വിഷ്ണുമായ ചാത്തൻസ്വാമിക്ക് നിഗ്രഹാനുഗ്രഹശക്തിയുണ്ട്. ശരികളെ നിയന്ത്രിക്കാനും ചിലപ്പോൾ അവരെ ദുഷ്കർമ്മത്തിന്റെ കാഠിന്യത  നോക്കി നിഗ്രഹിക്കുവാനും മായക്ക് ശത്രുനാശത്തിനും കാര്യ സാദ്ധ്യത്തിനും  സാധിക്കുന്നു.

ആത്മസാക്ഷാത്കാരത്തിന് പരിശ്രമിക്കുന്ന സാധകന്മാർ ഉപവാസവും – ബ്രഹ്മചര്യവും സ്വീകരിക്കണമെന്ന് മായക്ക് നിർബന്ധമുണ്ട്. വ്രതമനുഷ്ഠി ച്ചാൽ മാത്രമേ മനസ്സ് സ്വസ്ഥമാവുകയുള്ളൂ. സ്വസ്ഥമായ മനസ്സുകൊണ്ടേ ധ്യാനിക്കുവാൻ  സാധിക്കുകയുള്ളൂ.

ജ്ഞാനം കൊണ്ടുമാത്രം ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് യമൻ നചികേതസിനോട് പറഞ്ഞു. ദുഷ്കർമ്മങ്ങളിൽനിന്നും വിരമിക്കാത്തവനും ബ്രഹ്മചര്യം വ്രതം സ്വീകരിക്കാത്തവനും ഏകാഗ്രമായ മനസ്സില്ലാത്തവനും മനസ്സിൽ ശാന്തിയില്ലാത്തവനും പ്രാകൃതമായ ജ്ഞാനംകൊണ്ട് ആത്മാവിനെ പ്രാപിക്കുവാൻ സാധിക്കുകയില്ല.

ചാത്തൻസ്വാമി പല ദുഷ്ടന്മാരെയും നിഗ്രഹിച്ചിട്ടുണ്ട്. കാരണം അവരുടെ ഹീന പ്രവൃത്തികൾ സമൂഹത്തിനും ലോകത്തിനും വളരെയധികം ദോഷം ചെയ്യുന്നു. സ്വാമി നിഗ്രഹിച്ചവർ പാപവിമോചിതരാവുകയും ചെയ്യുന്നു.

തൃശ്ശൂരിൽ  ഒരു ഏകാദശി കാലഘട്ടത്തിൽ പ്രധാന ശ്രീകോവിലിൽ നിന്നും ശബ്ദം. നിറമാലയും അത്താഴപൂജയും കഴിഞ്ഞയുടൻ പ്രധാന ശ്രീകോവിലിൽനിന്ന് മിന്നൽപ്പോലെ പ്രകാശം പ്രസരിക്കാൻ തുടങ്ങി. പിന്നീട് അല്പസമയത്തിനുശേഷം ക്ഷേത്രമതിൽക്കെട്ടിനകത്ത് കൂത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ വരികൾ നമ്പൂതിരിമാർക്ക് അനുകൂലമായി മനഃപൂർവ്വം മാറ്റിപ്പറഞ്ഞു. അപ്പോൾ വിഗ്രഹത്തിൽനിന്നും ഘനഗംഭീരമായ ഒരു ശബ്ദം

ഉയർന്നു. ആരാ കണ്ടത്?

ആ ശബ്ദം അന്ന് അവിടെയുണ്ടായിരുന്ന എല്ലാവരും കേട്ടു. എല്ലാവരും അത്ഭുതപ്പെട്ടു. ചരിത്രം വളച്ചൊടിച്ച ഈ സംഭവത്തെപ്പറ്റി ക്ഷേത്ര അധികാര കളും വിശ്വാസികളും പരിസരവാസികളും പലവിധത്തിൽ അഭിപ്രായം പ്രകടിപ്പിച്ചു.

പണ്ട് കുക്ഷിശാസ്താവിന്റെ കാവ് ആയിരുന്നുവെന്നും ചാത്തന്റെ സാന്നിദ്ധ്യം ഇവിടെ നിറഞ്ഞുനിൽക്കുന്നുവെന്നും എല്ലാവർക്കുമറിയാവുന്ന പകൽപോലെ സത്യമാണ്. ഈ ചരിത്ര സത്യത്തെയാണ് കൂത്തുകാരൻ വളച്ചൊടിച്ചത്.