ശ്രീവിഷ്ണുമായയുടെ സപരിവാരങ്ങളിൽ (Relative of God Vishnumaya) സൂപ്പർ സ്റ്റാറുകളായ ചാത്തൻ മാരെയാണ് അത്യാധുനിക ചരിത്രകാരന്മാർ ഭക്തജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ടിരിക്കുന്നത്. പൂക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, ശാസ്താക്കുട്ടിച്ചാത്തൻ, മധ്യമക്കുട്ടിച്ചാത്തൻ, കോച്ചുൻ, മൂക്കൻചാത്തൻ തുടങ്ങി 400 ൽ 10 കുറെ, 390 വിഭാഗം കുട്ടിച്ചാത്തൻമാരുണ്ട്. ഇത്രയും വ്യത്യസ്തരീതികളിൽ ചാത്തന്മാരെ പരിചയപ്പെടുത്തുന്നത് ഇതാദ്യമായാണ്. എല്ലാ രംഗത്തും പ്രശസ്ത ചാത്തന്മാരുടെ കടുത്ത ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾ ചാത്തന്മാരെ കുടിവെച്ചു രാധിക്കുന്ന ആരാധനാലയങ്ങൾക്ക്, സ്ഥാപനങ്ങൾക്ക്, തറവാടുകൾക്ക്
വേറിട്ട ആകർഷകത്വം പ്രദാനം ചെയ്യുന്നതാണ് അതിന്റെ രഹസ്യം. ജീവനും സ്വത്തിനും പരിപൂർണ്ണ സംരക്ഷണവും സമ്പൽസമൃദ്ധിയും കുടും ഐശ്വര്യവും ആഗ്രഹിക്കുന്നവർ ചാത്തന്മാർ കുടിയിരിക്കുന്ന ആരാധനലയങ്ങളെ തന്നെ തേടിയെത്തുന്നു.