There is a practice of offering some human blood a year at the Balikallu ( Stone ) on the north side of the Bhadrakali temple. At Kodungallur Bhagavathy Temple this type of practice is held once a year. People wear red clothes and offer blood on the stone on the north side of the Bhadrakali temple. Blood is offered by cutting oneself on the head with a sword. kavu theendal is the name given to this festival. Kavu theendal is special festival on that day devotees are giving their on blood on Balikallu in Badrakali temple for to get the blessing.
ഭീകരത ഏറ്റവും കൂടുതൽ ശ്രീവിഷ്ണുമായ (Sri Vishnumaya) ടീമിലെ ചാത്തൻ, കാളി സൽപരിവാരങ്ങളേക്കാൾ കൂടുതൽ പ്രദർശിപ്പിക്കുവാൻ പ്രപഞ്ചത്തിൽ മറ്റാർക്കും സാദ്ധ്യമല്ല.
മായക്ക് സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുണ്ട്. ഈ മൂന്നു ഗുണങ്ങളെയും അറിഞ്ഞ് ആരാധിച്ചിരുന്നത് ഗോത്രവർഗ്ഗക്കാരായിരുന്നു. കേരളക്കരയിലെ എല്ലാ പുരാതന കാവുകളിലും മഹാക്ഷേത്രങ്ങളിലും അല്പം വടക്കുഭാഗത്തായി ഒരു വലിയ ബലിക്കല്ല് അനാഥമായി കിടക്കുന്നത് കാണാം. ചില ക്ഷേത്രങ്ങിൽ ഈ സ്ഥാനം ഉത്തമ മഹാവൃക്ഷമായിരിക്കാം. കല്പിച്ചുകൊടുത്തിരിക്കുന്നത് ഇവിടെ ഒരു കാലത്ത് കൗളമാർഗ്ഗത്തിൽ അല്പം മനുഷ്യരക്തം അർപ്പിച്ചുകൊണ്ടുള്ള കാവുതീണ്ടലും പിന്നീട് ആടു വെട്ട്, കോഴിവെട്ട് തുടങ്ങിയ കുരുതികർമ്മങ്ങളും തെറിപ്പാട്ട് തുടങ്ങിയ ആചാരങ്ങളിലൂടെയും ദേവതയുടെ ഭീകരഭാവങ്ങളെ കൈവരുത്തി പ്രീതിപ്പെടുത്തി ആവാഹിച്ചിരുന്നതായി ചരിത്രത്തിൽ കാണാം. ഇത്തരം ചടങ്ങുകൾക്ക് പ്രത്യേക നാളുകളും ദിവസങ്ങളും മാസങ്ങളുമുണ്ട്. ഈ ആരാധനാസമ്പ്രദായം പുരാതന കേരളത്തിന്റെയോ ദക്ഷിണേന്ത്യയുടെയോ മാത്രം കുത്തകയല്ല. ലോകമെമ്പാടും പ്രകൃതിയിലെ അദൃശ്യശക്തികളെ ആദിമ മനുഷ്യൻ അംഗീകരിച്ചാരാധിച്ചിരുന്ന ആരാധനാക്രമങ്ങളാണ്.
കാർഷികാചാരവുമായി ബന്ധപ്പെട്ട് വിളവിറക്കൽ, വിളവെടുപ്പ് ആഘോ ഷമായും വേണ്ടസമയത്ത് മഴയും മഞ്ഞും കാറ്റും വെളിച്ചത്തിനുവേണ്ടിയും എല്ലാ നാട്ടിലും ഇത്തരം ആചാരങ്ങൾ നിലനിന്നിരുന്നു. മരണം, രോഗം,ദാസ്യവൃത്തി, അപമാനം, ദാരിദ്ര്യം, ആപത്ത്, കടം, അരിഷ്ടത മുതലായവയുടെ കാരണങ്ങൾ പൊതുവെ ശനിയാകുന്നു.
വിഷം തീണ്ടൽ, മഹാരോഗങ്ങൾ, അപകടങ്ങൾ, സമ്പത്ത് നശിക്കൽ തുടങ്ങിയവയുടെ കാരണങ്ങൾ രാഹു, കേതുക്കളാകുന്നു. ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിമിന്നൽ, തീപ്പിടുത്തം, പകർച്ചവ്യാധി, കൊല, വന്ധ്യത, രോഗം, ആപത്ത്, അപമൃത്യു, ഭയം, കൂടോത്രം മുതലായ ബാധകൾ, ചാത്തൻ, കാളി വിഭിന്നഭാവങ്ങൾ കൊണ്ടുണ്ടാകുന്നു.
ഭൈരവൻ, കരിങ്കുട്ടി, കാപ്പിരി, വീരഭദ്രൻ, തെണ്ടൻ, മുത്തപ്പൻ, നീചൻ, നാഗം, വാർത്താളി, ധൂമാവതി, വരാഹീ, കരിങ്കാളി, കൊടുങ്കാളി, കരിനീലി രജോഗുണ തമോഗുണ ഭാവങ്ങളാണ്.
അടുത്തിടെ ഞാൻ തൃശ്ശൂരിൽ വെച്ച് ഒരു ക്രിസ്തീയ മതപണ്ഡിതന്റെ പ്രസംഗം കേൾക്കാനിടയായി. അദ്ദേഹം പ്രധാനമായും പ്രസംഗിച്ചത്, അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിനിടയിൽ പ്രധാനമായും വീക്ഷിച്ചത് “ഭീകരത ഇന്ന് ലോകത്തിന്റെ പ്രധാന പ്രശ്നം എന്നായിരുന്നു.
അദ്ദേഹം അടുത്തിടെ അമേരിക്കയിലും യൂറോപ്പിലും വത്തിക്കാനിലും മതകാര്യങ്ങളുമായ് സഞ്ചരിച്ചപ്പോൾ അവിടത്തെ പള്ളികളിൽപ്പോലും ജനങ്ങൾ പ്രാർത്ഥനക്ക് കൂടുമ്പോൾ ഭയപ്പാടിലാണെന്നാണ്. പ്രസംഗത്തിൽ പ്രധാനമായും ഭീകരതയെക്കുറിച്ചായിരുന്നു.
അദ്ദേഹം വിവരിച്ചത് ജീവന് ഭീഷണിയാവുന്ന അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് മരണവും രോഗങ്ങളും ഒഴിവാക്കി കൂടുതൽ കാലം ജീവിക്കുന്നതിന് പുരാതന ആരാധനാസമ്പ്രദായങ്ങൾ സഹായിക്കുന്നു എന്നതാണ്. ഒരു മനുഷ്യന് തന്റെ കുലപരദേവതക്ക് വേണ്ടി ചെയ്യാൻ കഴി യുന്ന ഏറ്റവും മഹത്തായ കാര്യമാണ് കാവുതീണ്ടൽ. വർണ്ണ-വർഗ്ഗ വ്യത്യാസമേതുമില്ലാതെ ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരെ ബന്ധിപ്പി ക്കുന്ന കണ്ണിയാണ് മനുഷ്യന്റെ സിരകളിലൂടെയോഴുകുന്ന ചുവന്നരക്തം എന്ന് ഓർക്കുക. കൊടുങ്ങല്ലൂരിലെ രക്താരാധനയുമായ് ബന്ധപ്പെട്ട കാവു തീണ്ടലിന് ഒരു മനുഷ്യന്റെ ഹൃദയമിടിപ്പ് നിലനിർത്താനുള്ള കരുത്തുണ്ട്.
പഞ്ചഭൂതങ്ങളെ അമൃതിന് തുല്യമായി ആരാധിച്ചിരുന്ന പൗരാണികസംസ്കാരം പുനഃസ്ഥാപനം ചെയ്താൽ പ്രകൃത്യംബശാന്തസ്വരൂപിണിയാ വുകയും മനുഷ്യനുമേൽ മുമ്പത്തെപ്പോലെ വാത്സല്യാമൃതം ചൊരിയുകയും ചെയ്യും.