കറുപ്പുകലർന്ന കുള്ളൻ ദേവതയാണ് കരിങ്കുട്ടിച്ചാത്തൻ,
കൃഷി, കന്നുകാലി സംരക്ഷണം, മത്സ്യബന്ധനം എന്നിവയിലെ അഭിവൃദ്ധിക്കും ശത്രുനാശത്തിനും കാര്യസാദ്ധ്യത്തിനും പണ്ടുള്ളവർ നമ്മുടെ ഗുരുകാരണവന്മാർ പ്രധാനമായും കരിങ്കുട്ടിയെ ആരാധിക്കുന്നു. ദ്രാവിഡ ദേവതയായതിനാൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കാടർ മുതൽ ഈഴവർ വരെ കുലപരദേവതമാരായി അംഗീകരിച്ചാരാധിച്ചിരുന്നു. ശ്രീവിഷ്ണു മായയുടെ വലംകൈയ്യും സർവ്വസൈന്യാധിപനുമാണ് കരിങ്കുട്ടിച്ചാത്തൻ,
കരിങ്കുട്ടിയെ ആരാധിക്കുന്നത് ഭാഗ്യം നൽകുമെന്ന് വിശ്വാസമുണ്ട്. അതിനാൽ ഒരു ലക്ഷം രൂപവരെ വഴിപാട് നൽകി കരിങ്കുട്ടിയെ പ്രീതിപ്പെടു ത്തുന്നവരുണ്ട്. രണ്ടവസ്ഥയാണ് കരിങ്കുട്ടിക്ക്. നല്ലവനുക്ക് നല്ലവൻ. കെട്ടവനുക്ക് ഭീമൻ. കടുത്ത മാനസികരോഗികളിൽ ഭൂരിഭാഗവും കരിങ്കുട്ടി ബാധ യേറ്റവരാണ്. വിദ്യാഭ്യാസം കുറവായിരുന്ന പഴയ കാലഘട്ടത്തിൽ വളരെ നിസ്സാരമായ കാര്യങ്ങൾക്കും കുടുംബവഴക്ക്, അതിർത്തിതർക്കം, ഉയർന്നപ ദവിയിലുള്ള ശത്രുത, കച്ചവടത്തിൽ ശത്രുത എന്നീ അസൂയകൾക്ക് ചിലർ കരിങ്കുട്ടിയെ സേവിച്ച് ചില ക്ഷുദ്രപ്രവൃത്തികളിലും മന്ത്രവാദവിഷയങ്ങളിലും ഏർപ്പെട്ടിരുന്നു. കുടുംബത്തെ വേരോടെ നശിപ്പിച്ച കഥകളും നമുക്കിടയിലുണ്ട്. ഇന്ന് അത്തരം കർമ്മങ്ങളൊന്നും ആരും ചെയ്യാൻ ഇഷ്ടപ്പെടാറില്ല. ഇത്തരം കർമ്മങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബങ്ങളിൽ അംഗവൈകല്യമുള്ള സന്താനങ്ങൾ പിറക്കും. ഇതിനെ സംബന്ധിച്ച് അറി വുള്ളവരും മൂലമന്ത്രം അറിയാവുന്നവരാരും ഇന്നില്ല എന്നതുമാണ് പ്രധാന വിഷയം. ശാരീരികമായ കരുത്തും ഉന്മേഷവും കരിങ്കുട്ടി സേവക്ക് അത്യാവശ്യമാണ്.
വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്ത് , വടക്ക് ദർശനം ആയി കരിംകുട്ടി സാമിയെ രൗദ്രഭാവത്തിൽ ആണ് വെച്ച് ആരാധിച്ചു വരുന്നത്.