൻ എന്ന് സ്വയം പ്രഖ്യാപിച്ച് കൈലാസത്തെ ആക്രമിച്ച് പാർവ്വതീദേവിയെ തട്ടിയെടുക്കാനൊരുങ്ങി പുറപ്പെട്ട ജലന്ധരനെ വധിക്ക വാൻ സൃഷ്ടി, സ്ഥിതി, സംഹാരമൂർത്തികളുടെ ഏകീകരണശക്തിയായ പിറന്ന കുട്ടിയാണ് പൊന്നുണ്ണിമായ എന്നും ചിലർ നാടൻപാട്ടുകളിൽ പാട ന്നുണ്ട്. ചാത്തന്മാർ 400 ൽ 10 കുറെ 390 വിഭാഗം ഉണ്ടെങ്കിലും സാക്ഷാൽ ശ്രീചാത്തൻ സ്വാമിയെ (ശ്രീവിഷ്ണുമായ) മാത്രമേ ശിവൻ മടിയിലിരുത്ത പേരുവിളിച്ചിട്ടുള്ളൂ എന്നും പഴമക്കാർക്കിടയിൽ എന്നും തർക്കവിഷയമാണ്.