കാലികളെ മേയ്ക്കുന്ന മുടയൻ കോലുമേന്തി നിൽക്കുന്ന വിഷ്ണു ചൈതന്യമായ പറക്കുട്ടിച്ചാത്തനാണ് മദ്ധ്യകേരളത്തിലെ ഭൂരിഭാഗം ശ്രീ വിഷ്ണുമായ ക്ഷേത്രങ്ങളിലെയും പ്രധാന പ്രതിഷ്ഠ. കുട്ടിച്ചാത്തൻ എന്ന പേരിലും പൊതുവെ അറിയപ്പെടുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീവി മായ, കരിങ്കുട്ടിച്ചാത്തൻ, കുട്ടിച്ചാത്തൻ (പറക്കുട്ടിച്ചാത്തൻ) രക്ഷസ്സ്, ശ്രീഭുവനേശ്വരി, നാഗം, കുക്ഷികൾ എന്നിങ്ങനെ പ്രധാന ദേവതക്കു പുറമെ ഉപദേവതമാരെ പ്രതിഷ്ഠിച്ചുകാണാം. കല്ലിപ്പാടം, പറക്കുട്ടിക്കാവ്, പ്രസിദ്ധി യാർജിച്ച ക്ഷേത്രങ്ങളിൽ ഒന്നിൽ മകരത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാ ണ് ഉത്സവം. കർക്കിടകത്തിന്റെ 30 മണ്ഡലകാല വ്രതാനുഷ്ഠാനം രാമായണ പാരായണം, വൃശ്ചികം 41 ദിവസം പ്രത്യേക പൂജകൾ, നവരാത്രി എന്നിവ ആഘോഷിക്കുന്നു. ഉപദേവതകളായി ഗണപതി, ചാമുണ്ഡി, നാഗങ്ങൾ എന്നീ പ്രതിഷ്ഠകളുമുണ്ട്.
ശ്രീവിഷ്ണുമായയുടെ സർവ്വ സൈന്യാധിപരിൽ പ്രഥമനാണ് പറക്കുട്ടി. വനമേഖലകളിൽ കാലികളെ മേയ്ച്ച് പോത്തിൻ പുറത്ത് കയറിയിരുന്ന് സഞ്ചരിക്കുന്ന പറക്കുട്ടി ദ്രാവിഡ സംസ്കാരത്തിലും ഗോത്രവർഗ്ഗ സംസ്കാ രത്തിലും കാണാം. എന്നാൽ പിന്നീട് വന്ന എല്ലാ പ്രമുഖ മതങ്ങൾക്കും കാലികളെ മേയ്ച്ചുനടക്കുന്ന ദേവതമാർ പ്രത്യക്ഷപ്പെട്ടു. എല്ലാ ദേവതകളും പ്രമുഖസ്ഥാനം അലങ്കരിക്കുകയും ചെയ്തു.
ഒരു കാലത്ത് എന്നാൽ യഥാർത്ഥത്തിൽ കാലികളെ മേയ്ച്ചുനടക്കുന്ന പറക്കുട്ടിയെ ജനം മറന്നു. പൂർണ്ണമായും എല്ലാ മലയാളികളും ഉപേക്ഷിക്കുമെന്ന നിലവരെ എത്തി കാര്യങ്ങൾ.. എന്നാലിപ്പോൾ ചാത്തൻ വീണ്ടും അത്യുജ്ജ്വലമായ തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകമെമ്പാടും പറക്കുട്ടി ച്ചാത്തൻ തരംഗം സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയരുമെന്നാണ് ഗവേഷണം
തെളിയിക്കുന്നത്.
ഈ അവസരത്തിൽ മറ്റൊരു പ്രധാനകാര്യം വെളിപ്പെടുത്തുന്നു. പലർ ക്കും ധാരണയുണ്ട് ശ്രീവിഷ്ണുമായയുടെ വരവ് വടക്കുംപുറം, പഞ്ചനെല്ലൂർ, കണ്ണൻചിറ, ആവണങ്ങാട്ട്, കാനാടി എന്നിങ്ങനെയാണ്. എന്നാൽ വിഷ്ണുമായ എന്നുപറയുന്നത് ശാസ്താവിന്റെ ഒരു ഭാവമാണ്. ആസ്ഥാനം തൃപ്രയാറാണ്. പണ്ട് പുഴയ്ക്കക്കരെ പെരിങ്ങോട്ടുകര അതിർത്തിയിലാണ് വാസസ്ഥലം.